HOME
DETAILS

'സി.പി.എമ്മിലെ സ്ത്രീ ലമ്പടന്മാരെ ആദ്യം മുഖ്യമന്ത്രി നിലക്ക് നിര്‍ത്തട്ടെ' മുഖ്യമന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

  
Web Desk
December 11, 2025 | 6:26 AM

ramesh chennithala responds to chief minister says cm should first act against alleged womanizers in cpm

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളെ സ്ത്രീലമ്പടന്മാരെന്ന് പറഞ്ഞ് കടന്നാക്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി രമേശ് ചെന്നിത്തല. സി.പി.എമ്മിലെ സ്ത്രീ ലമ്പടന്മാരെ ആദ്യം മുഖ്യമന്ത്രി നിലക്ക് നിര്‍ത്തട്ടെയെന്നും വീമ്പു പറയുന്നതിന് പരിധിയുണ്ടെന്നും രമേശ് ചെന്നിത്തല തുറന്നടിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുമായി ബന്ധപ്പെടുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യില്‍ വെച്ചിട്ടാണ് മുഖ്യമന്ത്രി വീമ്പു പറയുന്നതെന്നും തങ്ങളെ കൊണ്ട് കൂടുതല്‍ പറയിപ്പിക്കരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

'സ്ത്രീ ലമ്പടന്മാര്‍ക്ക് ഉന്നത പദവി നല്‍കുന്നത് സി.പി.എം ശീലമാണ്. പി.ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി രണ്ടാഴ്ച കയ്യില്‍ വെച്ച മുഖ്യമന്ത്രിയാണ് ഈ വര്‍ത്തമാനം പറയുന്നത്. വീമ്പു പറയുന്നതിന് പരിധിയുണ്ട്'

രാഹുലിനെതിരെ രണ്ടാം പരാതി രാഷ്ട്രീയപ്രേരിതമാണോയെന്ന് എന്നു കോടതി പരിശോധിക്കട്ടെയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.  സ്ത്രീപീഡനം നടത്തിയവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണ്. ഞങ്ങളുടെ പാര്‍ട്ടിയില്‍ ഇല്ലാത്ത ആളിനെ കുറിച്ച് ഇനിയും എന്താണ് പറയണ്ടേത്? ഇനിയും പരാതി വരാനുണ്ടെന്നു മുഖ്യമന്ത്രി പറയുന്നത് സ്വന്തം പാര്‍ട്ടിക്കാരെ കുറിച്ചാണോ? ഞങ്ങളെ കൊണ്ട് ഒന്നും പറയിക്കരുത്- അദ്ദേഹം പറഞ്ഞു.

പിണറായിക്കെതിരേയും ചെന്നിത്തല ആഞ്ഞടിച്ചു. പാര്‍ട്ടി സെക്രട്ടറിയായപ്പോള്‍ പിണറായി ചെയ്തതടക്കം എന്താണെന്ന് അറിയാം. കെ റെയില്‍ നടക്കില്ലെന്നു മുഖ്യമന്ത്രിക്ക് സ്വയം ബോധ്യപ്പെട്ടു. ആ മഞ്ഞക്കുറ്റി ഇനിയെങ്കിലും പിഴുതുകളയണം. 'എന്‍ പിള്ള' നയം എടുക്കുന്നത് ശരിയല്ല. സ്വന്തം പാര്‍ട്ടിക്കാരാണെങ്കില്‍ പരാതി അലമാരയില്‍ വെച്ച് പൂട്ടുന്നതാണ് മുഖ്യമന്ത്രിയുടെ ശീലമെന്നും രമേശ് ചെന്നിത്തല തുറന്നടിച്ചു. 

കോണ്‍ഗ്രസിലെ സ്ത്രീ ലമ്പടന്മാര്‍ എന്താണ് കാട്ടിക്കൂട്ടുന്നതെന്നും ലൈംഗിക വൈകൃത കുറ്റവാളികളെ വെല്‍ ഡ്രാഫ്റ്റഡ് എന്ന് പറഞ്ഞ് ന്യായീകരിച്ചാല്‍ ജനം തള്ളികളയുമെന്നുമായിരുന്നു വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ പ്രതികരണം. വോട്ട് ചെയ്യാനെത്തിയപ്പോഴാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. 

 

ramesh chennithala issued a sharp response to the chief minister, saying he should first address allegations of misconduct within the cpm before making accusations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെനസ്വേലയില്‍ അമേരിക്കയുടെ ബോംബാക്രമണം; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Kerala
  •  10 days ago
No Image

ഉംറയ്ക്കു പോയ മലയാളി വനിത മദീനയിൽ കുഴഞ്ഞുവീണു മരിച്ചു

Saudi-arabia
  •  10 days ago
No Image

'കുടുംബ ജീവിതം തകര്‍ത്തു'; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതിക്കാരിയുടെ ഭര്‍ത്താവ്

Kerala
  •  10 days ago
No Image

വൺവേ തെറ്റിച്ച ബസ് തടഞ്ഞു; സ്പെഷൽ പൊലിസ് ഓഫിസറെ മർദ്ദിച്ച് തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ; സംഭവം ​ഗുരുവായൂരിൽ

Kerala
  •  10 days ago
No Image

തൊണ്ടിമുതല്‍ തിരിമറിക്കേസ്;ആന്റണി രാജു കുറ്റക്കാരന്‍

Kerala
  •  10 days ago
No Image

ശബരിമല സ്വർണക്കൊള്ള: ജോൺ ബ്രിട്ടാസും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ അടുത്ത ബന്ധം: ബ്രിട്ടാസിന്റെ ഫോൺ രേഖകൾ പരിശോധിക്കണം; അടൂർ പ്രകാശ്

Kerala
  •  11 days ago
No Image

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്; 99,000ത്തിന് മുകളില്‍ തന്നെ

Economy
  •  11 days ago
No Image

കെ-ടെറ്റ്  നിര്‍ബന്ധമാക്കിയ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചു; തീരുമാനം അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് 

Kerala
  •  11 days ago
No Image

ഇൻസ്റ്റ​ഗ്രാമിലെ തർക്കം വഷളായി; ഉത്തർ പ്രദേശിൽ ദലിത് ബാലനെ നഗ്നനാക്കി മർദ്ദിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ടു; പ്രതികൾ ഒളിവിൽ

National
  •  11 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; കൂടുതല്‍ തെളിവുകള്‍ തേടി എസ്.ഐ.ടി, ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന

Kerala
  •  11 days ago