ദയവായി ഇന്ത്യൻ ടീമിൽ നിന്നും ആ താരത്തെ ഒഴിവാക്കരുത്: അശ്വിൻ
സൗത്ത് ആഫ്രിക്കക്കെതിരായ രണ്ടാം ടി-20 മത്സരം നടക്കുന്നത്. പഞ്ചാബിലെ മുല്ലാൻപൂരിലാണ് മത്സരം നടക്കുന്നത്. കട്ടക്കിൽ നടന്ന ആദ്യ മത്സരത്തിൽ നേടിയ കൂറ്റൻ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് സൂര്യകുമാർ യാദവും സംഘവും രണ്ടാം മത്സരത്തിനിറങ്ങുന്നത്. ഈ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ പേസർ അർഷദീപ് സിങ്ങിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. അർഷദീപ് സിങ്ങിനെ ടീമിൽ നിന്നും ഒഴിവാക്കരുതെന്നാണ് അശ്വിൻ നിർദേശം നൽകിയത്. പഞ്ചാബ് കിങ്സിൽ താൻ ക്യാപ്റ്റൻ ആയിരുന്ന സമയത്താണ് അർഷദീപ് അരങ്ങേറ്റം കുറിച്ചതെന്നും അശ്വിൻ വ്യക്തമാക്കി.
''ദയവായി ഇപ്പോൾ അർഷദീപ് സിങ്ങിനെ ഒഴിവാക്കരുത്. അദ്ദേഹം ടീമിൽ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഞാൻ പഞ്ചാബ് കിങ്സിന്റെ ക്യാപ്റ്റൻ ആയിരുന്നപ്പോഴാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. എന്റെ ക്യാപ്റ്റസിയിലാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. അന്ന് അദ്ദേഹം വളരെ പരുക്കാനായിരുന്നു. ബൗളിങ്ങിൽ അദ്ദേഹത്തിന് കൺട്രോൾ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ശക്തി മനോഭാവമാണ്. അദ്ദേഹം പോരാട്ടത്തിന് തയ്യാറാണ്. സാഹചര്യം എന്ത് തന്നെയായാലും അദ്ദേഹം ഒരു സ്റ്റാർട്ടർ ആയിരിക്കണം'' അശ്വിൻ തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.
അതേസമയം സൗത്ത് ആഫ്രിക്കക്കെതിരായ രണ്ടാം ടി-20 മത്സരം നടക്കുന്നത്. പഞ്ചാബിലെ മുല്ലാൻപൂരിലാണ് മത്സരം നടക്കുന്നത്. കട്ടക്കിൽ നടന്ന ആദ്യ മത്സരത്തിൽ നേടിയ കൂറ്റൻ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് സൂര്യകുമാർ യാദവും സംഘവും രണ്ടാം മത്സരത്തിനിറങ്ങുന്നത്.
Former Indian cricketer R Ashwin has spoken about Indian pacer Arshdeep Singh. Ashwin has advised that Arshdeep Singh should not be left out of the team. Ashwin also clarified that Arshdeep made his debut when he was the captain of Punjab Kings.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."