HOME
DETAILS

ഇന്ത്യയുടെ ക്യാപ്റ്റനാവാൻ എനിക്ക് സാധിക്കും: ലക്ഷ്യം വെളിപ്പെടുത്തി സൂപ്പർതാരം

  
December 11, 2025 | 7:13 AM

Young Indian player Yashwasi Jaiswal has answered the question of whether he can become the captain of the Indian team

ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവാൻ സാധിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ യുവതാരം യശ്വസി ജെയ്‌സ്വാൾ. ഒരിക്കൽ ഇന്ത്യൻ ടീമിന്റെ നായകനാവാൻ തനിക്ക് കഴിയുമെന്നും അതിനായി കഠിനാധ്വാനം ചെയ്യുമെന്നുമാണ് ജെയ്‌സ്വാൾ പറഞ്ഞത്. ആജ് തക്കിന് നൽകിയ അഭിമുഖത്തിലാണ് രാജസ്ഥാൻ റോയൽസ് താരം ഇക്കാര്യം പറഞ്ഞത്. 

''അതെ തീർച്ചയായും. എനിക്ക് ഇന്ത്യയുടെ ക്യാപ്റ്റനാവാൻ കഴിയുമെന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു, എന്തുകൊണ്ട് കഴിയില്ല? ഞാൻ കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കും. ശരിയായ സമയം വരുമ്പോൾ അത് സംഭവിക്കും" യശ്വസി ജെയ്‌സ്വാൾ പറഞ്ഞു. 

സൗത്ത് ആഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ജെയ്‌സ്വാൾ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. 121 പന്തിൽ പുറത്താവാതെ 116 റൺസാണ് ജെയ്‌സ്വാൾ നേടിയത്. 12 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ഇതോടെ ഇന്ത്യക്കായി മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആറാമത്തെ ഇന്ത്യൻ താരമായി മാറാനും ജെയ്‌സ്വാളിന് സാധിച്ചു. സുരേഷ് റെയ്‌ന, രോഹിത് ശർമ്മ, കെഎൽ രാഹുൽ, വിരാട് കോഹ്‌ലി, ശുഭ്മൻ ഗിൽ എന്നിവരാണ് ജെയ്‌സ്വാളിന് പുറമെ മൂന്ന് ഫോർമാറ്റുകളിലും നൂറക്കം കടന്നവർ.  

Young Indian player Yashwasi Jaiswal has answered the question of whether he can become the captain of the Indian team. Jaiswal said that he can become the captain of the Indian team one day and will work hard for it. The Rajasthan Royals player said this in an interview with Aaj Tak.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ച് അപകടം; സലാലയില്‍ മൂന്ന് പ്രവാസികള്‍ക്ക് ദാരുണാന്ത്യം

oman
  •  a day ago
No Image

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്: 'സ്വന്തം പാർട്ടിയിലേക്ക് നോക്കൂ, പുറത്തുനിന്നുള്ളവരുടെ ഉപദേശം വേണ്ട'; വിമർശകർക്ക് മറുപടിയുമായി ഷാഫി പറമ്പിൽ എംപി

Kerala
  •  a day ago
No Image

കേരള പ്രളയ സഹായത്തെച്ചൊല്ലി ആശങ്ക; ശേഖരിച്ച ഫണ്ട് ഒമാനിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക്

oman
  •  a day ago
No Image

നഗരസഭാ ഓഫീസിന് സമീപം പെരുമ്പാമ്പ് താവളം; പിടികൂടിയത് നാല് മീറ്ററിലധികം നീളമുള്ള മൂന്ന് പാമ്പുകളെ

Kerala
  •  a day ago
No Image

രാജ്യത്തെ പണപ്പെരുപ്പ നിരക്കിൽ വർദ്ധനവ്; മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്

National
  •  a day ago
No Image

കേന്ദ്രം കുനിയാൻ പറഞ്ഞാൽ ഇഴയുന്ന സർക്കാരാണ് കേരളത്തിലുള്ളത്; പോരാട്ടമല്ല, പ്രഹസനം മുഖ്യമന്ത്രിയുടെ സത്യാഗ്രഹം കോമഡിയെന്ന് രമേശ് ചെന്നിത്തല

Kerala
  •  a day ago
No Image

'പാർലമെന്റിന്റെ അന്തസ്സ് തകർക്കരുത്'; ലോക്സഭാ സമ്മേളനത്തിനിടെ പുകവലിച്ച തൃണമൂൽ എംപിക്കെതിരെ നടപടി എടുക്കുമെന്ന് ഓം ബിർള

National
  •  a day ago
No Image

പൊന്ന്യം സ്രാമ്പിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഭാര്യയ്ക്കും മക്കൾക്കും പരുക്ക്

Kerala
  •  a day ago
No Image

റഷ്യൻ സഹായത്തോടെ സ്റ്റാർലിങ്കിനെ പൂട്ടി ഇറാൻ; സർക്കാരിനെതിരായ പ്രതിഷേധം കനക്കുന്നു

International
  •  a day ago
No Image

സഞ്ജുവാണ് എന്നെ മികച്ചൊരു ഡെത്ത് ഓവർ ബൗളറാക്കി മാറ്റിയത്: ഇന്ത്യൻ സൂപ്പർതാരം

Cricket
  •  a day ago