അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു; 22 മരണം
ഇറ്റാനഗര്‍: അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു. 22 മരണം. തൊഴിലാളികളുമായി പോയ ട്രക്കാണ് അപകടത്തില്‍ പെട്ടത്. ഇന്ത്യ- ചൈന അതിര്‍ക്ക് സമീപം അഞ്ചാവ് മേഖലയിലാണ് അപകടം. നിയന്ത്രണം വിട്ട് ട്രക്ക് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
അപകടത്തില്‍ ട്രക്കിലുണ്ടായിരുന്ന ഒരാള്‍ മാത്രമേ രക്ഷപ്പെട്ടിട്ടുള്ളൂവെന്നാണ് പ്രാഥമിക നിഗമനം. ട്രക്കില്‍ 25 പേര്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയോരമേഖല ആയതിനാല്‍ തന്നെ അപകടം നടന്ന വിവരം ആളുകളില്‍ ആദ്യഘട്ടത്തില്‍ അറിഞ്ഞിരുന്നില്ല. അപകടത്തില്‍ രക്ഷപ്പെട്ടയാള്‍ മലകയറിതിരികെയെത്തിയതോടെയാണ് അപകടവിവരം പുറംലോകമറിഞ്ഞതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു
13 മൃതദേഹങ്ങള്‍ ഇതിനോടകം കണ്ടെത്തിയെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. സംസ്ഥാന ദുരന്തനിവാരണ സേനയുടെയും ദുരന്ത നിവാരണസേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുകയാണ്.
അപകടത്തില്‍ പരുക്കേറ്റവരെ പുറത്തെടുക്കുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് നിലവില്‍ മുന്‍ഗണന നല്‍കുന്നതെന്നും തുടര്‍നടപടികളും പരിശോധനകളും പിന്നാലെയുണ്ടാകുമെന്നുമാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുള്ള അറിയിപ്പ്.
a truck carrying workers fell into a gorge in the anchal region near the india–china border in arunachal pradesh, leaving 22 people dead and only one survivor. rescue operations by the district administration and disaster response teams are ongoing, with 13 bodies recovered so far.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."