HOME
DETAILS

തദ്ദേശ തെരഞ്ഞെടുപ്പ് മൂലം പരീക്ഷാ തീയതികളിൽ മാറ്റം; സ്കൂളുകൾക്ക് 12 ദിവസത്തെ ക്രിസ്മസ് അവധി

  
Web Desk
December 11, 2025 | 12:48 PM

local body election leads to change in exam dates schools get 12 days of christmas holiday

കൊച്ചി: വിദ്യാർഥികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ക്രിസ്മസ് അവധി ദിനങ്ങളുടെ പ്രഖ്യാപനം വന്നു. സാധാരണ ലഭിക്കാറുള്ള 10 ദിവസത്തെ അവധിയിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ 12 ദിവസമാണ് വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ക്രിസ്മസ് പരീക്ഷാ തീയതികളിൽ മാറ്റം വരുത്തിയതാണ് അവധികളുടെ എണ്ണം വർധിക്കാൻ കാരണമായത്. വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം, ഡിസംബർ 24 മുതൽ ജനുവരി 05 വരെയായിരിക്കും സ്കൂളുകൾക്ക് അവധി. ഡിസംബർ 15-ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകൾ 23-ന് അവസാനിക്കും.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസംബറിൽ മറ്റ് അധിക അവധികളും വിദ്യാർഥികൾക്ക് ലഭിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസവും വോട്ടെണ്ണൽ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബർ 9-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാലയങ്ങൾക്കായിരുന്നു അവധി. രണ്ടാം ഘട്ടം നടന്ന പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും പൊതു അവധി പ്രഖ്യാപിച്ചിരുന്നു. കൂടാതെ, വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഡിസംബർ 13 ശനിയാഴ്ചയും അവധി ലഭിച്ചു.

അവധി ദിനങ്ങൾ ആഘോഷമാക്കാൻ ആഗ്രഹിക്കുന്നവർക്കായി കെഎസ്ആർടിസി വിവിധ വിനോദയാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. കാഞ്ഞങ്ങാട് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഡിസംബർ 23, 27, 31 തീയതികളിൽ വയനാട്ടിലേക്കും ഡിസംബർ 26, ജനുവരി 02 തീയതികളിൽ പാലക്കയം തട്ട്, പൈതൽമല എന്നിവിടങ്ങളിലേക്കും യാത്ര ഒരുക്കുന്നു. ഡിസംബർ 27-ന് കരിയാത്തുംപാറ, 30-ന് കണ്ണൂർ, ജനുവരി ഒന്നിന് കടലുണ്ടി തുടങ്ങിയ സ്ഥലങ്ങളിലേക്കും ഏകദിന യാത്രകളുണ്ട്.

ഇവ കൂടാതെ, ഡിസംബർ 28 മുതൽ 31 വരെ ഗവി, അടവി, കമ്പം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുന്ന മൾട്ടി-ഡേ ട്രിപ്പുകളും ലഭ്യമാണ്. ഡിസംബർ 26 മുതൽ 29 വരെ വാഗമൺ, ഇല്ലിക്കൽക്കല്ല് യാത്രയും, 29 മുതൽ 31 വരെ നിലമ്പൂർ, കക്കാടം പൊയിൽ യാത്രയുമുണ്ട്. ഈ കെഎസ്ആർടിസി ടൂർ പാക്കേജുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനും ബുക്കിംഗിനുമായി 9446088378, 8606237632 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

 

 

Due to changes in exam schedules necessitated by the local body elections, Kerala schools have announced a 12-day Christmas vacation, extending from December 24 to January 5. The article also highlights KSRTC tour packages available for students during this extended break.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 17 വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  4 days ago
No Image

യു.എ.ഇയിലെ സ്കൂൾ പ്രവേശന പ്രായപരിധി മാറ്റം പ്രവാസികൾക്ക് ആശ്വാസം

uae
  •  4 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; ശാസ്ത്രീയ പരിശോധന ഫലം അന്വേഷണ സംഘത്തിന് ഇന്ന് കൈമാറും

Kerala
  •  4 days ago
No Image

യു.എ.ഇയുടെ പിറവി ലോകത്തെ അറിയിച്ച മുഹമ്മദ് അല്‍ ഖുദ്‌സി അന്തരിച്ചു

uae
  •  4 days ago
No Image

തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെ അപകടം: അരുണാചലിൽ മലയാളി യുവാവ് തടാകത്തിൽ വീണ് മരിച്ചു; ഒരാളെ കാണാതായി

Kerala
  •  4 days ago
No Image

മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിയുടെ ആധിപത്യം അവസാനിപ്പിക്കണം, ഞങ്ങൾ സജ്ജമാണ്: ആത്മവിശ്വാസത്തോടെ ബെഞ്ചമിൻ സെസ്‌കോ

Football
  •  4 days ago
No Image

അവസാന നേട്ടം കൊച്ചിയിൽ; 13 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ജഡേജ

Cricket
  •  4 days ago
No Image

പശ്ചിമേഷ്യയിൽ സമാധാന നീക്കവുമായി റഷ്യ; നെതന്യാഹുവിനോടും പെസെഷ്‌കിയാനോടും സംസാരിച്ച് പുട്ടിൻ

International
  •  4 days ago
No Image

ബഹ്‌റൈനില്‍ പുതിയ സാമ്പത്തിക നടപടികള്‍; ഇന്ധന വിലയും നികുതിയും ഉയരുന്നു

bahrain
  •  4 days ago
No Image

"ഞങ്ങൾ പറയുന്നത് ചെയ്തിരിക്കും"; ദുബൈയിൽ ഈ വർഷം തന്നെ എയർ ടാക്സികൾ പറന്നുയരുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ

uae
  •  4 days ago