യാത്രാ വിലക്ക് മുൻകൂട്ടി അറിയാൻ ദുബൈ പൊലിസിന്റെ സ്മാർട്ട് ആപ്പിൽ പുതിയ ഓപ്ഷൻ, എങ്ങനെ പരിശോധിക്കാം?
ദുബൈ: ഇനി വിമാനത്താവളത്തിൽ ചെന്ന് യാത്രാ വിലക്കുണ്ടോ എന്ന് ആലോചിച്ച് ടെൻഷനടിക്കേണ്ട. താമസക്കാർക്കായി 'സർക്കുലറുകളും യാത്രാ വിലക്കുകളും' (Circulations and Travel Bans) എന്ന അന്വേഷണ സേവന സംവിധാനം ദുബൈ പൊലിസ് അപ്ഡേറ്റു ചെയ്തു. ദുബൈ പൊലിസിന്റെ സ്മാർട്ട് ആപ്പിലൂടെയും ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഇനി നിമിഷങ്ങൾക്കുള്ളിൽ നിങ്ങളുടെ യാത്രാ വിലക്ക് സംബന്ധിച്ച ക്രിമിനൽ, സാമ്പത്തിക നില പരിശോധിക്കാം.
പൊലിസ് സ്റ്റേഷനുകളിലോ മറ്റ് നിയമ സ്ഥാപനങ്ങളിലോ നേരിട്ട് പോകാതെ തന്നെ, സ്വന്തം നിയമപരമായ കാര്യങ്ങൾ അറിയാൻ ഈ പുതിയ സേവനം സഹായിക്കും.
എന്താണ് ഈ സേവനം?
നിങ്ങളുടെ പേരിൽ എന്തെങ്കിലും പൊലിസ് റിപ്പോർട്ടുകളോ (സർക്കുലറുകൾ) കേസുകളോ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് എളുപ്പത്തിൽ കണ്ടെത്താം.
സാമ്പത്തികമായോ ക്രിമിനൽ കേസുകളിലോ നടപടിക്രമങ്ങൾ ഉണ്ടെങ്കിൽ, ബന്ധപ്പെടേണ്ട അധികാരികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും.
യാത്ര പുറപ്പെടുന്നതിന് മുമ്പോ ഔദ്യോഗിക ഇടപാടുകൾ നടത്തുമ്പോഴോ ഉണ്ടാകാൻ സാധ്യതയുള്ള അപ്രതീക്ഷിത പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇത് താമസക്കാരെ സഹായിക്കും.
ദുബൈയിലെ പൊതു സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റൽ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്. ഒരു വ്യക്തിയുടെ നിയമപരമായ കാര്യങ്ങൾ അറിയാൻ ആവശ്യമായ സമയവും നടപടിക്രമങ്ങളും കുറച്ച്, കാര്യങ്ങൾ കൂടുതൽ ലളിതവും കാര്യക്ഷമവും ആക്കുകയാണ് പൊലിസിന്റെ ലക്ഷ്യം.
ഉപഭോക്തൃ സൗഹൃദവും സുതാര്യവുമായ സുരക്ഷാ സേവനങ്ങൾ നൽകാനുള്ള ദുബൈ പൊലിസിന്റെ പ്രതിബദ്ധതയാണ് നവീകരിച്ച പ്ലാറ്റ്‌ഫോമിലൂടെ ഉറപ്പിക്കുന്നത്. ഒന്നിലധികം സ്ഥാപനങ്ങൾ സന്ദർശിക്കുന്ന പഴയ രീതിക്ക് പകരം, ഇപ്പോൾ എല്ലാ വിവരങ്ങളും ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും.
എങ്ങനെ പരിശോധിക്കാം?
ദുബൈ പൊലിസിന്റെ സ്മാർട്ട് ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ താമസക്കാർക്ക് ഈ ഫീച്ചർ ഉപയോഗിക്കാം.
- ആപ്പിലോ വെബ്സൈറ്റിലോ ഉള്ള "സർക്കുലറുകളും യാത്രാ വിലക്കുകളും" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- ആവശ്യമായ വ്യക്തിഗത വിവരങ്ങൾ നൽകുക.
- നിമിഷങ്ങൾക്കകം നിങ്ങളുടെ നിലവിലെ നിയമപരമായ സ്റ്റാറ്റസ് അറിയാൻ സാധിക്കും.
learn how to use the dubai police smart app’s new feature to check travel bans in advance and stay informed about restrictions before traveling
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."