HOME
DETAILS

ഇൻഡിഗോയ്ക്ക് കടിഞ്ഞാണിട്ട് ഡിജിസിഎ; യാത്ര മുടങ്ങിയവർക്ക് നഷ്ടപരിഹാരത്തിന് പുറമെ 10,000 രൂപയുടെ സൗജന്യ യാത്രാ വൗച്ചറും

  
Web Desk
December 11, 2025 | 1:18 PM

dgca tightens grip on indigo 10000 rupees free travel voucher besides compensation for affected passengers

ന്യൂഡൽഹി: വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് യാത്ര മുടങ്ങിയവർക്ക് നഷ്ടപരിഹാരത്തിനു പുറമെ വമ്പൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ഇൻഡിഗോ എയർലൈൻസ്. ബുദ്ധിമുട്ടിലായ യാത്രക്കാർക്ക് 10,000 രൂപയുടെ വരെ സൗജന്യ യാത്രാ വൗച്ചറുകളാണ് നഷ്ടപരിഹാര തുകയ്ക്ക് പുറമെ നൽകുക.

ഡിസംബർ മൂന്ന്, നാല്, അഞ്ച് തീയതികളിൽ യാത്രാ തടസ്സം നേരിട്ടവർക്കാണ് ഈ സൗജന്യ വൗച്ചറുകൾ ലഭിക്കുക. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളിൽ സർവീസ് റദ്ദാക്കിയാൽ നിലവിലെ സർക്കാർ മാനദണ്ഡപ്രകാരം നഷ്ടപരിഹാരം നൽകേണ്ടതുണ്ട്. ഇതിനു പുറമേയാണ് യാത്രക്കാർക്ക് കൂടുതൽ ആശ്വാസം നൽകിക്കൊണ്ട് ഇൻഡിഗോ യാത്രാ വൗച്ചർ നൽകുന്നത്.

വൈകിയ സമയത്തിന് ആനുപാതികമായി 5,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഇൻഡിഗോ നഷ്ടപരിഹാരമായി നൽകുക. ഇതിന് പുറമെയാണ് 10,000 രൂപയുടെ യാത്രാ വൗച്ചർ ലഭിക്കുക. ഈ വൗച്ചറിന് ഒരു വർഷത്തെ കാലാവധിയുണ്ടായിരിക്കും. ഈ കാലയളവിനുള്ളിൽ ഇൻഡിഗോ വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിനായി ഇത് ഉപയോഗിക്കാവുന്നതാണ്.

നിലവിൽ യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് നിരക്ക് തിരികെ നൽകാനുള്ള നടപടികൾ സ്വീകരിച്ചതായി ഇൻഡിഗോ അറിയിച്ചു. ട്രാവൽ പ്ലാറ്റ്‌ഫോം വഴി ബുക്കിങ് നടത്തിയവർക്കും പണം ഉടൻ ലഭിക്കുമെന്നും കമ്പനി ഉറപ്പുനൽകുന്നുണ്ട്.

ഡിജിസിഎ ഇടപെടൽ

മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ റദ്ദാക്കിയ വിഷയത്തിൽ ഇൻഡിഗോ സിഇഒ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡിജിസിഎ) മുന്നിൽ ഉടൻ ഹാജരാകും. വ്യോമയാന മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് ഡിജിസിഎ ഇൻഡിഗോയ്ക്ക് മേൽ ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.

ഇൻഡിഗോയുടെ ഗുരുഗ്രാമിലെ കോർപ്പറേറ്റ് ഓഫീസിൽ ഡിജിസിഎ നാല് ഉന്നത ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇതിൽ രണ്ട് പേർ ഇൻഡിഗോ ഓഫീസിൽ നിന്നായിരിക്കും പ്രവർത്തിക്കുക. എട്ടംഗ സംഘത്തിന് പുറമെ ഒരു സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറെയും ഡപ്യൂട്ടി ഡയറക്ടറെയും ഇൻഡിഗോ ഓഫീസിൽ നിയമിച്ചതായും റിപ്പോർട്ടുകളുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ എയർലൈനുകളിലൊന്നായ ഇൻഡിഗോയ്ക്ക് കഴിഞ്ഞ മാസം മാത്രം 220 വിമാനങ്ങളാണ് റദ്ദാക്കേണ്ടി വന്നത്. ഡിസംബർ രണ്ടിന് തുടങ്ങിയ പ്രതിസന്ധി പത്ത് ദിവസത്തോളം നീണ്ടുനിന്നു. യാത്രക്കാർക്കുണ്ടായ ദുരനുഭവത്തിൽ ഇൻഡിഗോ സിഇഒ ക്ഷമ ചോദിച്ചിരുന്നു. നിലവിലെ വീഴ്ചകളിൽ നിന്നും പാഠം പഠിച്ച് ശക്തമായി തിരികെ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

Following massive flight disruptions, especially between December 3rd and 5th, IndiGo announced an additional ₹10,000 free travel voucher for "severely impacted customers." This voucher, valid for one year, is provided on top of the government-mandated compensation (₹5,000 to ₹10,000) and ticket refunds for cancelled flights. The airline, which had to cancel over 220 flights, is under intense scrutiny from the DGCA (Directorate General of Civil Aviation), which has taken strong measures, including ordering a 10% curtailment of IndiGo's flight schedule.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബേപ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകാന്‍ പി.വി അന്‍വര്‍; മണ്ഡലത്തില്‍ അനൗദ്യോഗിക പ്രചാരണം തുടങ്ങി

Kerala
  •  4 days ago
No Image

വെറും ആറ് പന്തിൽ മിന്നൽ റെക്കോർഡ്; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സ്മിത്ത്

Cricket
  •  4 days ago
No Image

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല, ജയിലില്‍ തുടരും

Kerala
  •  4 days ago
No Image

ദയവായി കോച്ചും മാനേജ്മെന്റും ഇന്ത്യൻ ടീമിലെ അവന്റെ റോൾ എന്താണെന്ന് പറയണം: കൈഫ്

Cricket
  •  4 days ago
No Image

'വീട്ടിലെത്താറായി അമ്മേ'; അവളുടെ അവസാനവാക്കുകള്‍, പിന്നെ ആരും കണ്ടില്ല, പൊലിസിനെ വട്ടംചുറ്റിച്ച് 16കാരന്റെ മൊഴികള്‍

Kerala
  •  4 days ago
No Image

ചെയർമാനെ നിലനിർത്തി വഖ്ഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ സർക്കാർ

Kerala
  •  4 days ago
No Image

വിദ്യാർഥിനിയുടെ കൊല; പൊലിസിനെ വട്ടംചുറ്റിച്ച് 16കാരൻ്റെ മൊഴികൾ

Kerala
  •  4 days ago
No Image

യൂണിഫോം ചോദിച്ചിട്ട് കൊടുത്തില്ല, പതിനാലുകാരിക്ക് നേരെ ആസിഡ് ആക്രമണം; വയോധികന്‍ അറസ്റ്റില്‍

Kerala
  •  4 days ago
No Image

സമസ്ത നൂറാം വാര്‍ഷികം: ഗ്ലോബല്‍ എക്‌സ്‌പോ നഗരി ഒരുങ്ങുന്നു

Kerala
  •  4 days ago
No Image

തോട്ടം തൊഴിലാളികളും പാവങ്ങളാണ് സർ...2021ന് ശേഷം മിനിമം വേതനത്തിൽ വർധന 41 രൂപ മാത്രം

Kerala
  •  4 days ago