കടങ്ങോട് പഞ്ചായത്തിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി
എരുമപ്പെട്ടി: കടങ്ങോട് ഗ്രാമപഞ്ചായത്തിലെ എല്‍.ഡി.എഫ് ദുര്‍ഭരണത്തിനെതിരെ കടങ്ങോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. പ്രതിപക്ഷ വാര്‍ഡുകളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി നഴ്‌സിനെ പിരിച്ച് വിട്ടത് കൊ@ണ്ട് നിലച്ചുപോയ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ഹോംകെയര്‍ പദ്ധതി ഉടന്‍ പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട@ാണ് മാര്‍ച്ച് നടത്തിയത്. തുടര്‍ന്ന് നടന്ന ധര്‍ണ ഡി.സി.സി പ്രസിഡന്റ് പി.എ മാധവന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഒ.എസ് വാസുദേവന്‍ അധ്യക്ഷനായി. യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി, ഡി.സി.സി.സെക്രട്ടറിമാരായ വി.കെ രഘുസ്വാമി, ടി.കെ ശിവശങ്കരന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി. കേശവന്‍, ഇട്ടിമാത്യു, പി.സി ഗോപാലകൃഷ്ണന്‍, കല്ല്യാണി.എസ്.നായര്‍, ലിബിന്‍.കെ.മോഹനന്‍, യാവുട്ടി ചിറമനേങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു. അതേസമയം മാര്‍ച്ച് രാഷ്ട്രീയ നാടകമാണെന്ന് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.പി ജോസഫ് പറഞ്ഞു. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് നഴ്‌സിനെ കഴിഞ്ഞ യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതി അനധികൃതമായാണ് നിയമിച്ചത്.
യോഗ്യതയുള്ള നഴ്‌സിനെ കണ്ടെ@ത്തുന്നതിന് പകരം രാഷ്ട്രീയം നോക്കി അടിസ്ഥാന യോഗ്യതയില്ലാതെ നിയമിച്ച വ്യക്തിയെ കാലാവതി കഴിഞ്ഞപ്പോള്‍ നിലവിലെ ഭരണസമിതി മാറ്റുകയായിരുന്നു. നടപടി പൂര്‍ത്തിയാക്കി ഒരുമാസത്തിനുള്ളില്‍ പുതിയ നഴ്‌സിനെ നിയമിക്കുമെന്നും അതുവരെ കിടപ്പ് രോഗികളെ പരിചരിക്കാന്‍ പി.എച്ച്.സി ഡോക്ടറേയും ആശവര്‍ക്കര്‍മാരേയും നിയോഗിച്ചിട്ടുണ്ടെ@ന്നും ടി.പി ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."