തദ്ദേശ തെരഞ്ഞെടുപ്പ്: ഒന്നിലേറെ തവണ വോട്ട് ചെയ്യാൻ ശ്രമിച്ച യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു
തൃശ്ശൂർ: വടക്കാഞ്ചേരി നഗരസഭയിലെ 20-ാം ഡിവിഷനിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച യുവാവിനെ പോളിങ് ഉദ്യോഗസ്ഥർ പിടികൂടി പൊലിസിൽ ഏൽപ്പിച്ചു. മങ്കര തരു പീടികയിൽ അൻവർ (42) ആണ് പിടിയിലായത്. ഇയാളെ നിലവിൽ പൊലിസ് കരുതൽ തടങ്കലിൽ വെച്ചിരിക്കുകയാണ്.
വോട്ടു ചെയ്യാനെത്തിയ അൻവറിന്റെ വിരലിൽ നേരത്തേയുള്ള മഷിപ്പാട് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ നേരത്തെ കുളപ്പുള്ളിയിലെ ബൂത്തിൽ വോട്ട് ചെയ്തതായി വ്യക്തമായി. ഒരു വോട്ടർ തന്നെ രണ്ടാമതും വോട്ട് ചെയ്യാൻ ശ്രമിക്കുകയായിരുന്നു.
പ്രിസൈഡിങ് ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് അൻവറിനെതിരെ നടപടി സ്വീകരിച്ചത്. സംസ്ഥാനത്ത് രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലേക്ക് കടക്കവെയാണ് വടക്കാഞ്ചേരിയിൽ കള്ളവോട്ട് ശ്രമം റിപ്പോർട്ട് ചെയ്തത്. വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലാണ് നിലവിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ഇതുവരെ ഏഴ് ജില്ലകളിലുമായി 69.76 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.
A 42-year-old man, Anwar, was apprehended by polling officials for attempting to cast a fake vote in Division 20 of the Wadakkanchery Municipality in Thrissur. Officials noticed an existing indelible ink mark on his finger, which led to suspicion. A subsequent check confirmed that he had already voted at another booth (Kulappulli). He was handed over to the police based on the Presiding Officer's complaint and is currently in preventive custody. The incident was reported during the final hours of the second phase of local body elections in Northern Kerala.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."