HOME
DETAILS

ദുബൈയിലെ താമസക്കാർക്കും പ്രവാസികൾക്കും ആശ്വാസം; 'ജബ്ർ' വഴി ഇനി മരണാനന്തര നിയമനടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാം

  
Web Desk
December 11, 2025 | 4:20 PM

dubai residents and expats can now complete post-death legal procedures easily through jabr

ദുബൈ: പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുമ്പോൾ ദുഃഖിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ 'ജബ്ർ' (Jabir) സംവിധാനവുമായി ദുബൈ. മരണാനന്തര ചടങ്ങുകൾക്കും നിയമപരമായ നടപടികൾക്കുമായി ഒന്നിലധികം സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങേണ്ട അവസ്ഥ ഇനി ദുബൈയിൽ ഉണ്ടാകില്ല.

സിറ്റി മേക്കേഴ്സ് സംരംഭത്തിൻ്റെ ഭാഗമായി ദുബൈ ഹെൽത്ത് അതോറിറ്റി (DHA) ആരംഭിച്ച ജബ്ർ, മരണം സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള സംയോജിത ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ്.

എന്താണ് 'ജബ്ർ', എങ്ങനെ പ്രവർത്തിക്കുന്നു?

ഒരു മരണം രജിസ്റ്റർ ചെയ്യുന്ന നിമിഷം മുതൽ ഈ സംവിധാനം ഓട്ടോമാറ്റിക്കായി പ്രവർത്തിച്ചു തുടങ്ങും. ആരോഗ്യ അതോറിറ്റി, കോടതികൾ, മുനിസിപ്പാലിറ്റി തുടങ്ങി ബന്ധപ്പെട്ട എല്ലാ സർക്കാർ സ്ഥാപനങ്ങളെയും ഇത് ഒറ്റ പ്ലാറ്റ്‌ഫോമിൽ ബന്ധിപ്പിക്കുന്നു.

പ്രവർത്തന ഘട്ടങ്ങൾ:

1. തുടക്കം: ദുബൈയിലെ ഏതെങ്കിലും ആശുപത്രിയിൽ മരണം രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഓട്ടോമാറ്റിക്കായി  ആക്ടീവാകും.

2.  നിയുക്ത ഉദ്യോഗസ്ഥൻ: മണിക്കൂറുകൾക്കുള്ളിൽ, ഒരു ഗവൺമെന്റ് സർവീസ് ഓഫീസർ (GSO) കുടുംബവുമായി ബന്ധപ്പെടും. ഈ ഉദ്യോഗസ്ഥൻ എല്ലാ കാര്യങ്ങൾക്കുമുള്ള കുടുംബത്തിൻ്റെ ആശ്രയ കേന്ദ്രമായി മാറും.

3.  ഡിജിറ്റൽ ഏകോപനം: കുടുംബം ഓഫീസുകളിൽ കയറിയിറങ്ങാതെ, GSO എല്ലാ സർക്കാർ സ്ഥാപനങ്ങളുമായും ഏകോപിപ്പിക്കും. മരണ സർട്ടിഫിക്കറ്റുകൾ മുതൽ മറ്റ് ക്രമീകരണങ്ങൾ വരെയുള്ള പേപ്പർ വർക്കുകളും പണമടയ്ക്കലുകളും GSO കൈകാര്യം ചെയ്യും.

4.  പൂർത്തീകരണവും കൈമാറ്റവും: ഡിജിറ്റൽ മരണ സർട്ടിഫിക്കറ്റ് ലഭിക്കുകയും അതിൻ്റെ പ്രിൻ്റ് ഔട്ട് വീട്ടിൽ എത്തിക്കുകയും ചെയ്യും. മരിച്ചയാളുടെ ബാങ്ക് അക്കൗണ്ടുകൾ, വാഹനങ്ങൾ, മറ്റ് സ്വത്തുക്കൾ എന്നിവയുടെ എസ്റ്റേറ്റ് ഫയലുകൾ ദുബൈ കോടതികളിൽ മുൻകൂട്ടി തുറക്കുകയും നടപടിക്രമങ്ങൾ സുഗമമാക്കുകയും ചെയ്യും.

പ്രധാന പ്രയോജനങ്ങൾ:

  • എല്ലാ രേഖകളും ഒന്നായി: മരണ സർട്ടിഫിക്കറ്റ് വേഗത്തിൽ നൽകുകയും എല്ലാ സ്ഥാപനങ്ങൾക്കും ഓട്ടോമാറ്റിക്കായി അയക്കുകയും ചെയ്യും.
  • വേഗത്തിലുള്ള ചടങ്ങുകൾ: സംസ്കാരം, അല്ലെങ്കിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകൽ (Repatriation) എന്നിവ വേഗത്തിൽ പൂർത്തിയാക്കാൻ GSO സഹായിക്കും.
  • മാനസിക പിന്തുണ: കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട വിദ്യാർത്ഥികളെ സഹായിക്കാൻ സ്കൂൾ കൗൺസിലർമാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. മതപരമായ ഉപദേശങ്ങൾ ആവശ്യമുള്ളവർക്ക് പ്രത്യേക കൗൺസിലർമാരുടെ സേവനവും ലഭിക്കും.
  • എസ്റ്റേറ്റ് മാനേജ്‌മെൻ്റ്: കോടതികൾ എസ്റ്റേറ്റ് ഫയലുകൾ സ്വയമേവ തുറക്കുന്നതിനാൽ, അനന്തരാവകാശ രേഖകൾ വേഗത്തിൽ ലഭിക്കാൻ ഇത് സഹായിക്കും.
  • ചെലവുകൾ: ജബ്ർ സേവനം സൗജന്യമാണ്. പ്രത്യേക ചടങ്ങുകൾക്ക് ഫീസ് ആവശ്യമെങ്കിൽ, ദുബൈ നൗ ആപ്പ് വഴി ഒറ്റത്തവണയായി പണമടച്ചാൽ മതി.

പ്രയോജനം ആർക്കൊക്കെ?

ദുബൈയിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്ന എല്ലാ വിഭാഗം ആളുകൾക്കും (ഇമാറാത്തി പൗരന്മാർ, പ്രവാസികൾ, സന്ദർശകർ) ഈ സൗകര്യം ലഭ്യമാണ്. ദുരിത സമയങ്ങളിൽ ഭരണപരമായ കാര്യങ്ങളുടെ ഭാരം കുറയ്ക്കുക, സഹാനുഭൂതിയോടെയുള്ള പിന്തുണ നൽകുക എന്നിവയാണ് ജബ്ർ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.

dubai introduces the jabr service to help residents and expatriates complete post-death legal procedures more easily, offering faster, simplified processing for families

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര സാഹചര്യത്തിൽ ബർമുഡ ധരിച്ച് സ്റ്റേഷനിലെത്തി; എസ്എച്ച്ഒയുടെ വീഡിയോ പകർത്തി അപവാദ പ്രചരണം; നടപടിയുമായി പൊലിസ്

Kerala
  •  4 minutes ago
No Image

രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; പത്ത് സംസ്ഥാനങ്ങളിലെ 37 രാജ്യസഭാ സീറ്റുകളിലേക്ക് മാർച്ച് 16-ന് വോട്ടെടുപ്പ്

National
  •  6 minutes ago
No Image

ഷാർജയിൽ റമദാനിലെ പാർക്കിംഗ് സമയം പ്രഖ്യാപിച്ചു; പരിശോധന കർശനമാക്കാൻ മുനിസിപ്പാലിറ്റി

uae
  •  29 minutes ago
No Image

മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക പുറത്ത്: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്

uae
  •  34 minutes ago
No Image

മോഷണം തട്ടത്തിനുള്ളിൽ കൈ ഒളിപ്പിച്ച്: തിരൂരിൽ പിഞ്ചുകുഞ്ഞിന്റെ മാല കവർന്ന സ്ത്രീകളെ തേടി പൊലിസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  38 minutes ago
No Image

അനധികൃത സ്വത്ത് സമ്പാദന കേസ്; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാൻ അനുമതി തേടി അഡ്വ. നെയ്യാറ്റിൻകര നാഗരാജ്; ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി

Kerala
  •  42 minutes ago
No Image

റമദാനോടനുബന്ധിച്ച് യുഎഇയിലെ സൂപ്പർമാർക്കറ്റുകളിൽ വൻ തിരക്ക്; മണിക്കൂറുകൾ നീണ്ട ക്യൂ, ഗതാഗതക്കുരുക്ക്

uae
  •  an hour ago
No Image

ഉച്ചഭക്ഷണം കഴിക്കാൻ പോകും വഴി മരണം; ബെംഗളൂരുവിൽ അമിതവേഗതയിൽ വന്ന ബൈക്കിടിച്ച് ബാങ്ക് ഉദ്യോഗസ്ഥക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

നെടുമങ്ങാട് ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണം; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍, നടപടി കൈക്കൂലി ആരോപണത്തിന് പിന്നാലെ

Kerala
  •  an hour ago
No Image

കോട്ടയത്ത് സൈന്യത്തിന്റെ പേരിൽ വൻ തട്ടിപ്പ് ശ്രമം; തേയില വ്യാപാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

Kerala
  •  an hour ago