ബെംഗളൂരുവിലെ കൂട്ടബലാത്സംഗ പരാതിയിൽ ഞെട്ടിക്കുന്ന 'ട്വിസ്റ്റ്'; മലയാളി യുവതിയുടെ മൊഴി കളവ്
ബെംഗളൂരു: (ഡിസംബർ 11) ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിനി ക്യാബ് ഡ്രൈവർക്കും സുഹൃത്തുക്കൾക്കുമെതിരെ നൽകിയ കൂട്ടബലാത്സംഗ പരാതിയിൽ വൻ വഴിത്തിരിവ്. പൊലിസ് നടത്തിയ വിശദമായ അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് തെളിഞ്ഞു. കഴുത്തിലെ മുറിവിനെക്കുറിച്ച് കാമുകൻ ചോദ്യം ചെയ്യുമെന്ന് ഭയന്നാണ് താൻ കള്ളപ്പരാതി നൽകിയതെന്ന് 22 വയസ്സുള്ള യുവതി പൊലിസിനോട് സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ.
കേരളത്തിൽ നിന്നുള്ള നഴ്സിങ് വിദ്യാർഥിനി ഡിസംബർ 6-നാണ് മഡിവാള പൊലിസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. ഡിസംബർ 2ന് രാത്രി, സർ എം വിശ്വേശ്വരയ്യ ടെർമിനലിന് സമീപം വെച്ച് ക്യാബ് ഡ്രൈവറും സുഹൃത്തുക്കളും ചേർന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തു എന്നായിരുന്നു യുവതിയുടെ ആരോപണം. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് ഉടൻ തന്നെ 33-കാരനും രണ്ട് കുട്ടികളുടെ പിതാവുമായ ക്യാബ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. എന്നാൽ, താൻ നിരപരാധിയാണെന്ന നിലപാടിൽ ഡ്രൈവർ ഉറച്ചുനിന്നു.
കേസ് ബാനസവാഡി പൊലിസ് സ്റ്റേഷനിലേക്ക് കൈമാറിയതിന് പിന്നാലെ പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചു. നിർണ്ണായകമായ സിസിടിവി ദൃശ്യങ്ങളും പൊലിസ് കണ്ടെടുത്തു. ഡിസംബർ 2ന് രാത്രി 11.30-നും പുലർച്ചെ 5.30-നും ഇടയിൽ റെയിൽവേ സ്റ്റേഷനിൽ ക്യാബ് ഡ്രൈവറും യുവതിയും ഒരുമിച്ച് നിൽക്കുന്ന ദൃശ്യങ്ങൾ, കാബിനിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഇരുവരും ഒരുമിച്ച് നടന്നതായും, തുടർന്ന് രാത്രിയിൽ വീണ്ടും വാഹനത്തിൽ കയറി സ്റ്റേഷന് ചുറ്റും സഞ്ചരിച്ചതായും പൊലിസ് കണ്ടെത്തിയ ദൃശ്യങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.
എന്നാൽ യുവതി നൽകിയ പരാതിയിൽ പറഞ്ഞിരുന്ന ഡ്രൈവറുടെ സുഹൃത്തുക്കളെ കണ്ടെത്താൻ പൊലിസിന് കഴിഞ്ഞില്ല. പുലർച്ചെ 5.30-ന് യുവതി എറണാകുളത്തേക്കുള്ള ട്രെയിനിൽ കയറി പോകുന്നതും സിസിടിവിയിൽ നിന്നും വ്യക്തമായി. കൂടാതെ, ഡിസംബർ 3-ന് യുവതി ക്യാബ് ഡ്രൈവർക്ക് അയച്ച വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ പൊലിസ് കണ്ടെത്തി. ഇവയിൽ ചിലത് പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള സൂചനകൾ നൽകുന്നതായിരുന്നു. ഇതിന് ശേഷവും ഇരുവരും നല്ല ബന്ധം തുടർന്നിരുന്നുവെന്നും പൊലിസ് സ്ഥിരീകരിച്ചു. പിന്നാലെ പൊലിസ് യുവതിയെ ചോദ്യം ചെയ്തതോടെയാണ് കേസിലെ യഥാർത്ഥ 'ട്വിസ്റ്റ്' പുറത്തുവന്നത്.
"ക്യാബ് ഡ്രൈവറുമായുള്ള പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനിടെയാണ് കഴുത്തിൽ മുറിവേറ്റത്. ഇത് കണ്ടാൽ കാമുകൻ ചോദ്യം ചെയ്യുമെന്ന് ഭയപ്പെട്ടു. ആ ചോദ്യം ചെയ്യലിൽ നിന്ന് രക്ഷപ്പെടാനാണ് കൂട്ടബലാത്സംഗത്തിന് വ്യാജ പരാതി നൽകിയതെന്ന് യുവതി പൊലിസിനോട് സമ്മതിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. കാറിൽ ഇരിക്കുമ്പോൾത്തന്നെ യുവതി എറണാകുളത്തുള്ള കാമുകനെ വിളിച്ച് അതിരാവിലെ സ്റ്റേഷനിലെത്തുമെന്ന് അറിയിച്ചിരുന്നു. നിലവിൽ കേസ് അന്വേഷണം പൂർത്തിയായിട്ടില്ല. അറസ്റ്റിലായ ക്യാബ് ഡ്രൈവർ ഇപ്പോഴും പൊലിസ് കസ്റ്റഡിയിലാണ്. വ്യാജ പരാതി നൽകിയ യുവതിക്കെതിരെ നിയമനടപടികൾ ഉണ്ടായേക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
A nursing student from Kerala filed a complaint in Bengaluru alleging that a cab driver and his friends had gang-raped her. However, the police investigation revealed a shocking twist: the complaint was false. CCTV footage and WhatsApp chats indicated that the encounter with the cab driver was consensual. The woman confessed that she had fabricated the story to avoid her boyfriend's questions about scratch marks on her neck, which she sustained during the consensual physical interaction. The cab driver, who was initially arrested, maintained his innocence throughout the probe.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."