മദ്യപിച്ച് ഡ്യൂട്ടിക്കെത്തി: വെള്ളറടയിൽ രോഗികളുടെ പരാതിയിൽ ഡോക്ടറെ പൊലിസ് കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം: മദ്യലഹരിയിൽ ആശുപത്രിയിലെത്തിയെന്ന രോഗികളുടെ പരാതിയെ തുടർന്ന് ഡോക്ടറെ പൊലിസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ജില്ലയിലെ വെള്ളറട സാമൂഹ്യാരോഗ്യ കേന്ദ്രത്തിലാണ് (CHC) സംഭവം. ആശുപത്രിയിലെ ഡോക്ടറായ ജിത്തുവിനെയാണ് വെള്ളറട പൊലിസ് കസ്റ്റഡിയിലെടുത്തത്.
ഡ്യൂട്ടി സമയത്ത് ഡോക്ടർ മദ്യപിച്ചിരുന്നതായി രോഗികൾ പരാതിപ്പെടുകയായിരുന്നു. തുടർന്ന് പൊലിസെത്തി ഡോക്ടറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഡോക്ടർ മദ്യപിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി വൈദ്യപരിശോധന നടത്തുമെന്ന് വെള്ളറട പൊലിസ് അറിയിച്ചു. മദ്യപിച്ച് ജോലിക്ക് ഹാജരായ ഡോക്ടർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും രോഗികളുടെയും ആവശ്യം.
A doctor was taken into police custody at the Vellarada Community Health Centre in Thiruvananthapuram after patients complained that he was under the influence of alcohol while on duty. The police confirmed that Dr. Jithu was detained and a medical examination would be conducted to verify the allegation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."