തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നാളെ: ഇനി നെഞ്ചിടിപ്പിന്റെ മണിക്കൂറുകൾ; പ്രതീക്ഷയോടെ മുന്നണികൾ
കോഴിക്കോട്: തദ്ദേശപ്പോരിന്റെ നാളുകൾ നീണ്ടുനിന്ന പ്രചാരണങ്ങൾക്കും പോരാട്ടങ്ങൾക്കും പരിസമാപ്തി. ഇനി മുന്നണികൾക്ക് നെഞ്ചിടിപ്പിന്റെ മണിക്കൂറുകൾ. ആഴ്ച്ചകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ജനം പോളിങ് ബൂത്തിലെത്തി വിധിയെഴുതി. അതിരാവിലെ മുതൽ വോട്ടിങ് അവസാനിക്കുന്ന ആറുവരെ പോളിങ് സ്റ്റേഷനുകൾ നിറഞ്ഞിരുന്നു. മോക്ക്പോളിന് ശേഷം കൃത്യം ഏഴോടെ തന്നെ വോട്ടിങ് ആരംഭിച്ചു.
സ്ത്രീകൾ അടക്കമുള്ളവർ അതിരാവിലെ തന്നെ വോട്ട് ചെയ്യാനായിയെത്തി. പൊരിവെയിലിന് മുൻപ് വീടെത്തണമെന്ന ഉദ്ദേശത്തിലും ജോലി മുടങ്ങരുതെന്ന നിർബന്ധത്തിലുമാണ് മിക്കവരും അതിരാവിലെ തന്നെ വോട്ടുചെയ്തത്. കൂടുതൽ ആളുകൾ എത്തിയതിനാൽ ഒൻപത് മണിയോടെ തിരക്ക് നന്നായി കുറഞ്ഞു. എന്നാൽ ഉച്ചയ്ക്ക് ശേഷം തിരക്ക് വീണ്ടും കൂടി. രാവിലെ കാര്യമായ തിരക്കില്ലാതിരുന്നതിനാൽ ആളുകൾക്ക് വേഗത്തിൽ വോട്ട് ചെയ്ത് മടങ്ങാനായി. പിന്നീട് വൈകിട്ട് മൂന്നിന് ശേഷമാണ് വോട്ടർമാർ കൂട്ടത്തോടെ എത്തിയത്.
നാലുമുതൽ മിക്ക പോളിങ് സ്റ്റേഷന് മുൻപിലും ആളുകളുടെ വലിയ നിര തന്നെയായിരുന്നു. ഇതുമുന്നിൽ കണ്ട് രാഷ്ട്രീയപാർട്ടി പ്രവർത്തകർ തങ്ങൾക്ക് ഉറപ്പുള്ള വോട്ടുകൾ ഉച്ചയ്ക്ക് മുമ്പേ തന്നെ പോൾ ചെയ്യിപ്പിച്ചിരുന്നു. ഗ്രാമപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലുമാണ് രാവിലെ നീണ്ടനിര കാണാനായത്. നഗരത്തിലും രാവിലെ തിരക്കിന് കുറവുണ്ടായിരുന്നില്ല. ഓപ്പൺ വോട്ട് ചെയ്യാനെത്തിയവരുടെ നിരയും പല ബൂത്തുകളിലും കാണാൻ കഴിഞ്ഞു. വരിയിൽ നിൽക്കുന്നവരിൽ രണ്ടുപേർ വോട്ട് ചെയ്ത് കഴിഞ്ഞാൽ ഓപ്പൺ വോട്ടുകാരെ പരിഗണിക്കുകയാണ് ചെയ്തത്. ഓപ്പൺ വോട്ടുകാരെ സഹായിക്കാൻ എത്തുന്നവരുടെ വിരലിലും മഷി തേയ്ക്കുന്ന രീതിയാണ് സ്വീകരിച്ചത്. അതിനാൽ രണ്ടു വോട്ടുചെയ്യുന്ന സാഹചര്യം ഒഴിവാക്കാനായി.
ഓപ്പൺ വോട്ടുകാരെ കൂടുതൽ സമയം കാത്തുനിർത്തിയതിന്റെ പേരിൽ പോളിങ് ഉദ്യോഗസ്ഥരും രാഷ്ട്രീയപാർട്ടി പ്രവർത്തകരും തമ്മിൽ പലയിടത്തും കശപിശയുണ്ടായി. വോട്ടിങ് കേന്ദ്രങ്ങളിൽ വോട്ടർമാർക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങളും കുടിവെള്ളവും സജ്ജീകരിച്ചിരുന്നു. കൂടാതെ പ്രായമായവർ, ഗർഭിണികൾ, അസുഖമുള്ളവർ തുടങ്ങിയവരെ ക്യൂ നിർത്തിപ്പിക്കാതെ വോട്ട് ചെയ്യാനുള്ള സംവിധാനമുണ്ടായിരുന്നു. സമയം കഴിഞ്ഞിട്ടും വോട്ട് ചെയ്യാൻ ജനങ്ങൾ പോളിങ് ബൂത്തിലെത്തിയിരുന്നു.
as the local election results near, political fronts remain hopeful in the final hours. voters and parties are watching closely as the outcome is expected to influence regional political dynamics.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."