HOME
DETAILS

രാഹുല്‍ മാങ്കൂട്ടത്തില്‍ ഫ്‌ളാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്റെ നോട്ടിസ്

  
Web Desk
December 12, 2025 | 3:51 AM

notice to rahul mankootathil to vacate the apartment issued by the association

പാലക്കാട്: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ താമസിക്കുന്ന ഫ്‌ളാറ്റ് ഒഴിയണമെന്ന് ചൂണ്ടിക്കാട്ടി അസോസിയേഷന്‍ നോട്ടിസ്. ഈ മാസം 25നകം ഒഴിയണമെന്നാണ് അസോസിയേഷന്‍ നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

ഫ്‌ളാറ്റിലെ മറ്റ് താമസക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അസോസിയേഷന്റെ നീക്കം. ഫ്‌ളാറ്റ് ഒഴിയാന്‍ രാഹുല്‍ സമ്മതം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  അവിടെ നിന്ന് സാധനസാമഗ്രികള്‍ നീക്കുന്നത് ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാലക്കാട് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്തിയപ്പോഴാണ് കുന്നത്തൂര്‍മേട്ടിലെ ഫ്‌ളാറ്റ് രാഹുല്‍ വാടകക്ക് എടുത്തത്. 

രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയതിന് പിന്നാലെ നിരവധി തവണ അന്വേഷണാര്‍ത്ഥം പൊലിസ് ഫ്‌ളാറ്റിലെത്തിയിരുന്നു. രാഹുലുമായി ബന്ധപ്പെട്ട് നിരന്തരം പരിശോധനയും വാര്‍ത്തയും നിറഞ്ഞുനില്‍ക്കുന്നത് മറ്റ് താമസക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് രാഹുല്‍ വീട് ഒഴിഞ്ഞാല്‍ നന്നായിരുന്നുവെന്ന നിര്‍ദേശം അസോസിയേഷന്‍ മുന്നോട്ടുവെച്ചത്.

ബലാത്സംഗക്കേസിനെ തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ വോട്ടെടുപ്പ് ദിവസമായ വ്യാഴാഴ്ചയാണ് പാലക്കാട് തിരിച്ചെത്തിയത്. രണ്ടാം പീഡനക്കേസില്‍ ബുധനാഴ്ച മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ ഒളിവുജീവിതം അവസാനിപ്പിച്ചത്. 

പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി രാഹുല്‍ എംഎല്‍എ ഓഫിസിലെത്തി. ഇനിമുതല്‍ അങ്ങോട്ട് പാലക്കാട്ട് തുടരുമെന്നും അതില്‍ തര്‍ക്കമില്ലെന്നും രാഹുല്‍ പ്രതികരിച്ചു. അതേസമയം തനിക്ക് പറയാനുള്ളതെല്ലാം കോടതിയില്‍ പറയുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 

15ദിവസത്തെ ഒളിവുജീവിതം അവസാനിപ്പിച്ചാണ് രാഹുല്‍ വോട്ടു രേഖപ്പെടുത്താനെത്തിയത്. വൈകീട്ട് 4.50 ഓടെയാണ് രാഹുല്‍ ഔദ്യോഗിക വാഹനത്തിലെത്തിയാണ് വോട്ട് ചെയ്തത്. കുന്നത്തൂര്‍ മേട് സൗത്തിലെ സെന്റ് സെബസ്റ്റിയന്‍സ് സ്‌കൂളിലാണ് രാഹുലിന് വോട്ട്.

രാഹുലിനെതിരായ രണ്ട് കേസുകളിലും അറസ്റ്റ് തടഞ്ഞതോടെ രാഹുല്‍ വോട്ട് ചെയ്യാനെത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.

പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലെ രണ്ടാം നമ്പര്‍ ബൂത്തിലാണ് രാഹുലിന് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയത്. എം.എല്‍.എ താമസിക്കുന്ന ഫ്ളാറ്റ് സ്ഥിതിചെയ്യുന്ന 24ാം വാര്‍ഡാണ് ഇത്. ഈ വാര്‍ഡില്‍ രാഹുല്‍ നേരത്തെ പ്രചാരണം നടത്തിയിരുന്നു.

അതേസമയം, ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ബലാത്സംഗക്കേസിലെ തിരുവനന്തപുരം അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. മൂന്‍കൂര്‍ ജാമ്യം റദ്ദാക്കണം, രാഹുലിനെ ഉടന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ അപ്പീലില്‍ ഉന്നയിക്കുന്നു.

കെ.പി.സി.സി. അധ്യക്ഷന് ലഭിച്ച പരാതിയില്‍ പറയാത്ത കാര്യങ്ങള്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ ഉണ്ട് എന്നതടക്കമുള്ള വൈരുധ്യങ്ങളാണ് വിധിയില്‍ വന്നത്. ഈ വിധിപ്പകര്‍പ്പ് പുറത്തുവന്നതോടെ കേസിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയും, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തുടര്‍ന്നുള്ള നിയമനടപടികളില്‍ ഇത് പ്രധാന വാദങ്ങളായി ഉയര്‍ന്നു വരാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. രണ്ടാമത്തെ എഫ്.ഐ.ആറിന്റെ മുന്നോട്ടുപോക്കിന് വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഇതിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

 

official notice from the residents association requesting rahul mankootathil to vacate the flat within the specified time due to policy and compliance requirements



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവല്ല സ്പാ കൂട്ടബലാത്സംഗം: ഏഴാം പ്രതിയും പിടിയിൽ; ഷിന്റോ സണ്ണി പിടിയിലായത് ട്രെയിൻ മാർഗ്ഗം നാടുവിടാൻ ശ്രമിക്കവെ

crime
  •  21 hours ago
No Image

ബംഗ്ലാദേശില്‍ ബി.എന്‍.പിക്ക് ഉജ്ജ്വല വിജയം; താരീഖ് റഹ്മാന്‍ പ്രധാനമന്ത്രിയായേക്കും; ഹസീന യുഗത്തിന് അന്ത്യം; ജമാഅത്തെ ഇസ്ലാമി സഖ്യത്തിന് കനത്ത തോല്‍വി | Bangladesh Election Result

International
  •  21 hours ago
No Image

മൂന്നാമത് ലോക ആയുഷ് സമ്മേളനവും പ്രദര്‍ശനവും ഞായറാഴ്ച മുതല്‍ ദുബൈയില്‍

uae
  •  a day ago
No Image

അച്‌ഛൻ മരിച്ചത് അമ്മയുടെ ആഭിചാരം കാരണമെന്ന് ജ്യോത്സ്യൻ; അമ്മയെ തലയിണകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് മകൾ

crime
  •  a day ago
No Image

കണക്കില്ല, ബിൽ ഇല്ല; ആഗോള അയ്യപ്പ സംഗമത്തിൽ ക്രമക്കേട് ആവോളം

Kerala
  •  a day ago
No Image

താഴ്ന്നു കിടന്ന വൈദ്യുതി ലൈൻ വില്ലനായി; തൻഹയുടെ വേർപാടിൽ വിങ്ങലടക്കാനാവാതെ നാട്

Kerala
  •  a day ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: ശാസ്ത്രീയ പരിശോധന രണ്ടാം ദിനത്തിൽ; പങ്കജ് ഭണ്ഡാരിയുടെ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

Kerala
  •  a day ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസിന്റെ പ്രചാരണം നയിക്കാൻ രമേശ് ചെന്നിത്തല; പ്രകടന പത്രിക സമിതി ചെയർമാൻ ബെന്നി ബഹനാൻ

Kerala
  •  a day ago
No Image

എസ്ഐആർ; കേരളത്തിൽ ആറ് ജില്ലകളിൽ ഹിയറിങ് പൂർത്തിയായി

Kerala
  •  a day ago
No Image

കൊലപാതകക്കേസിൽ ബിജെപി എംഎൽഎ വിമാനത്താവളത്തിൽ പിടിയിൽ; ഹരജി സുപ്രിം കോടതി തള്ളിയതിന് പിന്നാലെ അറസ്റ്റ്

National
  •  a day ago