HOME
DETAILS

മദ്യപിച്ച് വാഹനമോടിച്ച് ഡെലിവറി റൈഡറെ പരുക്കേൽപ്പിച്ചു; 30,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി

  
December 12, 2025 | 5:12 AM

abu dhabi court orders 30000 dirhams compensation after drunk driver injures delivery rider

അബൂദബി: മദ്യപിച്ച് വാഹനമോടിച്ച് ഡെലിവറി റൈഡറെ ഇടിച്ച് പരുക്കേൽപ്പിച്ച സംഭവത്തിൽ ഡ്രൈവർക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബൂദബി സിവിൽ കോടതി. ഡെലിവറി റൈഡർക്കേറ്റ പരുക്കുകളും സാമ്പത്തിക ബുദ്ധിമുട്ടും കണക്കിലെടുത്ത് 30,000 ദിർഹം (ഏകദേശം 6.7 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരമായി നൽകാനാണ് അബൂദബി ഉത്തരവിട്ടത്.

ക്രിമിനൽ നടപടിക്ക് പിന്നാലെ സിവിൽ വിധി

ഡ്രൈവർക്ക് ക്രിമിനൽ കോടതി നേരത്തെ തന്നെ ശിക്ഷ വിധിച്ചിരുന്നു. ഈ കേസിൽ 20,000 ദിർഹം പിഴ ചുമത്തുകയും ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പുറമെയാണ് ഇപ്പോൾ സിവിൽ കോടതിയുടെ നഷ്ടപരിഹാര വിധി.

എമറാത്ത് അൽ യൂമിന്റെ റിപ്പോർട്ട് അനുസരിച്ച്, മദ്യപിച്ച ഡ്രൈവർ ഇടിച്ചതിനെ തുടർന്ന് ഡെലിവറി റൈഡറുടെ ലിഗമെന്റുകൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും മോട്ടോർ സൈക്കിളിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. അപകടത്തെ തുടർന്ന് ഇരയ്ക്ക് വരുമാനം പൂർണ്ണമായും നഷ്ടപ്പെടുകയും ചികിത്സാ ചെലവുകൾ വഹിക്കേണ്ടി വരികയും ചെയ്തിരുന്നു.

ഇൻഷുറൻസ് കമ്പനിയും ബാധ്യസ്ഥർ

100,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഡെലിവറി ജീവനക്കാരൻ ഡ്രൈവർക്കും ഇൻഷുറൻസ് കമ്പനിക്കുമെതിരെ കേസ് ഫയൽ ചെയ്തത്. ക്രിമിനൽ വിധിപ്രകാരം ഡ്രൈവർ ട്രാഫിക് നിയമം ലംഘിച്ചെന്നും അശ്രദ്ധ കാരണം പരുക്കും നാശനഷ്ടവും വരുത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി. മെഡിക്കൽ റിപ്പോർട്ടുകൾ റൈഡറുടെ നഷ്ടത്തിന്റെ വ്യാപ്തിയെ പിന്തുണയ്ക്കുന്നതായും കോടതി നിരീക്ഷിച്ചു.

യുഎഇ മോട്ടോർ ഇൻഷുറൻസ് ചട്ടങ്ങൾ അനുസരിച്ച്, ഡ്രൈവർ മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ അപകടമുണ്ടാക്കിയാൽ ഇൻഷുറൻസ് കമ്പനികൾക്ക് നഷ്ടപരിഹാരത്തുക ഡ്രൈവറിൽ നിന്ന് തിരികെ ഈടാക്കാവുന്നതാണ്. ഇതനുസരിച്ച് ഡ്രൈവറും ഇൻഷുറൻസ് കമ്പനിയും സംയുക്തമായി 30,000 ദിർഹം നഷ്ടപരിഹാരവും നിയമപരമായ ചെലവുകളും നൽകാൻ ബാധ്യസ്ഥരാകും. ഇൻഷുറൻസ് കമ്പനി നൽകുന്ന നഷ്ടപരിഹാരത്തുക ഡ്രൈവറിൽ നിന്ന് തിരികെ ഈടാക്കാനും കോടതി ഉത്തരവിട്ടു.

abu dhabi court directs compensation of 30,000 dirhams after a delivery rider was injured by a drunk driver, highlighting strict legal action against reckless driving and alcohol-related accidents.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  9 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  9 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  9 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  9 days ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  9 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  9 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  9 days ago
No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  9 days ago
No Image

ഈ ​ഗതാ​ഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  9 days ago
No Image

എനിക്കെതിരെയുള്ളത് വ്യാജ പരാതി; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

crime
  •  9 days ago