വിവാഹ തർക്കം കൊലപാതകത്തിൽ കലാശിച്ചു: ഇന്ത്യൻ പൗരന് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി
കുവൈത്ത് സിറ്റി: മുൻകൂട്ടി ആസൂത്രണം ചെയ്ത് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ പൗരന് വധശിക്ഷ വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി. ജഡ്ജി നായിഫ് അൽ-ദഹൂമിന്റെ അധ്യക്ഷതയിലുള്ള കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
കേസ് രേഖകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് വിവാഹബന്ധത്തിലെ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കേസിന്റെ വിവരങ്ങൾ അനുസരിച്ച്, സാല്മി ഏരിയയിലുള്ള വീട്ടിൽ വെച്ച് പ്രതി ഭാര്യയെ ചുറ്റിക ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് നിരവധി തവണ അടിയേറ്റ ഭാര്യ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
സംഭവത്തിനുശേഷം പ്രതിയെ അധികൃതർ അറസ്റ്റ് ചെയ്ത്, അന്വേഷണം പൂർത്തിയാക്കി ക്രിമിനൽ കോടതിക്ക് കൈമാറി. തുടർന്ന്, പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി വധശിക്ഷ വിധിക്കുക ആയിരുന്നു.
A Kuwaiti Criminal Court has sentenced an Indian expatriate to death for the premeditated murder of his wife, following marital disputes. The defendant attacked his wife with a hammer, causing fatal head injuries, and was subsequently apprehended and found guilty.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."