HOME
DETAILS

നടിയെ ആക്രമിച്ച കേസ്: വിധിക്ക് മുൻപ് ജഡ്ജി ഹണി എം. വർഗീസിന്‍റെ കർശന താക്കീത്; 'സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കരുത്'

  
December 12, 2025 | 7:30 AM

actress attack case judge honey m vargheses stern warning before verdict do not violate supreme court guidelines

കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസിന്‍റെ കോടതി നടപടികളെ വളച്ചൊടിച്ച് പ്രസിദ്ധീകരിക്കുന്ന വാർത്തകൾക്കെതിരെ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് മാധ്യമങ്ങൾക്കും അഭിഭാഷകർക്കും കർശന മുന്നറിയിപ്പ് നൽകി. നടൻ ദിലീപ് എട്ടാം പ്രതിയായിരുന്ന കേസിൽ ഡിസംബർ എട്ടിന് വിധി പ്രഖ്യാപിച്ചിരുന്നു. ദിലീപിനെ കോടതി കുറ്റവിമുക്തനാക്കുകയും, ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ മറ്റ് ആറ് പേരെ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു.

കുറ്റക്കാരായ ആറ് പ്രതികളുടെ ശിക്ഷാവിധി ഇന്ന് പറയുന്നതിന് തൊട്ടുമുമ്പാണ് ജഡ്ജി മുന്നറിയിപ്പ് നൽകിയത്. കോടതിയെ മോശമായി ചിത്രീകരിക്കുന്നത് കോടതിയലക്ഷ്യ നടപടികൾക്ക് കാരണമാകുമെന്ന് ജഡ്ജി വ്യക്തമാക്കി.

"എന്നെക്കുറിച്ച് വ്യക്തിപരമായി വരുന്ന ലേഖനങ്ങളിൽ എനിക്ക് പ്രശ്നമില്ല. എന്നാൽ, കോടതി നടപടികളെ വളച്ചൊടിച്ചുള്ള റിപ്പോർട്ടിംഗുകൾ ഗൗരവമായി കൈകാര്യം ചെയ്യും. കോടതിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാർത്തകൾ നൽകുന്നത് കോടതിയലക്ഷ്യമായി കണക്കാക്കും," ജഡ്ജി കൂട്ടിച്ചേർത്തു.

കേസിന്‍റെ കോടതി നടപടികൾ റെക്കോർഡ് ചെയ്യുകയോ മറ്റൊരിടത്തേക്ക് കൈമാറ്റം ചെയ്യുകയോ ചെയ്യുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ജഡ്ജി താക്കീത് നൽകി.

സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കപ്പെടുന്നു

ലൈംഗികാതിക്രമത്തിന് ഇരയായവരുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് വിലക്കുന്ന 'നിപുൺ സക്സേന vs യൂണിയൻ ഓഫ് ഇന്ത്യ' കേസിൽ സുപ്രീം കോടതി നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ട കേസായിരുന്നു ഇതെന്നും ജഡ്ജി ഹണി എം വർഗീസ് എടുത്തുപറഞ്ഞു. എന്നാൽ, കേസിലെ റിപ്പോർട്ടിംഗിൽ പലപ്പോഴും ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും ജഡ്ജി നിരീക്ഷിച്ചു.

ശിക്ഷാവിധിക്ക് മുൻപുള്ള പ്രതികളുടെ പ്രതികരണം

ശിക്ഷയിൽ ഇളവ് വേണമെന്ന് ഒന്നാം പ്രതി പൾസർ സുനി (സുനിൽകുമാർ) കോടതിയോട് അഭ്യർത്ഥിച്ചു. വീട്ടിൽ അമ്മ മാത്രമേയുള്ളൂവെന്നും, അവരുടെ സംരക്ഷണ ചുമതല തനിക്കാണെന്നും സുനിൽകുമാർ കോടതിയോട് പറഞ്ഞു. ഭാവഭേദമൊന്നുമില്ലാതെയാണ് ഇയാൾ കോടതിയിൽ സംസാരിച്ചത്.

എന്നാൽ, രണ്ടാം പ്രതി ഡ്രൈവർ മാർട്ടിൻ കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു കൊണ്ടാണ് നിന്നത്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, നിരപരാധിയാണെന്നും മാർട്ടിൻ ആവർത്തിച്ചു. ചെയ്യാത്ത തെറ്റിനാണ് ജയിലിൽ കിടന്നതെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും മാർട്ടിൻ വാദിച്ചു. കേസിൽ ആദ്യം അറസ്റ്റിലായ പ്രതിയാണ് ഡ്രൈവർ മാർട്ടിൻ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് ഞങ്ങളെ ചാവേറുകളാക്കി വഞ്ചിച്ചു: പരാതിയുമായി ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭകർ   

International
  •  2 days ago
No Image

ഭാര്യക്ക് വാങ്ങിയ സ്വർണ മോതിരം വിമാനത്താവളത്തിൽ നഷ്ടമായി; നിരാശനായ ഇന്ത്യൻ പ്രവാസിക്ക് തുണയായി ദുബൈ എയർപോർട്ട് ഉ​ദ്യോ​ഗസ്ഥിന്റെ സത്യസന്ധത

uae
  •  2 days ago
No Image

കൊച്ചിക്ക് പിന്നാലെ പൊന്നാനിയും: ആയിരം കോടിയുടെ കപ്പൽ നിർമ്മാണശാലയ്ക്ക് ഉടൻ തുടക്കമാകും

Kerala
  •  2 days ago
No Image

ഇൻഡോറിൽ കോഹ്‌ലിയുടെ സംഹാര താണ്ഡവം; ഏകദിനത്തിലെ 54-ാം സെഞ്ച്വറി നേടി താരം

Cricket
  •  2 days ago
No Image

സാമൂഹിക പുരോഗതി കൈവരിക്കുന്നതിൽ പ്രൊഫഷണലുകളുടെ പങ്ക് മാതൃകാപരം: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങൾ

Kerala
  •  2 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപിയുടെ ഹിന്ദുത്വ വർഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ല; പോരാട്ടം പിണറായിയുടെ നേതൃത്വത്തിൽ; എം.എ. ബേബി  

Kerala
  •  2 days ago
No Image

രൂപയുടെ മൂല്യം കൂപ്പുകുത്തുന്നു; യുഎഇ ദിർഹത്തിന് റെക്കോർഡ് നിരക്ക്, നാട്ടിലേക്ക് പണം അയക്കാൻ ഇത് ബെസ്റ്റ് ടൈം

uae
  •  2 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ശമ്പളം വർദ്ധിപ്പിച്ചു; സ്പെഷ്യൽ അലവൻസ് അനുവദിച്ചു കേരള സർക്കാർ ഉത്തരവിറക്കി

Kerala
  •  2 days ago
No Image

പഠനം പാതിവഴിയിൽ മുടങ്ങി, ശരീരം പകുതിയും വൈകല്യത്തിന്റെ പിടിയിൽ; സ്കൂട്ടറിൽ ബസിടിച്ചു ഗുരുതരമായി പരുക്കേറ്റ സംഭവം; യുവാവിന് 1.62 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി

National
  •  2 days ago
No Image

പട്ടാമ്പിയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി: കേരളത്തിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; 6 ട്രെയിനുകൾ വൈകിയോടുന്നു

Kerala
  •  2 days ago