HOME
DETAILS

ഇന്ത്യയിലെ 'മിനി ഇസ്‌റാഈല്‍': ഗസ്സയില്‍ വംശഹത്യയ്ക്ക് നേതൃത്വം നല്‍കുന്ന അധിനിവേശ സൈനികര്‍ വിശ്രമിക്കാന്‍ വരുന്ന ഹിമാചലിലെ കസോള്‍

  
December 12, 2025 | 8:32 AM

  Why Is Kasol Called the Mini Israel of India and idf rest stop

ഹിമാച്ചല്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. ഹിമാലയന്‍ മല നിരകളോട് ചേര്‍ന്ന് നില്‍ക്കുന്ന മഞ്ഞു പൊതിഞ്ഞ ഗ്രാമങ്ങളില്‍ ഒരു വട്ടമെങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മില്‍ പലരും. വിദേശികള്‍ പോലും ഒരുപാട് വരുന്ന ടൂറിസ്റ്റ് പ്രദേശങ്ങളില്‍ ഒന്ന് കൂടിയാണ് ഈ ഹിമാലയന്‍ താഴ് വാരം. ഹിമാച്ചലിലെ കസോള്‍, ദരംകോട്ട് എന്ന പ്രദേശങ്ങള്‍  'മിനി ഇസ്രായേല്‍', 'മലനിരകളിലെ തെല്‍ അവീവ്' എന്ന് കൂടി അറിയപ്പെടുന്നുണ്ട്. 1980 മുതല്‍ തന്നെ പട്ടാള സേവനത്തിന്റെ കാലാവധി കഴിഞ്ഞ ഇസ്രായേല്‍ സൈനികര്‍ കാസോളിലേക്കുള്ള വരവ് ആരംഭിച്ചിരുന്നു. ഇവിടെയുള്ള മലനിരകളില്‍ തമ്പ് അടിക്കുക, സൈക്ഡലിക് പാര്‍ട്ടികള്‍ സംഘടിപ്പിക്കുക, ലഹരി പദാര്‍ത്ഥങ്ങളില്‍ ആനന്ദം കണ്ടെത്തുക എന്നത് തന്നെ പ്രധാന ഉദ്ദേശം.

2025-12-1214:12:43.suprabhaatham-news.png
 
 

നിര്‍ബന്ധിത പട്ടാള സേവനവും, ശേഷം നാട് ചുറ്റാന്‍ സര്‍ക്കാര്‍ വക അലവന്‍സും:
18 വയസ്സ് കഴിഞ്ഞ ഇസ്രായേല്‍ പൗരന്മാരിലെ ജൂതര്‍, ദ്രൂസുകള്‍, സര്‍ക്കേഷ്യന്മാര്‍ എന്നിവര്‍ക്ക് സൈനിക സേവനം നിര്‍ബന്ധമാണ്. പുരുഷര്‍ 32 മാസവും, സ്ത്രീകള്‍ 24 മാസവും സൈന്യത്തിന്റെ ഭാഗമായി നിര്‍ബന്ധമായും പ്രവര്‍ത്തിച്ചിരിക്കണം. ആരോഗ്യ പ്രശ്‌നങ്ങളോ, മാനസിക വൈകല്യങ്ങളോ ഉണ്ടെങ്കില്‍ മാത്രമേ സൈന്യത്തില്‍ ചേര്‍ത്താതിരിക്കുള്ളൂ. 3,000 ഷെക്കല്‍ തൊട്ട് 56,000 ഷെക്കല്‍ വരെയാണ് ഇസ്രായേല്‍ സൈനികര്‍ക്ക് കൊടുക്കുന്ന ശമ്പളം. ഏതാണ്ട് 83,000 മുതല്‍ 15,00000 ഇന്ത്യന്‍ രൂപ വരെ. ഇതിന് പുറമെ പ്രത്യേക രഹസ്യ ഓപ്പറേഷനുകളില്‍ പങ്കെടുത്താല്‍ സര്‍ക്കാര്‍ സൈനികര്‍ക്ക് പണം വേറെയും നല്‍കും. ഭക്ഷണം, താമസം, യാത്ര, വിദ്യാഭ്യാസം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ക്കൊക്കെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വേറെയും നല്‍കുന്നുണ്ട്. ഇതിന് പുറമെയാണ് നിര്‍ബന്ധിത സൈനിക സേവനം പൂര്‍ത്തിയാകുന്ന വേളയില്‍ സൈനികര്‍ക്ക് ടൂര്‍ പോകുന്നതിനായി 1,500 മുതല്‍ 4,500 ഷെക്കല്‍ സര്‍ക്കാര്‍ അനുവദിച്ചു നല്‍കുന്നത്. ഇന്ത്യന്‍ രൂപയില്‍ 41,000 മുതല്‍ 1,25,000 വരെ വരും ഈ തുക.

സൈന്യം ലക്ഷ്യം വെക്കുന്ന ഹിമാച്ചല്‍:
നിരന്തരമായ ക്രൂര കൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഐ.ഡി.എഫ് എന്ന പേരിലറിയപ്പെടുന്ന ഇസ്‌റാഈല്‍ പട്ടാളക്കാര്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടോളം ഇസ്രായേല്‍ പലസ്തീനില്‍ നടത്തി വരുന്ന വംശഹത്യക്ക് നേരിട്ട് നേതൃത്വം നല്‍കുന്നത് ഐ.ഡി.എഫിന്റെ പട്ടാളക്കാരാണ്. കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളും, രക്തവും, നിരന്തരമായ ഏറ്റു മുട്ടലുകളും ഈ സൈനികരില്‍ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാവുന്നുണ്ടത്രേ. ഇത് പരിഹരിക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായിരിക്കുന്ന ഇസ്രായേല്‍ സര്‍ക്കാര്‍ എന്നാല്‍ മദ്യവും, മയക്ക് മരുന്നും, ഭക്ഷണവും, പണവും നല്‍കി സൈനികരെ നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ്. 2023ന് ശേഷം മാത്രം ഇത് വരേയ്ക്കും 54 ഇസ്രായേല്‍ സൈനികര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. 2023ല്‍ പതിനേഴാളുകളും, 2024ല്‍ 21 പേരും, 2025ല്‍ ഇത് വരെ പതിനാര്‍ പേരുമാണ് ആത്മഹത്യ ചെയ്തിട്ടുള്ളത്.
ഇങ്ങനെ നിഷ്ടൂരമായ വംശഹത്യയ്ക്ക് നേതൃത്വം നല്‍കി മരവിച്ച മനസ്സുമായി നില്‍ക്കുന്ന സൈനികര്‍ വിരമിച്ചയുടന്‍ വിമാനം കയറുന്നത് ഇന്ത്യയിലേക്കോ, നേപ്പാളിലേക്കോ, ശ്രീ ലങ്കയിലേക്കോ ആണ്.
നരേന്ദ്ര മോദി അധികാരത്തില്‍ ഏറുന്നതിന് മുന്നേ വരെ ഇന്ത്യ ഇസ്രായേലിനെ ഒരു സൗഹൃദ രാഷ്ട്രമായി പരിഗണിച്ചിരുന്നില്ല. 1992ലാണ് ഇസ്രായേലുമായി ഇന്ത്യ നയതന്ത്ര ബന്ധം പോലും ആരംഭിക്കുന്നത്. എന്നാല്‍ 1980 കാലഘട്ടത്തില്‍ തന്നെ ഇസ്രായേല്‍ സൈനികര്‍ ഇന്ത്യ ലക്ഷ്യം വെച്ച് യാത്ര തിരിച്ചിരുന്നു.

2025-12-1214:12:15.suprabhaatham-news.png
 
 

ഇന്ത്യയിലെ 'മിനി ഇസ്രായേല്‍':
ഇന്ത്യയിലെ ഹിമാച്ചല്‍ സംസ്ഥാനത്തിലെ കസോള്‍, ദരംകോട്ട് ഗ്രാമങ്ങളിലേക്കാണ് ഇസ്‌റാഈല്‍ സൈനികര്‍ 1980 കാലം തൊട്ടേ കൂടുതലും ഒഴുകിയെത്തുന്നത്. ഇവിടങ്ങളിലെ പ്രാദേശിക ഗോത്ര സമൂഹമായ ഗദ്ദികളെ സ്വാധീനിക്കാന്‍ ഈ സൈനികര്‍ക്ക് വളരെ പെട്ടെന്ന് തന്നെ സാധിക്കുന്നുണ്ട്. പതിയെ പതിയെ ഇവിടങ്ങളിലേക്ക് വരുന്ന ഇസ്രായേലികളുടെ എണ്ണം കൂടുകയും, ഈ പ്രദേശങ്ങള്‍ ഇസ്രായേല്‍ കുടിയേറ്റ മേഖലകള്‍ പോലെയായി തീരുകയും ചെയ്തു. ഇവിടങ്ങളില്‍ നിലവില്‍ ജൂതരുടെ സാംസ്‌കാരിക കേന്ദ്രം എന്ന് വിശേഷിപ്പിക്കാവുന്ന 'ചബട് ഹൗസ്' കള്‍ നിലനില്‍ക്കുന്നുണ്ട്. ജൂതരുടെ പുതുവത്സര ദിനമായ റോഷ് ഹഷാനയും ഇവിടെ വലിയ രീതിയില്‍ ആഘോഷിച്ച് വരാറുണ്ട്. ഈ പ്രദേശങ്ങളില്‍ ഹിബ്രു ഭാഷയില്‍ രചിച്ച ബോഡുകളും, ഇസ്രായേലികളെ ലക്ഷ്യം വെച്ച് കൊണ്ടുള്ള അനേക സ്ഥാപനങ്ങളും കാണാന്‍ സാധിക്കും.

ഇതിനൊക്കെ പുറമെ ഈ ഇസ്രായേല്‍ സംഘം ഇവിടങ്ങളില്‍ സൈക്ഡലിക്ക് പാര്‍ട്ടികള്‍ സംഘടിപ്പിക്കുകയും, സിന്‍തെറ്റിക്ക് ലഹരികള്‍ ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന ആരോപണവും വ്യാപകമായി ഉയരുന്നുണ്ട്.  കുഞ്ഞുങ്ങളെ അടക്കം കൊന്ന് കളഞ്ഞ്, അതിന് ലഭിച്ച കൂലിയുമായി ഇന്ത്യയില്‍ വന്ന്, ഹിമാലയന്‍ താഴ്‌വാരങ്ങളില്‍ ലഹരിയിലും, സംഗീതത്തിലും ആനന്ദം കണ്ടെത്തുകയാണ് ഇസ്‌റാഈല്‍ സൈനികര്‍.

2023 ഒക്ടോബര്‍ 7ന് ശേഷം:
2023ലെ ഹമാസിന്റെ പ്രതിരോധത്തിന് ശേഷം ഇസ്രായേലികളില്‍ ഭൂരിഭാഗവും ഈ പ്രദേശങ്ങളില്‍ നിന്ന് മടങ്ങിയെന്നാണ് ഇസ്രായേല്‍ മാധ്യമങ്ങള്‍ അടക്കം സൂചിപ്പിക്കുന്നത്. വംശഹത്യ തുടരുന്നതിന് ധാരാളം സൈനികരെ ആവശ്യം വന്നപ്പോള്‍ ഇസ്രായേല്‍ ഇവിടങ്ങളിലുള്ള സൈനികരെ തിരിച്ചു വിളിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ മിനി ഇസ്രായേലും, മല നിരകളിലെ തെല്‍ അവീവും നിലവില്‍ ഇസ്രായേലുകാര്‍ ഇല്ലാതെ ശൂന്യമായി കിടപ്പാണ്. കഴിഞ്ഞ വര്‍ഷം ജൂതരുടെ പുതുവത്സര ദിനം ഈ പ്രദേശങ്ങളില്‍ ആഘോഷിക്കപ്പെട്ടുമില്ല. ഇന്ത്യയിലെ ഒരുവിഭാഗം മാധ്യമങ്ങള്‍ ഇതിനെ ഇന്ത്യയിലെ ടൂറിസത്തിന് തിരിച്ചടിയായിട്ടാണ് സൂചിപ്പിക്കുന്നത്. 

Summary: Kasol and nearby Dharamkot in Himachal Pradesh — often nicknamed 'Mini-Israel' or the 'Tel Aviv of the hills' — have long been a magnet for Israeli backpackers and ex-soldiers who come for rest, parties and the valley's countercultural scene; locals and several reports say retired and on-leave IDF personnel began visiting in numbers from the 1980s, setting up cultural hubs, celebrating Jewish festivals and helping create an Israeli-flavoured micro-economy, while some outlets and observers also report worries about substance use and the mental-health fallout among soldiers who travel here to recover from wartime trauma (many returned home after October 7, 2023, affecting local tourism).

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  9 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  9 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  9 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  9 days ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  9 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  9 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  9 days ago
No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  9 days ago
No Image

ഈ ​ഗതാ​ഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  9 days ago
No Image

എനിക്കെതിരെയുള്ളത് വ്യാജ പരാതി; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

crime
  •  9 days ago