HOME
DETAILS

'ആടുകളെ കൂട്ടത്തോടെ കാട്ടിലേക്ക് വിടുക' നാട്ടില്‍ പുലിയുടെ ആക്രമണം തടയാന്‍ മഹാരാഷ്ട്ര വനം മന്ത്രിയുടെ നിര്‍ദ്ദേശം 

  
Web Desk
December 12, 2025 | 9:25 AM

maharashtra forest minister suggests releasing goats into forests to curb rising leopard attacks

മുംബൈ: നാട്ടില്‍ പുള്ളിപ്പുലി ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നത് പരിഹരിക്കുന്നതിനായി വിചിത്രമായ പരിഹാരം നിര്‍ദ്ദേശിച്ച് മഹാരാഷ്ട്ര വനം മന്ത്രി ഗണേഷ് നായിക്. ആടുകളെ കൂട്ടത്തോടെ കാട്ടിലേക്ക് വിടണമെന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം.

ഇത് വഴി ഇര തേടി മൃഗങ്ങള്‍ മനുഷ്യവാസ കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നത് തടയാന്‍ കഴിയുമെന്നാണ് ബി.ജെ.പി മന്ത്രി പറയുന്നത്. നാഗ്പൂരില്‍ നടന്ന നിയമസഭയുടെ ശീതകാല സമ്മേളനത്തിനിടെയായിരുന്നു നായിക് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. 

പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടാല്‍ സംസ്ഥാനം ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം. മരണശേഷം നഷ്ടപരിഹാരം നല്‍കുന്നതിനുപകരം പുള്ളിപ്പുലികള്‍ മനുഷ്യവാസ കേന്ദ്രങ്ങളില്‍ കടക്കാതിരിക്കാന്‍ ഒരു കോടി രൂപ വിലയുള്ള ആടുകളെ കാട്ടിലേക്ക് വിടാന്‍ ഞാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയാണ് -എന്‍.സി.പി (എസ്.പി) എം.എല്‍.എ ജിതേന്ദ്ര അവാദിന്റെ പ്രമേയത്തിന് മറുപടിയായി നായിക് പറഞ്ഞു.

നേരത്തെ, അവയെ വനമൃഗങ്ങള്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്, എന്നാല്‍ ഇപ്പോള്‍ അവയുടെ ആവാസ വ്യവസ്ഥ കരിമ്പിന്‍ തോട്ടങ്ങളിലേക്ക് മാറിയിരിക്കുന്നു. പുള്ളിപ്പുലികളുടെ സ്വഭാവവും ജീവിതരീതിയും മാറിയിരിക്കുന്നു. വനപ്രദേശങ്ങളില്‍ ഫലം കായ്ക്കുന്ന മരങ്ങളൊന്നും അവശേഷിക്കുന്നില്ല, അതിനാല്‍... പുള്ളിപ്പുലിയും മറ്റ് മാംസഭുക്കുകളും വനപ്രദേശങ്ങളില്‍നിന്ന് പുറത്തേക്ക് ഇറങ്ങുന്നു. ഫലം കായ്ക്കുന്ന മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ ഞാന്‍ വനം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട് -വനം മന്ത്രി വിശദീകരിച്ചു.

വന്യജീവി സംരക്ഷണ നിയമപ്രകാരം പുള്ളിപ്പുലിയെ ഷെഡ്യൂള്‍ Iല്‍ നിന്ന് ഷെഡ്യൂള്‍ IIലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിന് അയച്ചിട്ടുണ്ടെന്നും നായിക് സഭയെ അറിയിച്ചു.

''കരട് കഴിഞ്ഞ മാസം സമര്‍പ്പിച്ചു. ഇത് സംസ്ഥാന നിയമസഭയുടെ പരിഗണനയ്ക്ക് വിടും, തുടര്‍ന്ന് ഒരു ബില്‍ തയ്യാറാക്കും. ഗവര്‍ണറുടെ അംഗീകാരത്തിനുശേഷം, ഇത് കേന്ദ്രത്തിന് അയയ്ക്കും. ഇത് ഒരു നീണ്ട പ്രക്രിയയാണ്, പക്ഷേ സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, സംസ്ഥാന സര്‍ക്കാര്‍ ഇത് വേഗത്തിലാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,'' 
പുണെ ഫോറസ്റ്റ് സര്‍ക്കിളിലെ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആശിഷ് താക്കറെ പറഞ്ഞു,

 

maharashtra forest minister ganesh naik proposes releasing goats into forests as prey to prevent leopards from entering human settlements, after several fatal attacks, sparking debate on wildlife management and conservation policies



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  16 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  16 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  16 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  16 days ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  16 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  16 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  16 days ago
No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  16 days ago
No Image

ഈ ​ഗതാ​ഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  16 days ago
No Image

എനിക്കെതിരെയുള്ളത് വ്യാജ പരാതി; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

crime
  •  16 days ago