കുന്നംകുളത്ത് സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കും: മന്ത്രി എ.സി മൊയ്തീന്‍
കുന്നംകുളം: സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കുമെന്ന് സഹകരണ ടൂറിസം മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. സിവില്‍സപ്ലൈ കോര്‍പറേഷന്‍ ഓണചന്തയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഇതിനായി സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ്. അനിയന്ത്രിതമായി പൊതുവിപണിയിലുണ്ടാകുന്ന വിലകയറ്റത്തില്‍ നിന്നും സാധാരണക്കാരെ രക്ഷിക്കുന്നതിനായാണ് കുന്നംകുളത്ത് അടിന്തിരമായി സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കാന്‍ തീരുമാനമെടുത്തത്. ടൂറിസം പദ്ധതിയിലുള്‍പെട്ട കുന്നംകുളത്തെ ഓണതല്ലിന് കുടിശ്ശിക തീര്‍ത്ത് ഇത്തവണ നാല് ലക്ഷം രൂപ അനുവദിച്ചതായും കലശമലയില്‍ പുതിയ ടൂറിസം പദ്ധതിക്ക് തുടക്കമിടുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ മുഴുവന്‍ക്ഷേമ പെന്‍ഷനുകളും ഓണത്തിന് മുന്‍പ് വിതരണം ചെയ്യാനുള്ള ശ്രമത്തിലാണ്. ഇതിനായി ഇന്നലെ 350 കോടി രൂപ കൂടി ബാങ്കുകളിലേക്ക് നല്‍കി കഴിഞ്ഞു.
ചിലര്‍ക്ക് പെന്‍ഷന്‍ ലഭ്യമായില്ലെന്ന് പരാതി ഉണ്ട്. അത് ഐ.കെ.എമമിന്റെ എന്‍ട്രിയിലുണ്ടായ പിഴവ് മൂലമാണെന്നും ഓണത്തിന് മുന്‍പ് മുഴുവന്‍ പേര്‍ക്കും പരമാവതി 15000 രൂപ വരേയുള്ള പെന്‍ഷന്‍ വിതരണം ചെയ്തിരിക്കുമെന്നും മന്ത്രി പറഞ്ഞു.
ബോയ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാരവീന്ദ്രന്‍ അധ്യക്ഷയായിരുന്നു. ടി.കെ വാസു, ഇ.പി കമറു ദ്ധീന്‍, സെബാസ്റ്റ്യന്‍ ചൂണ്ടല്‍, എന്‍.എം കൃഷ്ണന്‍കുട്ടി, കെ.ജയശങ്കര്‍ തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും, ഉദ്യോഗസ്ഥരും, കൗണ്‍സിലര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."