വാളയാറിൽ കത്തിക്കരിഞ്ഞ നിലയിൽ ബിഎൽഒയുടെ മൃതദേഹം; സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തിയെന്ന് നിഗമനം
പാലക്കാട്: വാളയാറിൽ ദിവസങ്ങൾക്ക് മുൻപ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കോട്ടയം തലയോലപ്പറമ്പ് സ്വദേശിയും പഞ്ചായത്ത് ക്ലർക്കുമായ വിപിൻദാസ് (42) ആണ് മരിച്ചത്. ഇദ്ദേഹം സ്വയം പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം.
ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലർക്കും ബൂത്ത് ലെവൽ ഓഫീസറും (ബിഎൽഒ) കൂടിയാണ് വിപിൻ. ഒക്ടോബർ 30-ന് പാലാരിവട്ടത്ത് വെച്ചാണ് ഇദ്ദേഹത്തെ അവസാനമായി കാണാതായത്. തുടർന്ന് ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് വാളയാർ അതിർത്തിയോട് ചേർന്ന പ്രദേശത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കിയ ശേഷം കൂടുതൽ വിവരങ്ങൾക്കായി പൊലിസ് അന്വേഷണം ഊർജിതമാക്കി.
charred body found in walayar identified as local election official (blo); police suspect suicide by self-immolation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."