നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് മോതിരം തിരികെ നൽകാൻ കോടതി ഉത്തരവ്; മെമ്മറി കാർഡിന്റെ സ്വകാര്യത ഉറപ്പാക്കണം
കൊച്ചി: കേരളത്തെ ഞെട്ടിച്ച നടിയെ ആക്രമിച്ച കേസിൽ 1500 പേജുകളുള്ള വിധിന്യായം. പ്രതികൾക്ക് കുറഞ്ഞ ശിക്ഷയാണ് ലഭിച്ചതെന്ന വിമർശനം ശക്തമായിരിക്കെ, കേസിന്റെ സുപ്രധാന രേഖയായ മെമ്മറി കാർഡിന്റെ സ്വകാര്യത ഉറപ്പാക്കണമെന്നും സുരക്ഷിതമായ കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നും കോടതി അന്വേഷണ സംഘത്തിന് നിർദേശം നൽകി.
ബലാത്സംഗത്തിന് ഇരയായ സമയത്തെ അതിജീവിതയുടെ മൊഴിയുടെ പൂർണരൂപം വിധിന്യായത്തോടൊപ്പമുള്ളതിനാൽ വിധിപ്പകർപ്പ് ഉടൻ പുറത്തുവിടുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇതിനാൽ വിധിപ്പകർപ്പ് പുറത്തിറങ്ങാൻ വൈകുമെന്നാണ് വിവരം. അതിജീവിതയുടെ മോതിരം തിരികെ നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസിലെ എല്ലാ പ്രതികൾക്കും 20 വർഷം തടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. എന്നാൽ, ഈ ശിക്ഷാവിധിയിൽ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ളവർ കടുത്ത വിമർശനമുയർത്തിയിട്ടുണ്ട്.
"പരിപൂർണ നീതി കിട്ടിയില്ല. നിരാശ തോന്നുന്ന വിധിയാണിത്. പ്രതികൾക്ക് കുറഞ്ഞ ശിക്ഷയാണ് ലഭിച്ചത്. ഒന്നാം പ്രതിക്ക് എങ്കിലും കടുത്ത ശിക്ഷ കൊടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു," പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് അജകുമാർ പ്രതികരിച്ചു. "അതിജീവിതയ്ക്ക് നീതി കിട്ടിയിട്ടില്ല. ദിലീപിനെ കേസിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് താൻ പ്രതികരിക്കുന്നില്ല," കമൽ പറഞ്ഞു.
ശിക്ഷിക്കപ്പെട്ട പ്രതികൾ
കേസിലെ പ്രധാന പ്രതിയായ ഒന്നാം പ്രതി സുനിൽ എൻ.എസ്. എന്ന പൾസർ സുനി ഉൾപ്പെടെ ആറ് പ്രതികളെയാണ് കോടതി ശിക്ഷിച്ചത്.
ഒന്നാം പ്രതി: സുനിൽ എൻ.എസ്. എന്ന പൾസർ സുനി (പെരുമ്പാവൂർ, വേങ്ങൂർ, നടുവിലേക്കുടി വീട്ടിൽ സുരേന്ദ്രൻ മകൻ)
രണ്ടാം പ്രതി: മാർട്ടിൻ ആൻറണി (കൊരട്ടി, തിരുമുടികുന്നുകര, പുതുശേരി വീട്ടിൽ ആൻറണി മകൻ)
മൂന്നാം പ്രതി: ബി.മണികണ്ഠൻ (തമ്മനം, മണപ്പാട്ടിപ്പറമ്പിൽ ബാബു മകൻ)
നാലാം പ്രതി: വി.പി.വിജീഷ് (കണ്ണൂർ, കതിരൂർ, മംഗലശ്ശേരി വീട്ടിൽ രാമകൃഷ്ണൻ മകൻ)
അഞ്ചാം പ്രതി: എച്ച്. സലീം എന്ന വടിവാൾ സലിം (എറണാകുളം, കുന്നുംപുറം, പള്ളിക്കപ്പറമ്പിൽ വീട്ടിൽ ഹസ്സൻ മകൻ)
ആറാം പ്രതി: പ്രതീപ് (തിരുവല്ല, പെരിങ്ങറ, പഴയനിലത്തിൽ വീട്ടിൽ ഉഷ ശ്രീഹരൻ മകൻ)
The judgment in the high-profile actress assault case has been delivered, sentencing six accused, including prime suspect Pulsar Suni, to 20 years in jail and a ₹50,000 fine. The 1,500-page verdict has faced criticism for awarding 'lesser' punishment. The court ordered the safe custody of the crucial memory card and mandated the return of the survivor's ring. The full verdict copy's release is delayed as it contains the survivor's complete statement.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."