തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര് വാഴും; തത്സമയം ഫലമറിയാന്‍ ഈ വെബ്‌സൈറ്റ് ഉപയോഗിക്കാം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനിരിക്കെ ആകാംഷയിലാണ് മുന്നണികള്‍. രാവിലെ 8 മണിയോടെ ആദ്യഘട്ട ഫലങ്ങള്‍ ലഭിച്ച് തുടങ്ങും. തെരഞ്ഞെടുപ്പ് ഫലം കൃത്യവും സമഗ്രവുമായി അറിയാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ 'ട്രെന്‍ഡ്' വെബ്‌സൈറ്റ് ഉപയോഗപ്പെടുത്താം. തത്സമയ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കൃത്യമായി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ വെബ്‌സൈറ്റാണ് ട്രെന്‍ഡ്.
സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം ജില്ല അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിങ്ങനെ തരംതിരിച്ച് ഒറ്റ നോട്ടത്തില്‍ മനസിലാകുന്ന വിധം സൈറ്റില്‍ ലഭ്യമാകും. ഓരോ ബൂത്തിലെയും സ്ഥാനാര്‍ഥികളുടെ വോട്ടുനിലയും, ഓരോ തദ്ദേശസ്ഥാപനത്തിലെയും ലീഡ് നില വാര്‍ഡ് അടിസ്ഥാനത്തിലും ലഭ്യമാണ്.
https://trend.sec.kerala.gov.in/
https://lbtrend.kerala.gov.in/
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ കൃത്യമായ ചിത്രം ഉച്ചയോടെ ലഭ്യമാവും. സംസ്ഥാനത്തുടനീളം 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. രണ്ട് ഘട്ടങ്ങളിലായി, ഡിസംബര്‍ 9, 11 തീയതികളിലാണ് കേരളത്തില്‍ ലോക്കല്‍ ബോഡി ഇലക്ഷന്‍ നടന്നത്. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ടാം ഘട്ടത്തില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും തെരഞ്ഞെടുപ്പ് നടന്നു.
kerala local body election result 2025 check this website for clear result
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."