HOME
DETAILS

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

  
December 12, 2025 | 4:29 PM

kolkata highcourt has rejected the review petition filed by accused in a pocso case

കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി നല്‍കിയ പുനപരിശോധന ഹരജി കൊല്‍ക്കത്ത ഹൈക്കോടതി തള്ളി. താനും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും, പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നുമായിരുന്നു പ്രതിയുടെ വാദം. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ലൈംഗിക ബന്ധത്തിന്റെ അനന്തരഫലങ്ങള്‍ അറിയാന്‍ കഴിയില്ലെന്നും, അഥിനാല്‍ കുട്ടിയുടെ സമ്മതം സാധുവല്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതിയുടെ ശിക്ഷ കോടതി ശരിവെക്കുകയും ചെയ്തു. 

23 വയസുള്ള യുവാവും, 14 വയസുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നാണ് കേസ്. 2018ല്‍ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും, രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. 

പ്രണയം അവസാനിപ്പിച്ചതിലുള്ള വൈരാഗ്യമാണ് തനിക്കെതിരെ കേസ് കൊടുക്കാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചതെന്ന് പ്രതി കോടതിയെ അറിയിച്ചു. എന്നാല്‍ ഈ വാദം ജസ്റ്റിസുമാരായ രാജശേഖര്‍ മന്തയും, അജയ് കുമാര്‍ ഗുപ്തയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് തള്ളി. ഇരയാക്കപ്പെട്ട പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. പരാതി നല്‍കുന്നതിലുണ്ടായ കാലതാമസം പെണ്‍കുട്ടിക്ക് പുരുഷനോടുള്ള സ്‌നേഹത്തിന്റെ അടിസ്ഥാനത്തിലായിരുന്നെന്നും കോടതി കണ്ടെത്തി.

അതേസമയം പ്രതിയായ യുവാവ് തന്നെ വിവാഹം കഴിക്കുമെന്ന് വിശ്വസിപ്പിച്ചിരുന്നതായാണ് പെണ്‍കുട്ടി കോടതിയില്‍ നല്‍കിയ മൊഴി. എന്നാല്‍ പിന്നീട് ഇതില്‍ നിന്ന് പിന്‍മാറി.

The Calcutta High Court has rejected the review petition filed by the accused in a case of sexual assault on a minor girl.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂള്‍ കലോത്സവം 2026: കലാ കിരീടം കണ്ണൂരിന്

Kerala
  •  3 days ago
No Image

ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് നാൽപതാം ദിവസം തന്നെ ശിക്ഷ വിധിച്ച് കോടതി; വിധിച്ചത് വധശിക്ഷ, വിധി രാജ്‌കോട്ട് പ്രത്യേക കോടതിയുടേത്

National
  •  3 days ago
No Image

കെഎസ്ഇബിയിൽ വിജിലൻസിന്റെ 'ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്'; ഉദ്യോഗസ്ഥരുടെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി ലക്ഷങ്ങളുടെ ഒഴുക്ക്

crime
  •  3 days ago
No Image

എസ്.എന്‍.ഡി.പി-എന്‍.എസ്.എസ് ഐക്യം കാലഘട്ടത്തിന്റെ ആവശ്യം, തടസ്സം നിന്നത് ലീഗല്ല; വെള്ളാപ്പള്ളിയെ തിരുത്തി സുകുമാരന്‍ നായര്‍

Kerala
  •  3 days ago
No Image

'കോലിയായിരുന്നെങ്കിൽ സ്മിത്തിന്റെ അച്ഛൻ പോലും ഓടിയേനെ'; ബാബർ അസമിനെതിരെ പരിഹാസവുമായി പാകിസ്ഥാൻ താരം

Cricket
  •  3 days ago
No Image

ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്യവേ ഇടുക്കിയിൽ വിനോദസഞ്ചാരികളുടെ വാഹനം മറിഞ്ഞു; 15 പേർക്ക് പരിക്ക്

Kerala
  •  3 days ago
No Image

മൂടല്‍മഞ്ഞ്: കാര്‍ വെള്ളക്കെട്ടില്‍ വീണ് ഗ്രേറ്റര്‍ നോയിഡയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം

National
  •  3 days ago
No Image

ക്ഷേത്ര ദർശനത്തിനെന്ന് പറഞ്ഞ് നാല് ബസുകളിൽ സ്ത്രീകളെ കൊണ്ടുപോയി വ്യാജ വോട്ട് ചെയ്യിപ്പിച്ചു; മഹാരാഷ്ട്രയിൽ പരാതി

crime
  •  3 days ago
No Image

സതീശന്‍ ഇന്നലെ പൂത്ത തകര, എന്‍.എസ്.എസിനേയും എസ്.എന്‍.ഡി.പിയേയും തമ്മില്‍ തെറ്റിച്ചത് മുസ്‌ലിം ലീഗ്- വീണ്ടും വിദ്വേഷ പ്രസ്താവനയുമായി വെള്ളാപ്പള്ളി

Kerala
  •  3 days ago
No Image

'ജാതിയാണ് ഈ രാജ്യത്തെ ഏറ്റവും വലിയ അഡ്മിഷൻ ഫോം, അതുകൊണ്ട് തന്നെ രോഹിത് വെമുല ആക്ട് വെറുമൊരു മുദ്രാവാക്യമല്ല, ആവശ്യകതയാണ്' നിയമം കർണാടകയിലും തെലങ്കാനയിലും ഉടൻ നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി

National
  •  3 days ago