വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം
ന്യൂഡൽഹി: രാജ്യത്തെ റെയിൽ ഗതാഗതത്തിന് പുതിയ മുഖം നൽകിയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ കൂടുതൽ ആധുനികമാക്കാനും സൗകര്യങ്ങൾ വർധിപ്പിക്കാനുമായി ഇന്ത്യൻ റെയിൽവേ 14,000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങുന്നു. രാജ്യത്തുടനീളം വന്ദേഭാരത് സർവീസുകൾ വ്യാപിപ്പിക്കുക എന്ന 2019-ലെ വാഗ്ദാനം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നടപടി.
രാജ്യത്തെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ വ്യക്തമാക്കി. യാത്രക്കാർ ആകാംഷയോടെ കാത്തിരിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ഉദ്ഘാടനം ഡിസംബർ അവസാനത്തോടെ ഉണ്ടാകുമെന്നാണ് റെയിൽവേ വൃത്തങ്ങൾ അറിയിക്കുന്നത്. ഡൽഹിക്കും പട്‌നയ്ക്കും ഇടയിലാകും ആദ്യ സ്ലീപ്പർ സർവീസ് നടത്തുക. ഈ രണ്ട് നഗരങ്ങളെയും ബന്ധിപ്പിക്കുന്ന രാത്രികാല സർവീസാണിത്.
ബെംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് (BEML) ആണ് സ്ലീപ്പർ കോച്ചുകൾ നിർമ്മിച്ചത്. ആധുനിക സൗകര്യങ്ങളോടെയുള്ള 16 കോച്ചുകളുള്ള രണ്ട് ട്രെയിനുകൾ ഇതിനോടകം റെയിൽവേയ്ക്ക് കൈമാറി. ഡൽഹി-പട്‌ന റൂട്ടിൽ വെള്ളിയാഴ്ച മുതൽ പരീക്ഷണയോട്ടം ആരംഭിക്കും. ആഴ്ചയിൽ ആറ് ദിവസമായിരിക്കും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് നടത്തുക. വന്ദേഭാരത് ട്രെയിനുകൾ ജനങ്ങൾ വലിയ തോതിൽ സ്വീകരിച്ചതോടെയാണ് ദീർഘദൂര റൂട്ടുകളിൽ രാത്രിയാത്ര സുഖപ്രദമാക്കുന്നതിനായി സ്ലീപ്പർ ട്രെയിനുകൾ കൂടി അവതരിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചത്.
Indian Railways is set to invest ₹14,000 crore to upgrade and enhance the facilities of the Vande Bharat Express trains. This major investment is aimed at deploying the train across the entire country, as promised in 2019. Rail Minister Ashwini Vaishnaw stated that the infrastructure will be augmented based on the nation's requirements. A much-anticipated development is the launch of the Vande Bharat Sleeper train, expected by the end of December. The inaugural service will run between Delhi and Patna, offering a comfortable overnight journey. Bharat Earth Movers Limited (BEML) manufactured the sleeper coaches, and the trial run on the Delhi-Patna route is scheduled to begin this Friday.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."