മുറ തെറ്റാതെ സര്‍ക്കാരിന്റെ ഉത്രാടക്കിഴിയെത്തി
കൊടുങ്ങല്ലൂര്‍: മുറ തെറ്റാതെ സര്‍ക്കാര്‍ ഉത്രാടക്കിഴി സമര്‍പ്പണം. സ്വാതന്ത്ര്യാനന്തരം തുടങ്ങിവച്ച ഉത്രാടക്കിഴി സമര്‍പ്പണം ഇക്കുറിയും പതിവുപോലെ നടന്നു. താലൂക്കിലെ മേത്തല വില്ലേജ് പരിധിയിലാണ് രാജകുടുംബത്തില്‍ ഉള്‍പ്പെട്ട രണ്ട് പേര്‍ക്ക് ഉത്രാടക്കിഴി സമ്മാനിച്ചത്.
പടാകുളം അയ്യപ്പ ക്ഷേത്രത്തിന് സമീപം ചാഴൂര്‍ കോവിലകത്ത് ഗീത തമ്പുരാന്, മകള്‍ സുപ്രിയ രാജ എന്നിവര്‍ക്കാണ് സര്‍ക്കാര്‍ വക പാരിതോഷികമായി ആയിരം രൂപ വീതം നല്‍കിയത്. രാജഭരണം ജനാധിപത്യത്തിന് വഴിമാറിയ കാലഘട്ടത്തില്‍ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിച്ച തുകയുടെ പലിശയാണ് ഉത്രാടക്കിഴിയായി സമ്മാനിച്ച് വരുന്നത്.
പടാകുളം ചാഴൂര്‍ കോവിലകത്ത് എത്തിയ തഹസില്‍ദാര്‍ ജെസ്സി സേവ്യര്‍ ആണ് ഉത്രാടക്കിഴി എന്നറിയപ്പെടുന്ന ആയിരം രൂപയടങ്ങിയ ഉത്രാടക്കിഴി സമ്മാനിച്ചത്. ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷീജന്, അഡീഷനല്‍ തഹസില്‍ദാര്‍ വി.ജെ ഷംസുദ്ദീന്, മേത്തല വില്ലേജ് ഓഫിസര്‍ സി.ജി ശ്യാമള പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."