HOME
DETAILS

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

  
December 12, 2025 | 5:18 PM

After the husband changed his statement the court acquitted a woman who had left her minor children and eloped with her partner

കൊല്ലം: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിപ്പോയ യുവതിയെയും കാമുകനെയും കോടതി വെറുതെ വിട്ടു. കേസിന്റെ വിചാരണക്കിടെ  യുവതിക്ക് അനുകൂലമായി ഭർത്താവും മക്കളും മൊഴി നൽകിയതോടെയാണ് തീരുമാനം. കുണ്ടറ പോലീസ് സ്റ്റേഷനിൽ 2022 ൽ രജിസ്റ്റൽ ചെയ്ത കേസിലാണ് കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ വിധി.

2022 ഒക്ടോബർ 7‌നാണ് കേസിലെ ഒന്നാം പ്രതിയായ കവിത, ഭർത്താവിനെയും, പ്രായപൂർത്തിയാകാത്ത രണ്ട് മക്കളെയും ഉപേക്ഷിച്ച് ആൺ സുഹൃത്തായ ജെർലിനൊപ്പം പോയത്. പിന്നാലെ കവിതയുടെ അച്ഛൻ കുണ്ടറ സ്റ്റേഷനിൽ പരാതി നൽകി.  പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് പോയ സാഹചര്യത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 317, ജൂവനൈൽ ജസ്റ്റിസ് ആക്ടിലെ 75ാം വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്. കവിതയെ കുറ്റകൃത്യത്തിന് സഹായിച്ചെന്നതാണ് ജെർലിനെതിരെ കേസെടുക്കാൻ കാരണം. കേസ് കോടതി പരിഗണിച്ച ഘട്ടത്തിൽ പൊലീസ് ചുമത്തിയ കുറ്റങ്ങൾ പ്രതികൾ നിഷേധിച്ചു.

പിന്നീട് വിചാരണ ഘട്ടത്തിൽ പ്രതികൾക്കെതിരായ നിലപാട് കവിതയുടെ പിതാവും ഭർത്താവും മക്കളും മാറ്റി.  ഇതോടെ പ്രതികൾ കുറ്റം ചെയ്തതായി മറ്റ് യാതൊരു തെളിവുകളും പ്രോസിക്യൂഷന് ഹാജരാക്കാനും സാധിച്ചില്ല. ‌തുടർന്നാണ് കവിതയെയും ജെർലിനെയും കോടതി വെറുതെ വിട്ടത്. കവിതയും ഭർത്താവ് ബി.ബിജുകുമാറും വിവാഹബന്ധം വേർപെടുത്താൻ ഉഭയകക്ഷി സമ്മതപ്രകാരം കുടുംബകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കവിതയ്ക്ക് വേണ്ടി അഡ്വ. അതുൽ.സിയും ജെർലിൻ ജോൺസന് വേണ്ടി അഡ്വ.ലിജിൻ ഫെലിക്‌സുമാണ് കോടതിയിൽ ഹാജരായത്.

A woman who ran away with her partner, leaving her minor children behind, has been acquitted along with him. The Kollam Additional District Sessions Court cleared them after the woman’s husband and children supported her during the trial. The case was filed at the Kundara Police Station in 2022.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണക്കം മാറ്റി കൂടെ വന്നില്ല; വീട്ടമ്മയെ മകന്റെ മുന്നിൽ വെച്ച് ഭർത്താവ് പട്ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി

National
  •  11 days ago
No Image

മുഖ്യമന്ത്രിയെ വിമർശിച്ചതിന് പാർട്ടി ശാസന; 'ഇടത് നിരീക്ഷക' കുപ്പായം അഴിച്ചുവെച്ച് അഡ്വ. ഹസ്ക്കർ; പരിഹാസവുമായി സോഷ്യൽ മീഡിയ കുറിപ്പ്

Kerala
  •  11 days ago
No Image

ആര്യങ്കാവ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിവാദത്തിൽ; യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം ചോദ്യം ചെയ്ത് എൽഡിഎഫ് കോടതിയിൽ

Kerala
  •  11 days ago
No Image

കോടാലിയും ചാക്കുമായി സെമിത്തേരിയിൽ ; കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളടക്കം മോഷ്ടിച്ച യുവാവ് പിടിയിലായപ്പോൾ പുറത്തുവന്നത് ഭീകര സത്യങ്ങൾ

crime
  •  11 days ago
No Image

ആർത്തവത്തെച്ചൊല്ലി വിദ്യാർഥിനികളോട് അശ്ലീല പരാമർശം: കോളേജ് അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സാനിറ്ററി നാപ്കിനുകൾ ഉയർത്തി പ്രതിഷേധം

Kerala
  •  11 days ago
No Image

യുഎഇയിൽ നാളെ മഴക്ക് സാധ്യത; അബൂദബിയിൽ താപനില കുറയും; ജനുവരി 15 വരെ കാലാവസ്ഥാ വ്യതിയാനം തുടരുമെന്ന് എൻസിഎം

uae
  •  11 days ago
No Image

സ്വത്ത് തർക്കം: ജ്യേഷ്ഠന്റെ വീടിന് തീയിടാൻ ശ്രമിക്കുന്നതിനിടെ അനുജന് പൊള്ളലേറ്റു

National
  •  11 days ago
No Image

ലെബനന്‍ കടലില്‍ പുതിയ ഊര്‍ജ പദ്ധതി;ഖത്തര്‍എനര്‍ജി പങ്കെടുത്തു

qatar
  •  11 days ago
No Image

മലയാളി വെടിക്കെട്ടോടെ വനിതാ പ്രീമിയർ ലീ​ഗിന് തുടക്കം; മുംബൈക്കെതിരെ ബെംഗളൂരുവിന് 155 റൺസ് വിജയ ലക്ഷ്യം

Cricket
  •  11 days ago
No Image

‘എന്റെ കൈവശം എല്ലാ തെളിവുകളുമുണ്ട്’; സമ്മർദ്ദത്തിലാക്കിയാൽ വെറുതെയിരിക്കില്ല; അമിത് ഷായ്ക്ക് മുന്നറിയിപ്പുമായി മമത

National
  •  11 days ago