HOME
DETAILS

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

  
December 12, 2025 | 5:52 PM

actress abduction case dileep gets the benefit of doubt verdict copy released

കൊച്ചി: കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട കേസിലെ വിധി പകർപ്പ് പുറത്തുവന്നു. കേസിലെ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെതിരെ പ്രോസിക്യൂഷൻ ചുമത്തിയ ഗൂഢാലോചനാ കുറ്റം നിലനിൽക്കില്ലെന്നും, അദ്ദേഹത്തിന്റെ വാദങ്ങൾ മുഖവിലക്കെടുത്താണ് കോടതി സംശയത്തിന്റെ ആനുകൂല്യം നൽകിയതെന്നും 1709 പേജുള്ള വിധി പകർപ്പിൽ വ്യക്തമാക്കുന്നു.

പ്രോസിക്യൂഷൻ ഉയർത്തിയ ഗൂഢാലോചനാ വാദം പൂർണ്ണമായും തള്ളിയാണ് ദിലീപ് ഉന്നയിച്ച വാദങ്ങളെ കോടതി ശരിവെക്കുകയായിരുന്നത്. ദിലീപിൽ നിന്ന് പണം വാങ്ങാൻ ഒന്നാം പ്രതിയായ പൾസർ സുനി ശ്രമിച്ചു, അല്ലെങ്കിൽ ഒമ്പതാം പ്രതിവഴി പണം കൈമാറ്റം ചെയ്യാൻ ശ്രമിച്ചു എന്നീ പ്രോസിക്യൂഷൻ വാദങ്ങൾ തെളിയിക്കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു.

ജയിലിൽ പ്രതികൾ ഫോൺ ഉപയോഗിച്ചു എന്നോ, പ്രതികൾ ജയിലിൽനിന്ന് ദിലീപിനെ ഫോണിൽ ബന്ധപ്പെട്ടു എന്നോ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ദിലീപിന്റെ അറസ്റ്റ് പോലും അടിസ്ഥാനമില്ലാതെയെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി മുഖവിലക്കെടുത്തു. ദിലീപിനെ കുടുക്കാൻ ഗൂഢാലോചന നടന്നുവെന്ന വാദം പരിഗണിച്ചാണ് പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം നൽകിയത്.

അതിജീവിത പറഞ്ഞ കാര്യങ്ങളിൽ വ്യക്തത വരുത്താൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും വിധി പകർപ്പിൽ പറയുന്നു. "അതിജീവിതയോട് പ്രതികൾ മോതിരം കാണിക്കാൻ ആവശ്യപ്പെട്ടുവെന്ന വാദം വിശ്വസനീയമല്ല. ഇരയുടെ തിരിച്ചറിയൽ ഉറപ്പാക്കാനാണ് മോതിരത്തിന്റെ ദൃശ്യം പകർത്തിയതെന്ന പ്രോസിക്യൂഷൻ വാദവും നിലനിൽക്കില്ല."

സംഭവത്തിന് ശേഷം പല തവണ മൊഴി നൽകിയിട്ടും അതിജീവിത മോതിരത്തിന്റെ ദൃശ്യം പകർത്തിയ കാര്യം പറഞ്ഞിട്ടില്ലെന്നും, 2017 നവംബർ 22-ന് സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ മാത്രമാണ് പൊലിസ് ഇക്കാര്യം ഉൾപ്പെടുത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇരയുടെ ഈ മൗനം ദുരൂഹമാണെന്നും വിധി പകർപ്പിൽ പരാമർശമുണ്ട്.

എഡിജിപിയായിരുന്ന ബി. സന്ധ്യ, റൂറൽ പൊലിസ് ചീഫ് എ. വി. ജോർജ് എന്നിവർക്കെതിരെയും വിധിന്യായത്തിൽ പരാമർശങ്ങളുണ്ട്. ദിലീപിന്റെ അറസ്റ്റ് സംബന്ധിച്ച് അന്വേഷണ സംഘത്തിന്റെ ചുമതലയുണ്ടായിരുന്ന ഐ.ജി.യെ അറിയിച്ചില്ല. ഇതെല്ലാം ഉന്നയിച്ച്, അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗൂഢാലോചന നടന്നുവെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പരിഗണിച്ചു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ പുതിയ തെളിവുകളല്ലെന്ന പ്രതിഭാഗത്തിന്റെ വാദവും കോടതി ശരിവെച്ചു.

 

 

the verdict copy in the actress assault case has been released, confirming that the court gave actor dileep, the eighth accused, the benefit of doubt. the 1709-page judgment states that the prosecution failed to prove the conspiracy charges against him. the court dismissed the prosecution's conspiracy arguments, noting that claims about pulsir suni attempting to extort money from dileep were unsubstantiated, and the credibility of the victim's testimony regarding a specific incident (showing a ring) was questioned. the court also considered the defense's argument that dileep's arrest may have been part of a conspiracy, and found issues with the investigation procedure involving senior police officers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെ അപകടം: അരുണാചലിൽ മലയാളി യുവാവ് തടാകത്തിൽ വീണ് മരിച്ചു; ഒരാളെ കാണാതായി

Kerala
  •  4 days ago
No Image

മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിയുടെ ആധിപത്യം അവസാനിപ്പിക്കണം, ഞങ്ങൾ സജ്ജമാണ്: ആത്മവിശ്വാസത്തോടെ ബെഞ്ചമിൻ സെസ്‌കോ

Football
  •  4 days ago
No Image

അവസാന നേട്ടം കൊച്ചിയിൽ; 13 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ജഡേജ

Cricket
  •  4 days ago
No Image

പശ്ചിമേഷ്യയിൽ സമാധാന നീക്കവുമായി റഷ്യ; നെതന്യാഹുവിനോടും പെസെഷ്‌കിയാനോടും സംസാരിച്ച് പുട്ടിൻ

International
  •  4 days ago
No Image

ബഹ്‌റൈനില്‍ പുതിയ സാമ്പത്തിക നടപടികള്‍; ഇന്ധന വിലയും നികുതിയും ഉയരുന്നു

bahrain
  •  4 days ago
No Image

"ഞങ്ങൾ പറയുന്നത് ചെയ്തിരിക്കും"; ദുബൈയിൽ ഈ വർഷം തന്നെ എയർ ടാക്സികൾ പറന്നുയരുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ

uae
  •  4 days ago
No Image

ശ്രേയസ് അയ്യരും സർപ്രൈസ് താരവും ടി-20 ടീമിൽ; ലോകകപ്പിന് മുമ്പേ വമ്പൻ നീക്കവുമായി ഇന്ത്യ

Cricket
  •  4 days ago
No Image

ബഹ്‌റൈനില്‍ കാലാവസ്ഥ അനുകൂലം; മഴ സാധ്യതയില്ല

bahrain
  •  4 days ago
No Image

പകൽ ആൺകുട്ടികളായി വേഷം മാറി വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന യുവതികൾ പിടിയിൽ

crime
  •  4 days ago
No Image

ഭക്ഷണം ഉണ്ടാക്കുന്നതിനെച്ചൊല്ലി തർക്കം; ഗർഭിണിയായ നവവധു ഭർത്താവിനെ കുത്തിക്കൊന്നു

latest
  •  4 days ago


No Image

വേദനയെ തോൽപ്പിച്ച നിശ്ചയദാർഢ്യം; സിയ ഫാത്തിമയ്ക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓൺലൈനായി മത്സരിക്കാം; നിർണായക ഇടപെടലുമായി മന്ത്രി വി. ശിവൻകുട്ടി

Kerala
  •  4 days ago
No Image

പ്രധാന സാക്ഷികൾ മരിച്ചു, പലരും കൂറുമാറി; ആൽത്തറ വിനീഷ് വധക്കേസിൽ ശോഭാ ജോണിനെയും സംഘത്തെയും കോടതി വെറുതെ വിട്ടു

crime
  •  4 days ago
No Image

ആള്‍ക്കൂട്ടക്കൊലയ്ക്കും വിദ്വേഷപ്രചാരണത്തിനുമെതിരേ സമസ്ത സുപ്രിംകോടതിയില്‍: ചൂണ്ടിക്കാട്ടിയത് തെഹ്‌സീന്‍ പൂനെവാല കേസിലെ മാര്‍ഗരേഖ; അവതരിപ്പിച്ചത് ശക്തമായ പോയിന്റുകള്‍

National
  •  4 days ago
No Image

ഡ്രൈവിം​ഗിനിടെ മൊബൈൽ ഫോൺ ഉപയോ​ഗിച്ചു: റോഡിലെ ഡിവൈഡറുകൾ ഇടിച്ചുതെറിപ്പിച്ച് കാർ; മുന്നറിയിപ്പുമായി ഷാർജ പൊലിസ്

uae
  •  4 days ago