HOME
DETAILS

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെണ്ണി തുടങ്ങി; ആദ്യഫലം വന്നു തുടങ്ങി

  
Web Desk
December 13, 2025 | 1:37 AM

Local body election vote counting today first results in eight and a half hours

തിരുവനന്തപുരം: കാത്തിരിപ്പുകൾക്ക് വിരാമമിട്ട് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടുകള്‍ എണ്ണി തുടങ്ങി. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. സമഗ്ര ഫലം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ 'ട്രെൻഡ്' വെബ്സൈറ്റിൽ തത്സമയം അറിയാം. വിലാസം: trend.sec.kerala.gov.in, trend.kerala.nic.in.

ഒരു ബൂത്ത് മാത്രമുള്ള പഞ്ചായത്തുകളിൽ എട്ടരയോടെ ഫലം അറിയിനാകും. ഒരു ബൂത്തിലെ വോട്ടെണ്ണുന്ന നടപടികൾ പൂർത്തിയാക്കുന്നതിന് 20 മിനുട്ട് വേണ്ടിവരുമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൂട്ടൽ.ഉച്ചയോടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലേയും ഫലം അറിയാം. സംസ്ഥാനത്ത് 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.

മട്ടന്നൂർ നഗരസഭ ഒഴികെ സംസ്ഥാനത്തെ 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലേക്കാണ് രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്നത്. 75,643 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. കണ്ണൂരിൽ 14, കാസർകോട് രണ്ട് വാർഡുകളിലേക്കും സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാർഥികൾ മരിച്ചതു മൂലം മൂന്ന് വാർഡുകളിലെ തെരഞ്ഞെടുപ്പ് സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് ശേഷമായിരിക്കും നടക്കുക.

ഇന്ന് രാവിലെ എട്ട് മണിക്ക് പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങുന്നതോടെ വോട്ടെണ്ണൽ പ്രക്രിയ ആരംഭിക്കും. തുടർന്ന് 8.20 ഓടെ ഗ്രാമപഞ്ചായത്ത് വാർഡുകളിലെ ആദ്യ ഫലങ്ങൾ പുറത്തുവരും. നഗരസഭകളിലെ ഫലവും ഇതിന് പിന്നാലെ അറിയാൻ കഴിയും. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ ഉൾപ്പെടെയുള്ള മറ്റ് ഫലപ്രഖ്യാപനങ്ങൾ ഒമ്പതരയ്ക്ക് ശേഷമേ ഉണ്ടാവുകയുള്ളൂ.

സംസ്ഥാനത്തെ 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടുകളാണ് 14 ജില്ലകളിലായി സജ്ജീകരിച്ചിട്ടുള്ള 244 കേന്ദ്രങ്ങളിൽ എണ്ണുന്നത്.

ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനത്തിൽ നേരിയ കുറവുണ്ടായി. സംസ്ഥാനത്ത് മൊത്തം 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020-ൽ ഇത് 75.95 ശതമാനമായിരുന്നു. ആകെ 2,10,79,021 പേരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്.

ഒന്നാം ഘട്ടം (ഡിസംബർ 9): 70.9 ശതമാനം (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകൾ)

രണ്ടാം ഘട്ടം (ഡിസംബർ 11): 76.08 ശതമാനം (തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ)

ജില്ല തിരിച്ചുള്ള പോളിംഗ് കണക്കുകൾ: വയനാട് മുന്നിൽ, പത്തനംതിട്ട പിന്നിൽ
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനം രേഖപ്പെടുത്തിയത് പത്തനംതിട്ടയിലാണ്.

The results for the Kerala Local Body Elections are scheduled to be announced today (December 13, 2025), with vote counting starting at 8:00 AM. This election is widely viewed as the "semi-final" before the upcoming State Legislative Assembly elections, making it a crucial indicator of the current political mood in Kerala. Votes were cast across 1129 local institutions, with a total turnout of 73.68%, slightly lower than the previous election



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  9 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  9 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  9 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  9 days ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  9 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  9 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  9 days ago
No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  9 days ago
No Image

ഈ ​ഗതാ​ഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  9 days ago
No Image

എനിക്കെതിരെയുള്ളത് വ്യാജ പരാതി; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

crime
  •  9 days ago