കോര്‍പ്പറേഷനുകളില്‍ ആറില്‍ നാലിലും യുഡിഎഫ്; ഗ്രാമപഞ്ചായത്തുകളിൽ അഞ്ഞൂറ് കടന്ന് തേരോട്ടം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ക്ലൈമാക്‌സിലേക്ക് അടുക്കുമ്പോള്‍ ത്രിതല പഞ്ചായത്തിലും നഗരസഭ, മുന്‍സിപ്പാലിറ്റികളിലും യു.ഡി.എഫ് ആധിപത്യം. അതേസമയം, ജില്ലാ പഞ്ചായത്തുകളില്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ്.
കോര്‍പറേഷനുകളില്‍ കൊല്ലം, കൊച്ചി, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ യു.ഡി.എഫ് ഭരണം ഉറപ്പിച്ചപ്പോള്‍ കോഴിക്കോട് മാത്രമാണ് എല്‍.ഡി.എഫിന് ലീഡ് നേടാനായത്. തിരുവനന്തപുരം കോര്‍പറേഷില്‍ എന്‍.ഡി.എ മികച്ച ലീഡിലാണ്.
3:36:50 PM
ആറില്‍ നാലിലും യുഡിഎഫ്; കോര്‍പ്പറേഷനുകളില്‍ മിന്നും ജയം; ഗ്രാമപഞ്ചായത്തുകളിൽ അഞ്ഞൂറ് കടന്ന് തേരോട്ടം
2:35:02 PM
ഗ്രാമ പഞ്ചായത്ത്
യു.ഡി.എഫ്- 495
എല്‍.ഡി.എഫ്-343
എന്‍.ഡി.എ-25
മറ്റുള്ളവര്‍-6
ബ്ലോക്ക് പഞ്ചായത്ത്
യു.ഡി.എഫ്- 77
എല്‍.ഡി.എഫ്- 64
എന്‍.ഡി.എ -0
ജില്ലാ പഞ്ചായത്ത്
യു.ഡി.എഫ്- 07
എല്‍.ഡി.എഫ്- 07
എന്‍.ഡി.എ-0
മുന്‍സിപ്പാലിറ്റി
യു.ഡി.എഫ്- 54
എല്‍.ഡി.എഫ്- 28
എന്‍.ഡി.എ- 02
മറ്റുള്ളവര്‍-1
കോര്‍പറേഷന്‍
യു.ഡി.എഫ്-04
എല്‍.ഡി.എഫ്-01
എന്‍.ഡി.എ-01
1:45:58 PM
ആലപ്പുഴയില്‍ ആറില്‍ അഞ്ച് നഗരസഭകളിലും യു.ഡി.എഫ് തേരോട്ടം
1:44:14 PM
അത്യുജ്വല വിജയമെന്ന് കെ.സി വേണുഗോപാല്‍
1:40:56 PM
കോഴിക്കോട് കോര്‍പറേഷനില്‍ സസ്‌പെന്‍സ് തുടരുന്നു
എണ്ണിത്തീരാന്‍ ഇനി ഏഴ് ഡിവിഷനുകള്‍ കൂടി ബാക്കി
1:39:26 PM
പന്തളം നഗരസഭയില്‍ എല്‍.ഡി.എഫിന് വിജയം
എല്‍.ഡി.എഫ് -14
യു.ഡി.എഫ്- 11
ബി.ജെ.പി-9
1:38:02 PM
സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ മന്ത്രി ടി.കെ രാമകൃഷ്ണന്റെ മകന്‍ യതീന്ദ്രന്‍ തൃപ്പൂണിത്തുറ മാത്തൂര്‍ ഈസ്റ്റ് വാര്‍ഡില്‍ പരാജയപ്പെട്ടു.
1:14:07 PM
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ മയ്യില്‍ ഡിവിഷനില്‍ യു.ഡി.എഫിന് മിന്നും ജയം
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ മയ്യില്‍ ഡിവിഷനില്‍ യു.ഡി.എഫിന് മിന്നും ജയം. എല്‍.ഡി. എഫിന്റെ കെ.മോഹനനെ 2550 വോട്ടുകള്‍ക്കാണ് യു.ഡി.എഫിന്റെ മോഹനന്‍ പരാജയപ്പെടുത്തിയത്.
1:07:10 PM
കോഴിക്കോട് ബാലുശ്ശേരി പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുത്തു
1:05:21 PM
കോഴിക്കോട് കോര്‍പറേഷനില്‍ യു.ഡി.എഫിന്റെ ശക്തമായ തിരിച്ചു വരവ്
കോഴിക്കോട് കോര്‍പറേഷനില്‍ ശക്തമായ തിരിച്ചു വരവ് നടത്തി യു.ഡി.എഫ് (യു.ഡി.എഫ് 29, എല്‍.ഡി.എഫ് 30)
12:58:50 PM
ദേശപ്പോരില്‍ കരുത്ത് കാട്ടി യു.ഡി.എഫ്; നാടും നഗരവും പിടിച്ചടക്കി മുന്നേറ്റം
12:44:00 PM
വടകര നഗരസഭയില്‍ അക്കൗണ്ട് തുറന്ന് ആര്‍.എം.പി; എല്‍.ഡി.എഫ് സീറ്റ് പിടിച്ചെടുത്തു
കുറുമ്പയില്‍ വാര്‍ഡില്‍ ശരണ്യ വഴയിലിന് ജയം
12/13/2025
കോഴിക്കോട് ഫറോക്ക് നഗരസഭ യു.ഡി.എഫ് ഭരിക്കും.
യു.ഡി.എഫിന് 23ഉം, എല്‍.ഡി.എഫിന് 14ഉം സീറ്റുകള്‍. എന്‍.ഡി.എക്ക് ഒന്ന്
12:40:18 PM
കൊച്ചി കോര്‍പറേഷന്‍ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ 40 വര്‍ഷത്തിനു ശേഷം യു.ഡി.എഫ് വിജയം
കോണ്‍ഗ്രസിലെ നിര്‍മല ടീച്ചറാണ് വിജയിച്ചത്
12:33:39 PM
കോഴിക്കോട് ഫറോക്ക് നഗരസഭ യു.ഡി.എഫ് ഭരിക്കും. യു.ഡി.എഫിന് 23ഉം, എല്‍.ഡി.എഫിന് 14ഉം സീറ്റുകള്‍. എന്‍.ഡി.എക്ക് ഒന്ന്
12:00:17 PM
കോഴിക്കോട് കൊടുവള്ളി നഗരസഭയില്‍ യു.ഡി.എഫ് തേരോട്ടം.
11:58:58 AM
കോഴിക്കോട് കോര്‍പറേഷനില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് മേയര്‍ സ്ഥാനാര്‍ഥികള്‍ക്ക് തോല്‍വി
എൽ.ഡി.എഫ് മേയർ സ്ഥാനാർഥി മുസഫർ അഹമ്മദ് മീഞ്ചന്ത വാർഡിലും, യു.ഡി.എഫ് മേയർസ്ഥാനാർഥി പി.എം നിയാസ് പാറോപ്പടിയിലും തോറ്റു.
11:22:06 AM
തൃശൂര്‍ കോര്‍പറേഷനില്‍ യു.ഡി.എഫ് ഭരണത്തിലേക്ക്
10:56:45 AM
എല്‍.ഡി.എഫ് കിതയ്ക്കുന്നു; കോര്‍പറേഷനിലും ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫ് മുന്നേറ്റം
10:19:49 AM
എല്‍.ഡി.എഫ് കോട്ടകള്‍ കയ്യടക്കി യു.ഡി.എഫ് മുന്നേറ്റം
9:48:02 AM
മുനിസിപ്പാലിറ്റിയില്‍ യു.ഡി.എഫ് മുന്നേറ്റം
9:28:12 AM
കോര്‍പറേഷനില്‍ യു.ഡി.എഫ് മുന്നേറ്റം
9:24:12 AM
നെടുമങ്ങാട് നഗരസഭയില്‍ നാല് സീറ്റുകളില്‍ എല്‍.ഡി.എഫ് വിജയിച്ചു
8:46:01 AM
കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ ആറിടത്ത് യു.ഡി.എഫ് മുന്നേറ്റം
08:35:48am
കൊച്ചി കോര്‍പറേഷനില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം മുന്നേറുന്നു
8.34 am
തിരുവനന്തപുരത്ത് കനത്ത പോര്
രണ്ടിടത്ത് എല്‍.ഡി.എഫ്
രണ്ടിടത്ത് ബി.ജെ.പി
8.27am
കൊല്ലത്ത് എല്‍.ഡി.എഫ് മുന്നേറ്റം
8.26am
അടൂര്‍ നഗരസഭയില്‍ എല്‍.ഡി.എഫ് മുന്നേറ്റം
8.18 am
കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും എല്‍.ഡി.എഫ് മുന്നേറ്റം
തിരുവനന്തപുരം: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ വന്നു തുടങ്ങി. രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.
ഫലമറിയാൻ ട്രെൻഡ്
സമഗ്ര ഫലം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ 'ട്രെന്‍ഡ്' വെബ്‌സൈറ്റില്‍ തത്സമയം അറിയാം. വിലാസം: trend.sec.kerala.gov.in, trend.kerala.nic.in.
ഒരു ബൂത്ത് മാത്രമുള്ള പഞ്ചായത്തുകളില്‍ എട്ടരയോടെ ഫലം അറിയിനാകുമെന്നാണ് കരുതുന്നത്. ഒരു ബൂത്തിലെ വോട്ടെണ്ണുന്ന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് 20 മിനുട്ട് വേണ്ടിവരുമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൂട്ടല്‍. ഉച്ചയോടെ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലേയും ഫലം അറിയാം. സംസ്ഥാനത്ത് 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.
മട്ടന്നൂര്‍ നഗരസഭ ഒഴികെ സംസ്ഥാനത്തെ 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാര്‍ഡുകളിലേക്കാണ് രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്നത്. 75,643 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. കണ്ണൂരില്‍ 14, കാസര്‍കോട് രണ്ട് വാര്‍ഡുകളിലേക്കും സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാര്‍ഥികള്‍ മരിച്ചതു മൂലം മൂന്ന് വാര്‍ഡുകളിലെ തെരഞ്ഞെടുപ്പ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് ശേഷമായിരിക്കും നടക്കുക.
ഇന്ന് രാവിലെ എട്ട് മണിക്ക് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങുന്നതോടെ വോട്ടെണ്ണല്‍ പ്രക്രിയ ആരംഭിക്കും. തുടര്‍ന്ന് 8.20 ഓടെ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെ ആദ്യ ഫലങ്ങള്‍ പുറത്തുവരും. നഗരസഭകളിലെ ഫലവും ഇതിന് പിന്നാലെ അറിയാന്‍ കഴിയും. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ഫലപ്രഖ്യാപനങ്ങള്‍ ഒമ്പതരയ്ക്ക് ശേഷമേ ഉണ്ടാവുകയുള്ളൂ.
സംസ്ഥാനത്തെ 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടുകളാണ് 14 ജില്ലകളിലായി സജ്ജീകരിച്ചിട്ടുള്ള 244 കേന്ദ്രങ്ങളില്‍ എണ്ണുന്നത്.
ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനത്തില്‍ നേരിയ കുറവുണ്ടായി. സംസ്ഥാനത്ത് മൊത്തം 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020-ല്‍ ഇത് 75.95 ശതമാനമായിരുന്നു. ആകെ 2,10,79,021 പേരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്.
ഒന്നാം ഘട്ടം (ഡിസംബര്‍ 9): 70.9 ശതമാനം (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകള്‍)
രണ്ടാം ഘട്ടം (ഡിസംബര്‍ 11): 76.08 ശതമാനം (തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍)
ജില്ല തിരിച്ചുള്ള പോളിംഗ് കണക്കുകള്‍: വയനാട് മുന്നില്‍, പത്തനംതിട്ട പിന്നില്‍
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനം രേഖപ്പെടുത്തിയത് പത്തനംതിട്ടയിലാണ്.
in the local body elections, the ldf shows a strong lead in major corporations and municipalities, indicating growing public support and a decisive political trend.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."