മദ്യലഹരിയില്‍ ആശുപത്രിയില്‍ എത്തി ഡോക്ടര്‍; രോഗികള്‍ ഇടപെട്ടു, അറസ്റ്റ് ചെയ്തു പൊലിസ്
തിരുവനന്തപുരം: ഡോക്ടര്‍ മദ്യലഹരിയില്‍ ആശുപത്രിയിലെത്തി എന്ന രോഗികളുടെ പരാതിയെ തുടര്‍ന്ന് ഡോക്ടറെ പൊലിസ് കസ്റ്റഡിയിലെടുത്തു. വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിലായിരുന്നു കഴിഞ്ഞ ദിവസം രാത്രിയില്‍ സംഭവം നടന്നത്. വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായ ഡോക്ടര്‍ ജിത്തുവിനെതിരെയാണ് നാട്ടുകാര്‍ പരാതി നല്‍കിയത്.
മദ്യപിച്ച് ആശുപത്രിയിലെത്തിയത് ചോദ്യം ചെയ്ത രോഗികളുമായി ഇയാള്‍ തര്‍ക്കിക്കുകയായിരുന്നു. തുടര്‍ന്ന് രോഗികളും നാട്ടുകാരും ചേര്‍ന്ന് പൊലിസിനെ അറിയിച്ചു. പിന്നാലെ വെള്ളറട പൊലിസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്ന് പാറശാല സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തുകയും കേസെടുക്കുകയുമായിരുന്നു. പിന്നാലെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
ഒരാഴ്ച മുന്‍പും സമാനമായ രീതിയില്‍ ഡോക്ടര്‍ മദ്യപിച്ചെത്തി രാത്രി ചികിത്സയ്ക്ക് എത്തിയ രോഗികളോട് മോശമായി പെരുമാറിയതായി രോഗികളും പരിസരവാസികളും പറയുന്നു. രക്തം പരിശോധിച്ചതിന്റെ ഫലം ഒരാഴ്ചയ്ക്കുള്ളില്‍ ലഭിക്കുമെന്നും തുടര്‍നടപടികള്‍ ഇതിന് ശേഷമേയുണ്ടാകുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. രക്തത്തിലെ മദ്യത്തിന്റെ അളവ് സ്ഥിരീകരിച്ചാല്‍ വകുപ്പ്തല നടപടിയടക്കം ഉണ്ടായേക്കും.
A doctor was taken into police custody following complaints from patients that he arrived at the hospital under the influence of alcohol. The incident occurred on Thursday night at the Vellarada Community Health Centre in Thiruvananthapuram district. Local residents lodged a complaint against the duty doctor, Jithu.According to patients, the doctor was intoxicated and argued with them when questioned about his condition. Following the dispute, patients and locals informed the police. Vellarada police arrived at the hospital, took the doctor into custody, and conducted a medical examination at Parassala Government Hospital before registering a case. He was later released on station bail.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."