തെരുവ് നായ്ക്കളുടെ ആക്രമണം കര്‍ഷകന് ഉചിതമായ നഷ്ടപരിഹാരം ലഭ്യമാക്കും: എം.എല്‍.എ
മാള: തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ 1220 ഇറച്ചിക്കോഴികള്‍ ചത്ത് വന്‍ നഷ്ടം ഉണ്ടായ കോഴികര്‍ഷകന് ഉചിതമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് വകുപ്പ് മന്ത്രിയുമായി സംസാരിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് അഡ്വ. വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ ഉറപ്പ് നല്‍കി. കൂഴൂരിലെ തെരുവ് നായ ആക്രമണത്തില്‍ നഷ്ടം സംഭവിച്ച മുകുന്ദന്‍െ വീട് സന്ദര്‍ശിച്ചപ്പോഴാണ് എം.എല്‍.എ ഉറപ്പ് നല്‍കിയത്.
നഷ്ടം ഉണ്ടായിട്ടുള്ള കോഴികര്‍ഷകന് ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്ന് മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗീസ് കാച്ചപ്പിള്ളി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംഭവസ്ഥലത്ത് സന്ദര്‍ശനം നടത്തിയ ശേഷം പത്രക്കുറിപ്പിലൂടെയാണിക്കാര്യം ആവശ്യപ്പട്ടത്. ജില്ലാ പഞ്ചായത്തംഗം നിര്‍മല്‍.സി.പാത്താടനോടും ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജു തോട്ടാപ്പിള്ളിയോടും ഓസ്‌കാര്‍ ജോണ്‍സനോടുമൊപ്പമാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സംഭവസ്ഥലത്ത് സന്ദര്‍ശനം നടത്തിയത്. തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ 1200 കോഴികള്‍ നഷ്ടപ്പെട്ട തുമ്പരശ്ശേരി പുതുക്കാടന്‍ മുകുന്ദന്റെ ഫാമിലെ ഇരുപത് കോഴികള്‍ കൂടി ഇന്നലെ ചത്തു. തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ കോഴികളില്‍ ചിലതാണ് ഇന്നലെ ചത്തത്.
രണ്ട് വര്‍ഷം മുന്‍പ് ജീവിതമാര്‍ഗമായി ബ്രോയിലര്‍ കോഴിഫാം തുടങ്ങിയ മുകുന്ദനുണ്ടായ രണ്ടാമത്തെ വലിയ ദുരന്തമാണ് കഴിഞ്ഞ ദിവസമുണ്ടായത്. 2015 മാര്‍ച്ചിലെ കാലവര്‍ഷത്തില്‍ കാറ്റിലും മഴയിലും പെട്ട് കോഴിഷെഡ് തകര്‍ന്ന് വീഴുകയും ഇരുന്നൂറോളം കോഴികള്‍ ചാവുകയും ചെയ്തിരുന്നു. ഇതിനു ശേഷം കുഴൂര്‍ സര്‍വിസ് സഹകരണ ബാങ്കില്‍ നിന്നും ലക്ഷക്കണക്കിന് രൂപ വായ്പയെടുത്താണ് വീണ്ടും കോഴിഫാം തുടങ്ങിയത്. അന്നുണ്ടായ കാലവര്‍ഷക്കെടുതിയില്‍ പോലും യാതൊരു സഹായവും എവിടെ നിന്നും ലഭിച്ചില്ലെന്നാണ് മുകുന്ദന്റെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."