വെട്ടിയവരെ വെട്ടി യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ മിന്നുംജയം; തകര്‍ത്തത് ഇടത് കോട്ട
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ ശ്രദ്ധാകേന്ദ്രമായ മുട്ടട ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷ് വിജയിച്ചു. ഇടത് കോട്ട തകര്‍ത്താണ് വൈഷ്ണ വെന്നിക്കൊടി നാട്ടിയിരിക്കുന്നത്. വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ നിയമ പോരാട്ടം നടത്തിയാണ് വൈഷ്ണ മത്സരത്തില്‍ തന്റെ സ്ഥാനമുറപ്പിച്ചിരുന്നത്. 363 വോട്ട് വൈഷ്ണ നേടി. 231 വോട്ടാണ് ഇടത് സ്ഥാനാര്‍ത്ഥി അംശു വാമദേവന് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി അജിത് കുമാറിന് 106 വോട്ട് മാത്രമേ നേടാനായുള്ളൂ.
തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 16 സീറ്റില്‍ എന്‍.ഡി.എയും 16 സീറ്റില്‍ എല്‍ഡിഎഫും ഒന്‍പത് സീറ്റില്‍ യുഡിഎഫും മുന്നിലുണ്ട്. ഒരു സീറ്റില്‍ സ്വതന്ത്രനും മുന്നിലാണ്.
in a key contest during the local body elections, congress candidate vaishna suresh won the muttada division of thiruvananthapuram corporation, breaking a long-standing ldf stronghold amid a tight overall race.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."