ഗോവിന്ദചാമിയെ പ്രതീകാത്മകമായി തൂക്കിലേറ്റി
തൃശൂര്‍: സൗമ്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകനും പ്രതിഭാഗം അഭിഭാഷകനും ഒത്തുകളിച്ചു ഗോവിന്ദചാമിയെ കുറ്റവിക്തനാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോര്പറേഷന് ഓഫിസിനു മുന്നില്‍ ഗോവിന്ദചാമിയെ പ്രതീകാത്മകമായി തൂക്കിലേറ്റി.
കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചതിന് ശേഷമായിരുന്നു തൂക്കിലേറ്റല്‍. കോര്പറേഷന് പ്രതിപക്ഷ ഉപനേതാവ് ജോണ്‍ ഡാനിയല്‍ ഉദ്ഘാടനം ചെയ്തു.
സര്‍ക്കാര്‍ അഭിഭാഷകന്റെ ഗുരുതരമായ കൃത്യവിലോപമാണ് സൗമ്യകേസില്‍ ഉണ്ടായിരിക്കുന്നതെന്നു ജോണ്‍ ഡാനിയല്‍ പറഞ്ഞു. സുപ്രീംകോടതിയില്‍ ഗോവിന്ദചാമിക്കെതിരെയുള്ള തെളിവുകള്‍ ഹാജരാക്കുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകന് പരാജയപ്പെട്ടത് അനേഷിക്കണം.
യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂര്‍ അധ്യക്ഷനായി. കോര്പറേഷന് കൗണ്‍സിലര്‍ കുട്ടിറാഫി, യൂത്ത്കോണ്‍ഗ്രസ് നേതാക്കളായ പ്രഭുദാസ് പാണേങ്ങാടന്, കുര്യന് മുട്ടത്ത്, ജിജോ ചാക്കപ്പന്, ജെഫിന് വില്‍വട്ടം, സുഭാഷ് വേലൂര്‍ വിഎസ് ഡേവിഡ്, വിജേഷ് കിഴക്കേപ്പുറം, ഷിബു അയ്യന്തോള്‍, ലൈജോ ജോയ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."