മഹാരാഷ്ട്രയിലെ ഏഴു ജില്ലകളില്‍ മൂന്നു വര്‍ഷത്തിനിടെ 14,526 ശിശുമരണം; പോഷകാഹാരക്കുറവ് പ്രധാന കാരണം
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ ഏഴ് ജില്ലകളിലായി കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷത്തിനിടെ (2022-23 മുതല്‍ 2024-25 വരെ) 14,526 കുട്ടികള്‍ മരിച്ചതായി പൊതുജനാരോഗ്യ വകുപ്പ് മന്ത്രി പ്രകാശ് അബിത്കര്‍ നിയമസഭയെ അറിയിച്ചു. നിയമസഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിനാണ് അദ്ദേഹം രേഖാമൂലം മറുപടി നല്‍കിയത്.
പോഷകാഹാരക്കുറവ് മൂലം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി പതിനായിരത്തിലേറെ കുട്ടികളാണ് മരിച്ചുതെന്ന കണക്കാണ് ആരോഗ്യമന്ത്രി അറിയിച്ചത്. പുനെ, മുംബൈ, ഛത്രപതി സംഭാജിനഗര്‍, നാഗ്പൂര്‍, അമരാവതി, അകോല, യവത്മാല്‍ എന്നീ ജില്ലകളിലെ കണക്കാണ് അവതരിപ്പിച്ചിരിക്കുന്നത്. ബി.ജെ.പി നിയമസഭാംഗം സ്‌നേഹ ദുബെയുടെ ചോദ്യത്തിനുള്ള മറുപടി പറയുകയായിരുന്നു മന്ത്രി.
ആദിവാസി മേഖലയായ പാല്‍ഘര്‍ ജില്ലയില്‍ 138 ശിശുമരണങ്ങളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. 2025 നവംബറിലെ സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് - 203 കുട്ടികള്‍ക്ക് കടുത്ത പോഷകാഹാരക്കുറവും 2,666 കുട്ടികള്‍ക്ക് മിതമായ പോഷകാഹാരക്കുറവുമാണ് രേഖപ്പെടുത്തിയിരുന്നത്. അതേസമയം, നവജാത ശിശുക്കള്‍ക്കിടയിലെ മരണനിരക്കില്‍ വലിയ കുറവ് വരുത്താനായെന്നും ആരോഗ്യമന്ത്രി അവകാശപ്പെടുന്നു.
ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ (എസ്.ഡി.ജി) 2030 പ്രകാരം നവജാതശിശു മരണനിരക്ക് 1,000ല്‍ 12 എന്ന നിലയിലേക്ക് എത്തിക്കണമെന്നായിരുന്നു വിഭാവനം ചെയ്തത്. 2023ല്‍ തന്നെ സംസ്ഥാനത്തെ നവജാത ശിശു മരണനിരക്ക് 11/1000 എന്ന നിലയിലേക്ക് എത്തിച്ചിരുന്നു. സാംപിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം(എസ്.അര്‍.എസ്) നടത്തിയ സര്‍വേയില്‍ നിന്നുമാണ് ഇത് വ്യക്തമായിരിക്കുന്നത് എന്നാണ് പ്രകാശ് അബിത്കര്‍ നല്‍കിയ മറുപടിയില്‍ പറയുന്നത്.
സംസ്ഥാനത്ത് ആകെ ജനിച്ചതില്‍ ഭാരം കുറഞ്ഞ കുട്ടികളുടെ അനുപാതം 0.23 ശതമാനവും മിതമായ ഭാരക്കുറവുള്ളവരുടെ അനുപാതം 1.48 ശതമാനവുമാണ്. പോഷകാഹാരക്കുറവ് ലഘൂകരിക്കുന്നതിനായി സമഗ്ര ശിശു വികസന സേവന പദ്ധതിക്ക് കീഴില്‍ പതിവ് ആരോഗ്യ പരിശോധനകള്‍, ഗര്‍ഭിണികള്‍ക്കായുള്ള ഡോ. എ.പി.ജെ. അബ്ദുല്‍ കലാം അമൃത് ആഹാര്‍ യോജന, പ്രധാന്‍ മന്ത്രി മാതൃ വന്ദന യോജന, 'സുപോഷിത് മഹാരാഷ്ട്ര ഇനിഷ്യേറ്റീവ്' എന്നിവ ഉള്‍പ്പെടെയുള്ള വിവിധ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും നിയമസഭയില്‍ അദ്ദേഹം അറിയിച്ചു.
More than 14,526 children died across seven districts of Maharashtra between the financial years 2022–23 and 2024–25, mainly due to malnutrition, the state’s Public Health Minister Prakash Abitkar informed the legislative assembly. The data covers Pune, Mumbai, Chhatrapati Sambhajinagar, Nagpur, Amravati, Akola, and Yavatmal districts. In the tribal-dominated Palghar district alone, 138 infant deaths were reported, with hundreds of children suffering from severe and moderate malnutrition. While highlighting these concerns, the minister stated that Maharashtra has achieved a significant reduction in neonatal mortality, bringing the rate down to 11 deaths per 1,000 live births by 2023, ahead of the UN Sustainable Development Goal target for 2030. The government has implemented multiple welfare schemes, including nutrition and maternal health programmes, to address child malnutrition across the state.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."