ഇടതിനെ തോല്‍പ്പിച്ചത് വര്‍ഗീയത; സിപിഎമ്മിന്റെ ഭൂരിപക്ഷ വര്‍ഗീയ പ്രീണനം ബിജെപിക്ക് ഗുണം ചെയ്തു; വി.ഡി സതീശന്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റ കനത്ത പരാജയത്തിന് കാരണം വര്‍ഗീയതയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബിജെപിയുടെ അതേ അജണ്ടയാണ് സിപിഎമ്മിനെന്നും സിപിഎം കളിച്ച ഭൂരിപക്ഷ വര്‍ഗീയ പ്രീണനം ബിജെപിക്ക് ഗുണമായെന്നും സതീശന്‍ വിമര്‍ശിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന ജയം ഉണ്ടായില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തിന് കാരണം ടീം യുഡിഎഫാണ്. പ്രചരണത്തിലുടനീളം യുഡിഎഫ് ഒറ്റക്കെട്ടായി നിന്നു. ലക്ഷക്കണക്കിന് പ്രവര്‍ത്തകരോടും, കേരള ജനതയോടും നന്ദിയുണ്ടെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ എംഎം മണി ജനങ്ങളെ ആക്ഷേപിച്ച് സംസാരിച്ചത്, മുഖ്യമന്ത്രിയടക്കം മുതിര്‍ന്ന നേതാക്കളുടെ മനസിലിരിപ്പാണ് പുറത്തുവന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
vd satheesan blamed the ldf’s election defeat on communal politics, accusing the cpm of adopting a bjp-like agenda that ultimately helped the bjp.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."