HOME
DETAILS

നാടും നഗരവും കീഴടക്കി യു.ഡി.എഫ്, തകര്‍ന്നടിഞ്ഞ് എല്‍.ഡി.എഫ്; മൂന്നാം സര്‍ക്കാര്‍ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി

  
Web Desk
December 13, 2025 | 10:40 AM

udf-sweeps-kerala-local-body-elections-ldf-collapse-third-pinarayi-govt-dream-hit

തിരുവനന്തപുരം: മൂന്നാം പിണറായി സര്‍ക്കാരെന്ന എല്‍.ഡി.എഫ് സ്വപ്‌നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തി തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. നാടും നഗരവും ഇടതുപക്ഷത്തെ കൈവിട്ടപ്പോള്‍ മിന്നുന്ന വിജയമാണ് യു.ഡി.എഫിന് നേടാനായത്. ഇളകാത്ത ഇടതുകോട്ടകള്‍ പലതും തകര്‍ന്നടിഞ്ഞു. ചരിത്രത്തിലാദ്യമായി കൊല്ലം കോര്‍പറേഷനില്‍ തോല്‍വി സംഭവിച്ചു. തിരുവനന്തപുരത്തും സ്ഥിതി സമാനമായിരുന്നു. തൃശൂരിലും ഭരണം നഷ്ടമായപ്പോള്‍ ആകെ പ്രതീക്ഷയുണ്ടായത് കോഴിക്കോട് കോര്‍പറേഷനില്‍ മാത്രമാണ്. മേയര്‍ സ്ഥാനാര്‍ഥികളായി പരിഗണിച്ച പലരും തോല്‍വി ഏറ്റുവാങ്ങിയതും എല്‍.ഡി.എഫിന് തിരിച്ചടിയുണ്ടാക്കി. 

ഭരണനേട്ടങ്ങള്‍ ഊന്നിയായിരുന്നു എല്‍.ഡി.എഫിന്റെ പ്രചാരണം. പെന്‍ഷന്‍ വര്‍ധവും സ്ത്രീ സുരക്ഷാ പെന്‍ഷനും പ്രചാരണായുധമാക്കി. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം പ്രചാരണായുധമാക്കിയെങ്കിലും ശബരിമല സ്വര്‍ണപ്പാളി വിവാദമുയര്‍ത്തി കോണ്‍ഗ്രസിന്റെ ചെറുത്തുനില്‍പ് ഫലം കണ്ടുവെന്നുവേണം കരുതാന്‍. 

വെല്‍ഫെയര്‍-യു.ഡി.എഫ് ബാന്ധവമെന്ന ആരോപണവും വിലപ്പോയില്ല. ജോസ് കെ മാണിയുടെ സാമീപ്യവും മധ്യകേരളത്തില്‍ നേട്ടമുണ്ടാക്കാന്‍ എല്‍.ഡി.എഫിനായില്ല. സ്ത്രീ പ്രവേശനത്തിന്റെ കളങ്കം മായ്ക്കാന്‍ ശബരിമലയില്‍ ആഗോള അയ്യപ്പസംഗമം സംഘടിപ്പിച്ച് എന്‍.എസ്.എസിനെ അടക്കം അടുപ്പിച്ചെങ്കിലും ശബരിമല സ്വര്‍ണക്കൊള്ള വിവാദം തിരിച്ചടിച്ചു. 

അതേസമയം, ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും കോര്‍പറേഷനുകളിലും യു.ഡി.എഫിന്റെ മുന്‍തൂക്കമാണ് കാണുന്നത്. കഴിഞ്ഞ തവണ എല്‍.ഡി.എഫ് തൂത്തുവാരിയ പലയിടത്തും ഇത്തവണ യു.ഡി.എഫ് തിരിച്ചുവന്നു. ശബരിമല സ്വര്‍ണക്കൊള്ള, ഭരണപരാജയം, പി.എം ശ്രീ എന്നിവ മുന്‍നിര്‍ത്തിയായിരുന്നു യു.ഡി.എഫ് ഇത്തവണ പ്രചാരണം. തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ സേവനങ്ങളുടെ ഫീസ് വര്‍ധന, വിലക്കയറ്റം തുടങ്ങിയവും യു.ഡി.എഫ് പ്രചാരണായുധമാക്കി. 

ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കടുത്ത പോരാട്ടമാണ് മുന്നണികള്‍ കാഴ്ചവച്ചത്. 

രണ്ട് ജില്ലാപഞ്ചായത്തുകളില്‍ മാത്രമാണ് യു.ഡി.എഫിന് കഴിഞ്ഞതവണ ഭൂരിപക്ഷം നേടാനായത്. ഇത്തവണ വ്യക്തമായി തന്നെ തിരിച്ചുവരാന്‍ യു.ഡി.എഫിനായി. 

തുല്യസീറ്റ് നേടി വയനാട്ടില്‍ നറുക്കെടുപ്പിലൂടെ യു.ഡി.എഫ് അധികാരത്തിലെത്തിയപ്പോള്‍ ജില്ലാപഞ്ചായത്തുകള്‍ മൂന്നായി. കാസര്‍കോട്ട് നേരിയ സീറ്റ് വ്യത്യാസത്തില്‍ ഭരണം നഷ്ടമായിരുന്നു.  അതേസമയം, കഴിഞ്ഞതവണ 11 ജില്ലകളില്‍ നേടിയ അധിപത്യം അരക്കിട്ടുറപ്പിക്കാനുള്ള എല്‍.ഡി.എഫ് ശ്രമം പാളുന്ന കാഴ്ച്ചയാണ് കണ്ടത്.

കഴിഞ്ഞതവണ കോര്‍പറേഷനുകളില്‍ ഒന്നൊഴികെ അഞ്ചും ഇടതുമുന്നണിക്കായിരുന്നു. മുനിസിപ്പാലിറ്റികളില്‍ മാത്രമാണ് ഇടത്-വലത് മുന്നണികളില്‍ ഏകദേശ തുല്യ പ്രാതിനിധ്യമുണ്ടായിരുന്നത്. ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലെല്ലാം ഇടത് ആധിപത്യമായിരുന്നു.

 

The results of the local body elections have delivered a major blow to the LDF’s ambition of forming a third Pinarayi Vijayan government, as the UDF emerged dominant across both rural and urban Kerala. Several long-standing Left strongholds collapsed, including a historic first-ever defeat for the LDF in the Kollam Corporation. Similar reversals were seen in Thiruvananthapuram and Thrissur, leaving Kozhikode as the only corporation where the LDF retained some hope. The defeat of several mayoral aspirants further compounded the setback for the ruling front.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള കോൺഗ്രസ് മുതിർന്ന നേതാവും മുൻ രാജ്യസഭാ അംഗവുമായ തോമസ് കുതിരവട്ടം അന്തരിച്ചു

Kerala
  •  6 days ago
No Image

വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോ​ഗിക്കുന്നവരെ കാത്തിരിക്കുന്നത് മുട്ടൻപണി; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  6 days ago
No Image

വരാപ്പുഴയിൽ രണ്ട് സ്കൂൾ വിദ്യാർഥിനികളെ കാണാതായി; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതം

Kerala
  •  6 days ago
No Image

20 രൂപയുടെ വെള്ളത്തിന് 55 രൂപ! റെസ്റ്റോറന്റിന്റെ കളി കമ്മീഷന്റെ മുന്നിൽ നടന്നില്ല; റെസ്റ്റോറന്റിന് പലിശ സഹിതം പിഴ

crime
  •  6 days ago
No Image

സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടന്ന വിദ്യാർഥിനികളെ ടിപ്പർ ലോറി ഇടിച്ചുതെറിപ്പിച്ചു; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ഡ്രൈവർക്കെതിരെ കേസ്

Kerala
  •  6 days ago
No Image

ഭരണകൂട ഭീകരതയും ഹിന്ദുത്വ അതിക്രമവും; 2025-ൽ അമ്പതോളം മുസ്‌ലിംകൾ നിയമവിരുദ്ധമായി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

National
  •  6 days ago
No Image

സൂപ്പർ കപ്പ് ഫൈനലിൽ റയലിന് കിരീടം മാത്രമല്ല, മാന്യതയും നഷ്ടമായോ? എംബാപ്പെ-ലാപോർട്ട പോര് മുറുകുന്നു

Football
  •  6 days ago
No Image

സഞ്ജുവിനും സച്ചിനും ഒന്ന് മാത്രം; ഇവിടെ ആറെണ്ണവുമായി കോഹ്‌ലിയെ വീഴ്ത്തി രണ്ടാമനായി രാഹുൽ

Cricket
  •  6 days ago
No Image

മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ആശുപത്രിയിൽ

National
  •  6 days ago
No Image

വ്യാജ സര്‍ക്കാര്‍ കണ്‍സള്‍ട്ടന്റ് ചമഞ്ഞ് ഹീര ​ഗ്രൂപ്പ് സ്വത്തുക്കളുടെ ലേലം മുടക്കാന്‍ ശ്രമം; നൗഹീര ഷെയ്ഖിന്റെ സഹായി പിടിയില്‍

National
  •  6 days ago