HOME
DETAILS

'തിരുവനന്തപുരത്തിന് നന്ദി, കേരള രാഷ്ട്രീയത്തിലെ നിര്‍ണായക നിമിഷം'; അഭിനന്ദിച്ച് പ്രധാനമന്ത്രി

  
Web Desk
December 13, 2025 | 11:37 AM

pm-modi-thanks-thiruvananthapuram-nda-historic-corporation-victory-kerala-politics

ന്യൂഡല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്  പിന്നാലെ തിരുവനന്തപുരത്തിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തെ ജനവിധി കേരള രാഷ്ട്രീയത്തിലെ ഒരു നിര്‍ണായക നിമിഷമാണെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും കേരളം മടുത്തെന്നും മോദി പറഞ്ഞു.

''നന്ദി  തിരുവനന്തപുരം!

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി-എന്‍ഡിഎ സഖ്യത്തിന് ലഭിച്ച ഭൂരിപക്ഷം കേരള രാഷ്ട്രീയത്തിലെ ഒരു നിര്‍ണായക നിമിഷമാണ്.

സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങള്‍ നിറവേറ്റാന്‍ നമ്മുടെ പാര്‍ട്ടിക്ക് മാത്രമേ കഴിയൂ എന്ന് ജനങ്ങള്‍ക്ക് ഉറപ്പുണ്ട്.

ഈ നഗരത്തിന്റെ വളര്‍ച്ചയ്ക്കായും ജനങ്ങളുടെ ജീവിതം എളുപ്പമാക്കുന്നതിനും വേണ്ടി പാര്‍ട്ടി പ്രവര്‍ത്തിക്കും''- മോദി കുറിച്ചു. 

'തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മികച്ച വിജയം നേടാന്‍  ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച കഠിനാധ്വാനികളായ എല്ലാ  ബിജെപി പ്രവര്‍ത്തകര്‍ക്കും നന്ദി. ഇന്നത്തെ ഫലം യാഥാര്‍ഥ്യമാക്കാന്‍   വര്‍ഷങ്ങളായി അടിത്തട്ടില്‍ പ്രവര്‍ത്തിച്ച കേരളത്തിലെ പ്രവര്‍ത്തകരുടെ ദിവസമാണിന്ന്.  പാര്‍ട്ടി ചുമലവഹിക്കുന്നവരും പ്രവര്‍ത്തരുമാണ് നമ്മുടെ ശക്തി, അവരില്‍ അഭിമാനിക്കുന്നു!' - മോദി കുറിച്ചു.

'തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപി, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്ത കേരളത്തിലുടനീളമുള്ള ജനങ്ങള്‍ക്ക് എന്റെ നന്ദി. കേരളം യുഡിഎഫിനെയും എല്‍ഡിഎഫിനെയും മടുത്തു. എല്ലാവര്‍ക്കും അവസരങ്ങളുള്ള ഒരു വികസിത കേരളം കെട്ടിപ്പടുക്കുന്നതിനും നല്ല ഭരണം നല്‍കുന്നതിനും എന്‍ഡിഎയെ മാത്രമേ അവര്‍ കാണുന്നുള്ളൂ'- എന്നും മോദി എക്‌സ് പോസ്റ്റില്‍ പറയുന്നു.

തിരുവനന്തപുരത്ത് ജയിച്ചതോടെ ചരിത്രത്തിലാദ്യമായാണ് എന്‍.ഡി.എ കേരളത്തില്‍ ഒരു കോര്‍പറേഷന്‍ സ്വന്തമാക്കുന്നത്. 

 

Prime Minister Narendra Modi has thanked the people of Thiruvananthapuram following the announcement of local body election results, describing the verdict as a “decisive moment in Kerala politics.” In a post on X, Modi said the BJP–NDA alliance’s majority in the Thiruvananthapuram Corporation reflects public fatigue with both the UDF and the LDF, and a growing confidence that only the NDA can fulfil Kerala’s development aspirations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേഹത്തു പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവ്; ശേഷം ആളിപ്പടരുന്ന തീയുമായി പ്രസ് ജീവനക്കാരിയെ കടന്നുപിടിച്ചു, യുവതിക്ക് ഗുരുതരമായ പൊള്ളൽ

crime
  •  6 days ago
No Image

പ്രസിഡന്റിന്റെ വാർഡിലെ കിണറിൽ 'സിപിഎം' എന്നെഴുതിയ ഗ്രിൽ: കാരശ്ശേരി പഞ്ചായത്ത് ഭരണസമിതിയിൽ തർക്കം; പ്രതിഷേധവുമായി യുഡിഎഫ്

Kerala
  •  6 days ago
No Image

ബഹ്‌റൈന്‍ പൗരന്മാര്‍ക്ക് വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി തൊഴില്‍ അവസരങ്ങള്‍

bahrain
  •  6 days ago
No Image

റെക്കോർഡുകളല്ല, ഇപ്പോൾ എന്റെ മുന്നിലുള്ള ലക്ഷ്യം മറ്റൊന്നാണ്: കോഹ്‌ലി

Cricket
  •  6 days ago
No Image

വോട്ടർ പട്ടികയിൽ പേരില്ല, മുൻ നാവിക സേനാ മേധാവിയോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ; സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം

National
  •  6 days ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ കേസ്: 'ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്'; അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  6 days ago
No Image

ചെറുമകന് ചോറ് കൊടുത്ത് മടങ്ങവേ തിരക്കേറിയ റോഡിൽ വെച്ച് 55-കാരിയെ വടിവാൾ കൊണ്ട് വെട്ടിക്കൊന്നു

crime
  •  6 days ago
No Image

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും തെറിച്ചുവീണു; കണ്ണൂരിൽ 18 വയസ്സുകാരന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

സൗദി സായുധസേന മേധാവി പെനിന്‍സുല ഷീല്‍ഡ് ഫോഴ്‌സ് കമാന്‍ഡറുമായി കൂടിക്കാഴ്ച്ച നടത്തി

oman
  •  6 days ago
No Image

വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ച് അപകടം; സലാലയില്‍ മൂന്ന് പ്രവാസികള്‍ക്ക് ദാരുണാന്ത്യം

oman
  •  6 days ago