സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രമെഴുതാൻ സഞ്ജു; പുത്തൻ നാഴികക്കല്ല് കയ്യകലെ
ഇന്ത്യ-സൗത്ത് ആഫ്രിക്ക മൂന്നാം ടി-20 മത്സരം നാളെയാണ് നടക്കുന്നത്. ധർമ്മശാലയിലാണ് മത്സരം നടക്കുന്നത്. നിലവിൽ പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങൾ പിന്നിട്ടപ്പോൾ ഇരു ടീമുകളും ഓരോ വിജയം നേടി ഒപ്പത്തിനൊപ്പമാണ്. കട്ടക്കിൽ നടന്ന ആദ്യ മത്സരത്തിൽ 101 റൺസിന്റെ കൂറ്റൻ വിജയമാണ് കൂറ്റൻ സൂര്യകുമാർ യാദവും സംഘവും സ്വന്തമാക്കിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ഇന്ത്യയെ വീഴ്ത്തി സൗത്ത് ആഫ്രിക്ക ശക്തമായി തിരിച്ചു വരുകയായിരുന്നു.
ഈ മത്സരത്തിൽ മലയാളി സൂപ്പർതാരം സഞ്ജു സാംസൺ കളിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജുവിന് പകരം ജിതേഷ് ശർമ്മയായിരുന്നു പ്ലെയിങ് ഇലവനിൽ ഇടം നേടിയത്. രണ്ടാം മത്സരത്തിൽ ടീമിൽ ഇടം നേടിയാൽ സഞ്ജു സാംസണ് ഒരു വമ്പൻ റെക്കോർഡ് സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.
ടി-20യിൽ നാല് റൺസ് കൂടി നേടിയാൽ സഞ്ജുവിനെ കാത്തിരിക്കുന്നത് ഒരു തകർപ്പൻ നേട്ടമാണ്. ടി-20യിൽ 8000 റൺസ് പൂർത്തിയാക്കുന്ന ആറാമത്തെ ഇന്ത്യൻ താരമായി മാറാനുള്ള അവസരമാണ് സഞ്ജുവിന്റെ മുന്നിലുള്ളത്. വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ശിഖർ ധവാൻ, സൂര്യകുമാർ യാദവ്, കെഎൽ രാഹുൽ എന്നീ താരങ്ങളാണ് ഇതിനു മുമ്പ് ഈ നാഴികക്കല്ല് പിന്നിട്ടുള്ളത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വേണ്ടി മിന്നും പ്രകടനമാണ് സഞ്ജു നടത്തിക്കൊണ്ടിരുന്നത്. എന്നാൽ സഞ്ജുവിന് ആദ്യ രണ്ട് മത്സരങ്ങളിലും ബെഞ്ചിലാണ് സ്ഥാനം. പരുക്കേറ്റ ശുഭ്മൻ ഗിൽ ടീമിലേക്ക് തിരിച്ചെത്തിയതും സഞ്ജുവിന് തിരിച്ചടിയായി. സഞ്ജുവിന് പകരം ഗില്ലാണ് ഓപ്പണറായി ഇറങ്ങിയിരുന്നത്. മൂന്നാം ടി-20യിൽ സഞ്ജു ഇറങ്ങുമോയെന്ന് കണ്ടുതന്നെ അറിയണം.
ഇന്ത്യ ടി-20 സ്‌ക്വാഡ്
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹർദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സർ പട്ടേൽ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, വാഷിംഗ്ടൺ സുന്ദർ, ഹർഷിദ് റാണ, കുൽദീപ് യാദവ്, അർഷദീപ് സിങ്.
സൗത്ത് ആഫ്രിക്ക ടി-20 സ്‌ക്വാഡ്
എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ഡെവാൾഡ് ബ്രെവിസ്, ടോണി ഡി സോർസി, റീസ ഹെൻഡ്രിക്‌സ്, ഡേവിഡ് മില്ലർ, ജോർജ് ലിൻഡെ, ക്വിൻ്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), ഡൊനോവൻ ഫെരേര (വിക്കറ്റ് കീപ്പർ), കോർബിൻ ബോഷ്, മാർക്കോ ജാൻസെൻ, ട്രിസ്റ്റൻ സ്റ്റബ്‌സ്, ഒട്ട്നീൽ ബാർട്ട്‌മാൻ, കേശവ് മഹാരാജ്, ക്വെനായ് മാർട്ട്മാൻ, കേശവ് മഹാരാജ്.
The third T20I between India and South Africa will be played tomorrow. The match will be played in Dharamsala. Currently, both the teams are level after winning the first two matches in the series. Fans are eagerly waiting to see if Malayali superstar Sanju Samson will play in this match. In the first two matches, Jitesh Sharma was named in the playing XI instead of Sanju. If he makes it to the team in the second match, Sanju Samson has a chance to make a huge record.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."