HOME
DETAILS

ഇന്ത്യക്കൊപ്പം ടി-20 ലോകകപ്പിൽ കളിക്കണം: ലക്ഷ്യം വെളിപ്പെടുത്തി സൂപ്പർതാരം

  
December 13, 2025 | 1:39 PM

Yashasvi Jaiswal has openly said that his dream is to represent India in the 2026 T20 World Cup

2026 ടി-20 ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയാണ് തന്റെ സ്വപ്നമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സൂപ്പർതാരം യശ്വസി ജെയ്‌സ്വാൾ. ഇതിനു വേണ്ടി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ താൻ ശ്രമിക്കുമെന്നും രാജസ്ഥാൻ റോയൽസ് ഓപ്പണർ വ്യക്തമാക്കി. ആജ് തക്കുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജെയ്‌സ്വാൾ. 

''ടി-20 ലോകകപ്പിൽ കളിക്കുക എന്നതാണ് എന്റെ സ്വപ്നം. ഞാൻ എന്റെ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുന്നു. എന്റെ സമയത്തിനായി ഞാൻ കാത്തിരിക്കും'' യശ്വസി ജെയ്‌സ്വാൾ പറഞ്ഞു. 

നിലവിൽ ജെയ്‌സ്വാൾ ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമല്ല. ശുഭ്മാൻ ഗില്ലും അഭിഷേക് ശര്മയുമാണ് ഓപ്പണർമാരായി കളിക്കുന്നത്. മലയാളി താരം സഞ്ജു സാംസണും അവസരത്തിനായി പുറത്തുണ്ട്. ഈ സാഹചര്യത്തിൽ ജെയ്‌സ്വാൾ അടുത്ത വർഷം നടക്കുന്ന ടി-20 ലോകകപ്പിൽ കളിക്കുകയെന്നത് ഒരു ചോദ്യചിഹ്നമായി നിലനിൽക്കുന്നുണ്ട്. ലോകകപ്പ് അടുത്തെത്തി നിൽക്കുമ്പോൾ സെക്ടർമാർക്ക് ശക്തമായ മുന്നറിയിപ്പും ജെയ്‌സ്വാൾ നൽകിയിരിക്കുകയാണ്. 

അതേസമയം സൗത്ത് ആഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ജെയ്‌സ്വാൾ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. 121 പന്തിൽ പുറത്താവാതെ 116 റൺസാണ് ജെയ്‌സ്വാൾ നേടിയത്. 12 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ഇതോടെ ഇന്ത്യക്കായി മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആറാമത്തെ ഇന്ത്യൻ താരമായി മാറാനും ജെയ്‌സ്വാളിന് സാധിച്ചു. സുരേഷ് റെയ്‌ന, രോഹിത് ശർമ്മ, കെഎൽ രാഹുൽ, വിരാട് കോഹ്‌ലി, ശുഭ്മൻ ഗിൽ എന്നിവരാണ് ജെയ്‌സ്വാളിന് പുറമെ മൂന്ന് ഫോർമാറ്റുകളിലും നൂറക്കം കടന്നവർ.  

Indian Cricketer Yashwasi Jaiswal has openly said that his dream is to represent India in the 2026 T20 World Cup. The Rajasthan Royals opener also stated that he will try to focus more on this. Jaiswal is currently not part of the Indian T20 team. Shubman Gill and Abhishek Sharma are playing as openers. Sanju Samson is also out for a chance. In this situation, Jaiswal's playing in the T20 World Cup next year remains a question mark.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മങ്കട സദാചാര കൊലപാതകം: അഞ്ച് പ്രതികൾ കുറ്റക്കാർ; ശിക്ഷാ വിധി ഫെബ്രുവരി 20ന്

Kerala
  •  4 minutes ago
No Image

കോട്ടയത്ത് പറമ്പിലെ കരിയില കത്തിക്കുന്നതിനിടെ തീ പടർന്ന് വയോധികന് ദാരുണാന്ത്യം

Kerala
  •  5 minutes ago
No Image

പ്രവാസികള്‍ക്കായി ബഹ്‌റൈനില്‍ പുതിയ 'സ്‌പെഷ്യലൈസ്ഡ് വിസ'; വിദഗ്ധ തൊഴിലാളികള്‍ക്ക് മുന്‍ഗണന

bahrain
  •  12 minutes ago
No Image

അജിത് പവാറിന്റെ മരണം: വിമാനാപകടത്തിൽ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിയെ കണ്ട് എൻസിപി നേതാക്കൾ

National
  •  37 minutes ago
No Image

യുഎഇയിലും ഖത്തറിലും മാസപ്പിറവി ദൃശ്യമായി; നാളെ റമദാൻ വ്രതാരംഭം

uae
  •  40 minutes ago
No Image

സുരക്ഷാസേനയുടെ കര്‍ശന നടപടി; വന്‍ ലഹരി ശേഖരം പിടികൂടി

bahrain
  •  41 minutes ago
No Image

മാസപ്പിറവി ദൃശ്യമായി; സഊദിയിൽ നാളെ വ്രതാരംഭം

Saudi-arabia
  •  an hour ago
No Image

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് ആരോപണം: നവജാതശിശു മരിച്ചു; ഡോക്ടറെ തടഞ്ഞുവെച്ച് പ്രതിഷേധം

Kerala
  •  an hour ago
No Image

സഊദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ റമദാൻ വ്രതാരംഭം

Saudi-arabia
  •  an hour ago
No Image

കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനലുകളുടെ പ്രവർത്തനത്തിൽ മാറ്റങ്ങൾ വരുന്നു; സൗജന്യ സേവനങ്ങളെക്കുറിച്ച് അറിയാം...

Saudi-arabia
  •  an hour ago