HOME
DETAILS

മയക്കുമരുന്ന് മാഫിയക്ക് കനത്ത പ്രഹരം; ദുബൈ പൊലിസിന്റെ വലയിൽ കുടുങ്ങിയ യുവാവിന് ജീവപര്യന്തം തടവ്

  
December 13, 2025 | 1:48 PM

drug mafia dealt heavy blow as dubai police net youth sentenced to life imprisonment

ദുബൈ: മയക്കുമരുന്ന് വിൽക്കാൻ ശ്രമിച്ച 28 വയസ്സുള്ള ഏഷ്യൻ യുവാവിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ദുബൈ ക്രിമിനൽ കോടതി. വാങ്ങുന്നയാളായി വേഷം മാറി പൊലിസ് ഉദ്യോഗസ്ഥനാണ് മയക്കുമരുന്ന് വിൽക്കാൻ ശ്രമിച്ച യുവാവിനെ പിടികൂടിയത്. സൂക്ഷ്മമായി ആസൂത്രണം ചെയ്ത സ്റ്റിംഗ് ഓപ്പറേഷനിലൂടെയാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. പിടിച്ചെടുത്ത എല്ലാ മയക്കുമരുന്നും കണ്ടുകെട്ടാനും ശിക്ഷാ കാലാവധി പൂർത്തിയായ ശേഷം പ്രതിയെ യുഎഇയിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.

ദുബൈയിലെ ഒരു പ്രദേശത്ത് വിൽപ്പനയ്ക്കുള്ള മയക്കുമരുന്ന് കൈവശം വെച്ച പ്രതിയെക്കുറിച്ച് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ആന്റി-നാർക്കോട്ടിക്‌സിന് രഹസ്യവിവരം ലഭിച്ചു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഇടപാടിനിടെ പ്രതിയെ പിടികൂടാൻ മയക്കപമരുന്ന് വാങ്ങുന്നവരായി നടിച്ച് പൊലിസ് ഒരു ഓപ്പറേഷന് പദ്ധതിയിടുകയായിരുന്നു.

പൊലിസ് അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ മൊഴി പ്രകാരം, മയക്കുമരുന്നിന് പകരമായി 200 ദിർഹം സ്വീകരിക്കുന്നതിനിടെയാണ് പ്രതി അറസ്റ്റിലായത്. അധികൃതർ നടത്തിയ പരിശോധനയിൽ, യുഎഇ നിയമപ്രകാരം നിരോധിത ലഹരിവസ്തുവായ മെത്താംഫെറ്റാമൈൻ (Methamphetamine) എന്ന് തിരിച്ചറിഞ്ഞ, 24 ഗ്രാം വെളുത്ത ക്രിസ്റ്റലിൻ പദാർത്ഥം അടങ്ങിയ മൂന്ന് പ്ലാസ്റ്റിക് ബാഗുകൾ കണ്ടെത്തി. ലബോറട്ടറി പരിശോധനയിൽ പ്രതി നിയമവിരുദ്ധമായ ലഹരിവസ്തുക്കൾ നിരന്തരം ഉപയോ​ഗിക്കാറുണ്ടെന്നും തെളിഞ്ഞിരുന്നു.അന്വേഷണ വേളയിൽ, പ്രതി മയക്കുമരുന്ന് ഉപയോഗിച്ചതായി സമ്മതിക്കുകയും, മറ്റൊരു ഏഷ്യൻ ഇടപാടുകാരനിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് വെളിപ്പെടുത്തുകയും ചെയ്തു. 

തെളിവുകൾ വിശദമായി പരിശോധിച്ച ദുബൈ ക്രിമിനൽ കോടതി, മയക്കുമരുന്ന് വിതരണം ചെയ്യാനുള്ള പ്രതിയുടെ ഉദ്ദേശ്യം, കൈവശമുള്ള അളവ്, മയക്കുമരുന്ന് ഉപയോഗം എന്നിവ പരിഗണിച്ചാണ് ശിക്ഷ വിധിച്ചത്. ഇത് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് കോടതി നിഗമനത്തിലെത്തി. ഗുരുതരമായ മയക്കുമരുന്ന് കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട വിദേശ പൗരന്മാർക്കുള്ള യുഎഇ നിയമനടപടിക്രമങ്ങൾ അനുസരിച്ച്, ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

മയക്കുമരുന്ന് കടത്തലിനെതിരെ യുഎഇ സ്വീകരിക്കുന്ന സീറോ ടോളറൻസ് നയവും മയക്കുമരുന്ന് വിതരണത്തെ ചെറുക്കുന്നതിൽ ഇന്റലിജൻസ് നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളുടെ പ്രാധാന്യവുമാണ് ഈ കേസ് എടുത്തു കാണിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. നിയമവിരുദ്ധമായ വസ്തുക്കളുടെ വിൽപ്പനയും ഉപഭോഗവും തടയുന്നതിൽ ദുബൈ പൊലിസിന്റെ ശക്തമായ നടപടികൾ തുടരുകയാണ്.

dubai police delivered a major crackdown against drug mafia as a young offender was arrested convicted and sentenced to life imprisonment highlighting strict enforcement and zero tolerance policies nationwide efforts

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പ്രഥമ വനിതയല്ല, പ്രഥമ പോരാളി' മഡുറോയുടെ ഭാര്യ സിലിയയോടും യു.എസിന് കലിപ്പ്

International
  •  8 days ago
No Image

വ്യായാമത്തിനായി അടുക്കളയില്‍ കെട്ടിയ പ്ലാസ്റ്റിക് കയറില്‍ കുരുങ്ങി 11കാരിക്ക് ദാരുണാന്ത്യം 

Kerala
  •  8 days ago
No Image

വെള്ളാപ്പള്ളി ഇടതുമുന്നണിക്ക് ബാധ്യതയാകുമെന്ന് സി.പി.ഐ

Kerala
  •  8 days ago
No Image

ചുരം നവീകരണം; താമരശേരി ചുരത്തില്‍ ഇന്നുമുതല്‍ ഗതാഗത നിയന്ത്രണം

Kerala
  •  8 days ago
No Image

ഇതൊരു വലിയ ചൂടല്ല! ഇപ്പോഴുള്ളത് കേരളത്തിലെ ശരാശരി ചൂടാണെന്ന് കാലാവസ്ഥാ വകുപ്പ് 

Kerala
  •  8 days ago
No Image

കോഴിക്കോട് ബിവറജിലേക്ക് മദ്യവുമായി വന്ന ലോറി അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

അയോഗ്യതയും വിയോഗവും; നിയമസഭയിൽ മൂന്ന് ഒഴിവുകൾ, സമ്മേളനം 20 മുതൽ

Kerala
  •  8 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ; ശബരിമല മുതൽ പുനർജനി വരെ; പ്രതിപക്ഷത്തിന് നേരെ കടന്നാക്രമണവുമായി സർക്കാർ

Kerala
  •  8 days ago
No Image

ശബരിമല സ്വർണക്കൊള്ള; ഉന്നതരെ കുടുക്കാൻ ഫോൺ രേഖ; മുൻ മന്ത്രിയുടെ മകനും അന്വേഷണ പരിധിയിൽ

Kerala
  •  8 days ago
No Image

വെള്ളാപ്പള്ളി വിരുദ്ധ ശ്രീനാരായണീയ സംഘടനകളുടെ സംയുക്ത യോഗം ഇന്ന്

Kerala
  •  8 days ago