HOME
DETAILS

പാലാ ആര് ഭരിക്കണം?; ജോസ് കെ മാണിയുടെ തട്ടകത്തിൽ ഇനി പുളിക്കക്കണ്ടം കുടുംബം 'കിംഗ് മേക്കർ'

  
Web Desk
December 13, 2025 | 1:53 PM

pala governance jose k manis stronghold now depends on pulikkakkandam family the kingmakers

പാലാ: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയുടെ ശക്തികേന്ദ്രമായ പാലാ നഗരസഭയുടെ ഭരണം ഇനി പുളിക്കക്കണ്ടം കുടുംബം തീരുമാനിക്കും. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ഒരു കുടുംബത്തിലെ മൂന്ന് പേരുടെ വിജയമാണ് നഗരസഭാ ഭരണത്തിൽ നിർണ്ണായക ശക്തിയായി മാറിയിരിക്കുന്നത്.

സിപിഐഎം മുൻ നേതാവും മുൻ കൗൺസിലറുമായ ബിനു പുളിക്കക്കണ്ടം, സഹോദരൻ ബിജു പുളിക്കക്കണ്ടം, ബിനുവിന്റെ മകൾ ദിയ പുളിക്കക്കണ്ടം എന്നിവരാണ് പാലാ നഗരസഭയിലെ 13, 14, 15 വാർഡുകളിൽ നിന്ന് സ്വതന്ത്രരായി വിജയം നേടിയത്.

32 അംഗങ്ങളുള്ള പാലാ നഗരസഭയിൽ എൽഡിഎഫ് 11 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോൾ, യുഡിഎഫ് 10 സീറ്റുകളുമായി തൊട്ടുപിന്നിലുണ്ട്. ബിജെപിക്ക് ഒരു സീറ്റാണുള്ളത്. ഈ സാഹചര്യത്തിൽ പുളിക്കക്കണ്ടം കുടുംബത്തിൽ നിന്നും വിജയിച്ച മൂന്ന് സ്വതന്ത്രരുടെ പിന്തുണ ആർക്കാണോ ലഭിക്കുന്നത്, അവർക്ക് ഭരണം ഉറപ്പിക്കാം.

കഴിഞ്ഞ 20 വർഷമായി കൗൺസിലറായി തുടർച്ചയായി വിജയിക്കുന്ന വ്യക്തിയാണ് ബിനു. ബിജെപി സ്ഥാനാർഥിയായും സിപിഐഎം സ്ഥാനാർഥിയായും രണ്ട് തവണ സ്വതന്ത്രനായും അദ്ദേഹം വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ ഭരണസമിതിയിൽ സിപിഐഎം ചിഹ്നത്തിൽ വിജയിച്ച ഏക അംഗവുമായിരുന്നു ബിനു. കേരള കോൺഗ്രസു(എം)മായുള്ള തർക്കങ്ങളെ തുടർന്ന് ഇദ്ദേഹത്തെ പിന്നീട് സിപിഐഎം പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.

ബിനുവിന്റെ സഹോദരനായ ബിജു കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പം സജീവമായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ട് ചെയ്യുകയും ചെയ്തിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങിയ ദിയ, മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിഎ പൂർത്തിയാക്കി എംബിഎയ്ക്ക് ചേരാനുള്ള ഒരുക്കത്തിലാണ്.

നാല് പതിറ്റാണ്ട് കാലം കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി വി സുകുമാരൻ നായരുടെ മക്കളാണ് ബിനുവും ബിജുവും. ഈ കുടുംബത്തിന്റെ രാഷ്ട്രീയപരമായ വ്യത്യസ്ത നിലപാടുകൾ പാലാ നഗരസഭാ ഭരണത്തെ എങ്ങനെ സ്വാധീനിക്കുമെന്നാണ് ഇനി അറിയേണ്ടത്.

 

 

in the pala municipal council election, a hung verdict has resulted in the pulikkakkandam family emerging as the decisive 'kingmaker' trio. the three independent winners—binu pulikkakkandam (a cpi(m) renegade), his brother biju, and his daughter diya—hold the balance of power in jose k. mani's stronghold. the 32-member council saw the ldf win 11 seats and the udf secure 10, leaving neither front with a majority. the support of the three independent family members is now crucial for either the ldf or the udf to form the new municipal governing body in pala.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തന്ത്രി കണ്ഠര് രാജീവര് ഐസിയുവിൽ; ഹൃദയസംബന്ധമായ അസ്വസ്ഥതയെന്ന് ഡോക്ടർമാർ; നിരീക്ഷണം തുടരുന്നു

Kerala
  •  2 days ago
No Image

പിറന്നാൾ സമ്മാനം നൽകാമെന്ന് മോഹിപ്പിച്ചു; ഒൻപത് വയസുകാരനെ പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ

Kerala
  •  2 days ago
No Image

2026 ഫിഫാ വേള്‍ഡ് കപ്പ്;പുതിയ പാക്കേജുമായി ഖത്തര്‍ എയര്‍വേയ്‌സ്

qatar
  •  3 days ago
No Image

ലോകകപ്പിൽ തിളങ്ങാൻ ഇതിഹാസത്തിന്റെ സഹായം; ഞെട്ടിക്കാനൊരുങ്ങി സഞ്ജു

Cricket
  •  3 days ago
No Image

അയ്യപ്പൻ മൊഴി നൽകിയോ?; തന്ത്രിയുടെ അറസ്റ്റിനെ പരിഹസിച്ച് രാഹുൽ ഈശ്വർ; രാഷ്ട്രീയ ബലിയാടെന്നും ആരോപണം

Kerala
  •  3 days ago
No Image

ലോക റെക്കോർഡ്‌ കയ്യകലെ; കോഹ്‌ലിയുടെ 25 റൺസിൽ സച്ചിൻ വീഴും

Cricket
  •  3 days ago
No Image

ഖത്തറില്‍ വിരമിച്ച ഇന്ത്യന്‍ നാവിക സേന ഓഫീസര്‍ വീണ്ടും അറസ്റ്റില്‍

qatar
  •  3 days ago
No Image

പിഞ്ചുകുഞ്ഞിന് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി; ഇതുകണ്ടു തകർന്ന മുത്തശ്ശി ആത്മഹത്യയ്ക്ക് ശ്രമിച്ചു

crime
  •  3 days ago
No Image

അടുത്തത് പുട്ടിനോ? വെനിസ്വേലൻ മോഡൽ നടപടി റഷ്യയിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ട്രംപ്

International
  •  3 days ago
No Image

ബഹ്‌റൈനില്‍ വൈകല്യമുളളവര്‍ക്കായി പുതിയ പരിചരണ കേന്ദ്രം;അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും

bahrain
  •  3 days ago