HOME
DETAILS

ക്ഷേമപെൻഷൻ 'ഔദാര്യമല്ല, ജനങ്ങളുടെ അവകാശം': തിരുത്തൽ പ്രതീക്ഷിക്കുന്നു; എം.എം. മണിയെ തള്ളി എം.എ ബേബി

  
Web Desk
December 13, 2025 | 2:36 PM

Welfare pension not a charity peoples right expecting correction ma baby rejects mm mani

കൊച്ചി: ക്ഷേമപെൻഷൻ സംബന്ധിച്ച വിവാദ പരാമർശത്തിൽ സി.പി.ഐ.എം നേതാവ് എം.എം മണിയെ തള്ളി ദേശീയ ജനറൽ സെക്രട്ടറി എം.എ ബേബി രംഗത്ത്. മണിയുടെ പ്രസ്താവന തികച്ചും അനുചിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ക്ഷേമപെൻഷനും മറ്റ് ആനുകൂല്യങ്ങളും ഒരു സർക്കാർ ജനങ്ങൾക്ക് നൽകുന്ന ഔദാര്യമല്ല, മറിച്ച് അവരുടെ അവകാശമാണ്. ഇടതുപക്ഷം എന്നും ഈ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണിയുടെ ഭാഗത്തുനിന്നുണ്ടായത് ഈ സമീപനത്തിന് വിരുദ്ധമായ അഭിപ്രായപ്രകടനമാണ്. ഇത് ഒരു പിശകായി കണക്കാക്കുന്നു. ഈ പരാമർശം അദ്ദേഹം തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.എ. ബേബി മാധ്യമങ്ങളോട് പ്രതികരിച്ചു.

പെൻഷൻ കൃത്യമായി വാങ്ങി ഭക്ഷണം കഴിച്ചശേഷം ജനം നൈമിഷികമായ വികാരത്തിന് വോട്ട് ചെയ്തുവെന്നും നന്ദികേട് കാണിച്ചുവെന്നുമായിരുന്നു എം.എം. മണിയുടെ വിവാദ പരാമർശം. ഈ പ്രസ്താവനയ്ക്കെതിരെ സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്ന് രൂക്ഷവിമർശനം ഉയർന്നിരുന്നു.

മറ്റ് നേതാക്കളുടെ പ്രതികരണങ്ങൾ

മണിയുടെ പരാമർശത്തെ തള്ളിക്കളയാതെയായിരുന്നു എം.വി. ജയരാജൻ പ്രതികരിച്ചത്. പ്രസ്താവനയെ തോൽവിയുടെ പശ്ചാത്തലത്തിൽ ഉണ്ടായ ഒന്നായി കാണണമെന്നും, പെൻഷൻ ഉൾപ്പെടെയുള്ളവ വർധിപ്പിച്ചിട്ടും എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മണിയുടെ പരാമർശത്തെ ശക്തമായി വിമർശിച്ചു. ആനുകൂല്യങ്ങൾ ഇവരുടെ വീട്ടിൽനിന്ന് ഔദാര്യമായി കൊടുത്തതാണോ എന്ന് അദ്ദേഹം ചോദിച്ചു. മാത്രമല്ല, മണി പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെ മനസ്സിലിരിപ്പാണ് എന്നും സതീശൻ ആരോപിച്ചു.

 

 

MA Baby, a leader, has publicly disagreed with MM Mani regarding welfare pensions. Baby stated that the pensions are the people's right, not a charity, and indicated that he expects a correction on the matter.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവം; ബെവ്‌കോയ്ക്ക് നോട്ടിസ് അയച്ച് ഹൈക്കോടതി

Kerala
  •  4 days ago
No Image

ഗസ്സയില്‍ ഇസ്‌റാഈലി ബോംബാക്രമണത്തില്‍ കേള്‍വി ശക്തി നഷ്ടമായവര്‍ മാത്രം 35,000ത്തിലേറെ പേര്‍

International
  •  4 days ago
No Image

ജോലിക്ക് ഭൂമി അഴിമതി:ലാലു പ്രസാദ് യാദവും കുടുംബവും കുറ്റക്കാരെന്ന് കോടതി, വിചാരണ നേരിടണം

National
  •  4 days ago
No Image

അച്ഛനെതിരെ പരാതി പറയാൻ കമ്മിഷണർ ഓഫീസിലെത്തി; പൊലിസുകാരന്റെ ബൈക്ക് മോഷ്ടിച്ച് മടങ്ങി, യുവാവ് പിടിയിൽ

Kerala
  •  4 days ago
No Image

In Depth Story: കേള്‍ക്കാന്‍ തയാറാകാതിരുന്ന ആ മുന്നറിയിപ്പുകള്‍; ഗാഡ്ഗില്‍ പകര്‍ന്ന ഹരിതപാഠങ്ങള്‍

latest
  •  4 days ago
No Image

ഷാജഹാന്റെ ഉറൂസിനായി ഒരുങ്ങി താജ്മഹൽ; ഖവാലിയും മൗലീദും ഉയരും, രഹസ്യഅറ തുറക്കും, ജനങ്ങൾക്ക് സൗജന്യ പ്രവേശനത്തിന്റെ മൂന്ന് നാളുകൾ വിരുന്നെത്തി

Travel-blogs
  •  5 days ago
No Image

'രാവിലെ വന്ന് വാതിലില്‍ മുട്ടി,വീടൊഴിയാന്‍ ആവശ്യപ്പെട്ടു' കര്‍ണാടകയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; 20ലേറെ വീടുകള്‍ തകര്‍ത്തു, നൂറുകണക്കിനാളുകള്‍ പെരുവഴിയില്‍, നടപടി നോട്ടിസ് പോലും നല്‍കാതെ

National
  •  5 days ago
No Image

കിടക്കയില്‍ മൂത്രമൊഴിച്ചു; 5 വയസുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ചു, രണ്ടാനമ്മ അറസ്റ്റില്‍

Kerala
  •  5 days ago
No Image

സെന്‍സര്‍ ബോര്‍ഡിന് തിരിച്ചടി; വിജയ് ചിത്രം ജനനായകന് അനുമതി നല്‍കാന്‍ മദ്രാസ് ഹൈക്കോടതി 

National
  •  5 days ago
No Image

ഫലസ്തീന്‍ വിഷയത്തില്‍ അറബ് നാടുകളുടെ നിലപാടുകളെ വിമര്‍ശിച്ചു; ബഹ്‌റൈനില്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഇബ്രാഹിം ശരീഫിന് ആറുമാസം തടവ്

bahrain
  •  5 days ago