HOME
DETAILS

തദ്ദേശപ്പോര്; മുൻ എം.എൽ.എമാരിൽ നാലു പേർ ജയിച്ചു കയറി

  
ഗിരീഷ് കെ. നായർ
December 14, 2025 | 2:37 AM

four former mla contested in local body election

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മുൻ എം.എൽ.എമാരും പയറ്റിനിറങ്ങിയത് കൗതുകമുയർത്തി. നാലുപേർ വിശ്വാസം കാത്തപ്പോൾ ഒരാൾ പരാജയത്തിന്റെ കയ്പറിഞ്ഞു. യു.ഡി.എഫ് സ്ഥാനാർഥികളായി തിരുവനന്തപുരം കോർപറേഷനിലേക്ക് കെ.എസ് ശബരീനാഥൻ, തൃശൂർ അടാട്ട് ഗ്രാമപഞ്ചായത്തിലേക്ക് അനിൽ അക്കര, ഇടുക്കി കട്ടപ്പന മുനിസിപ്പാലിറ്റിയിലേക്ക് ഇ.എം ആഗസ്തി, പത്തനംതിട്ട മെഴുവേലി ഗ്രാമപഞ്ചായത്തിലേക്ക് സി.പി.എമ്മിലെ കെ.സി രാജഗോപാലൻ, കൊല്ലം ജില്ലാ പഞ്ചായത്തിലേക്ക് ചടയമംഗലം ഡിവിഷനിലേക്ക് സി.പി.ഐയിലെ ആർ. ലതാദേവി എന്നിവരാണ് മത്സരത്തിനിറങ്ങിയത്.

അനിൽ അക്കര 2000 മുതൽ 2010 വരെ തൃശൂർ അടാട്ട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 339 വോട്ടിനാണ് ജയിച്ചത്. ഇദ്ദേഹം വീണ്ടും ഇവിടെ പ്രസിഡന്റാകുമെന്നാണ് കരുതുന്നത്. സി.പി.എമ്മിലെ പഴയപടക്കുതിരയായ കെ.സി രാജഗോപാലൻ മെഴുവേലി ഗ്രാമപഞ്ചായത്തിലെ  മാരാമൺ വാർഡിൽ നിന്ന് 28 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. മെഴുവേലി പഞ്ചായത്ത് വൈസ് പ്രസിഡന്റും 1988ൽ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2006ൽ ആറൻമുള നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. കൊല്ലം ജില്ലാ പഞ്ചായത്തിലെ ചടയമംഗലം ഡിവിഷനിൽ നിന്ന് വിജയിച്ച സി.പി.ഐയിലെ ഡോ.ആർ. ലതാദേവി 1996ൽ ചടയമംഗലം മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് ജയിച്ചിരുന്നു. ഭക്ഷ്യമന്ത്രി ജി.ആർ അനിലിന്റെ ഭാര്യകൂടിയാണ്.

ഇവർ നാലുപേരും വെന്നിക്കൊടി പാറിച്ചപ്പോൾ അഞ്ചാമൻ ഇ.എം ആഗസ്തിയുടെ പരാജയം ദയനീയമായിരുന്നു. കട്ടപ്പന നഗരസഭ ചെയർമാൻ ആകുമെന്ന ധാരണയിൽ മത്‌സരിച്ച ഇദ്ദേഹം പരാജയപ്പെട്ടു. ജില്ലയിലെ തകർപ്പൻ വിജയത്തിനിടെയാണ് ആഗസ്തിക്ക് കാലിടറിയത്. 59 വോട്ടുകൾക്ക് സി.പി.എമ്മിലെ സി.ആർ മുരളിയോടാണ് ആഗസ്തി അടിയറവ് പറഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  20 hours ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  21 hours ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  21 hours ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  a day ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  a day ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  a day ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  a day ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  a day ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  a day ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  a day ago