ഭീതി വിതച്ച് തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രം
അലനല്ലൂര്‍: പശുക്കളിലെ രോഗബാധയെ കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും ചികിത്സയോ മറ്റോ നടത്താതെ തിരുവിഴാംകുന്ന് കന്നുകാലി സംരക്ഷണ കേന്ദ്രത്തിലെ പാല് പൊതുമാര്‍ക്കറ്റുകളില്‍ വില്‍ക്കുന്നു. ആകെ 253 മൃഗങ്ങളെയാണ് കേന്ദ്രത്തില്‍ വളര്‍ത്തുന്നത്. ഇവയില്‍ 46 എരുമ, 52 ആട് ,20 വെച്ചൂര്‍ പശുവും ഒരു കുതിരയുമാണുള്ളത്. 48 ഓളം പശു, എരുമ എന്നിവയില്‍ നിന്നും പ്രതിദിനം 300 മുതല്‍ 400 ലിറ്റര്‍ വരെ പാല് ഉല്പാദിപ്പിക്കുന്നുണ്ട്. ഈ പാലത്രയും കുടുംബശ്രീ ആഭ്യന്തര വിപണിയിലും ശേഷിക്കുന്നവ മില്‍മ വഴിയും വിതരണം ചെയ്യുന്നു. കേന്ദ്രത്തിലെ ജീവനക്കാരും ഈ പാല് തന്നെയാണ് ഉപയോഗിക്കുന്നത്.
2014- 15 വര്‍ഷങ്ങളില്‍ പ്രതിദിനം 1500 ലിറ്ററിന് മുകളില്‍ പാല് ലഭിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ 300 മുതല്‍ 400 ലിറ്റര്‍ വരെ പാലാണ് ലഭിക്കുന്നത്. പാലിന്റെ കൊഴുപ്പിന്റെ അളവ് മാത്രമാണ് ഇവിടെ പരിശോധിക്കുന്നത്. മറ്റു ശാസ്ത്രീയ പരിശോധനകള്‍ ഒന്നും നടക്കുന്നില്ല.
അതേ സമയം മനുഷ്യ ശരീര ഘടനയെ ദോഷകരമായി ബാധിക്കുന്ന രോഗാണുക്കളോ അനുബന്ധ ഘടകങ്ങളോ ഇവിടെ നിന്ന് കണ്ടെത്തിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."