ദീപ്തി, ഷൈനി, മിനിമോൾ ; ആരാകും മേയർ? കൊച്ചിയിൽ സസ്പെൻസ്
കൊച്ചി: കോർപറേഷനിലെ മിന്നും വിജയത്തിന് ശേഷം മേയർ ചർച്ചകളിലേക്ക് കടന്ന് കോൺഗ്രസ്. 21 ന് പുതിയ ഭരണസമിതികൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. അതുകൊണ്ടു തന്നെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ മേയർ ആരെന്നത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടി വരും. വിജയത്തിന്റെ തിളക്കം കളയാതെ വിവാദങ്ങൾ ഒഴിവാക്കി മേയറെ തെരഞ്ഞെടുക്കാനുള്ള ശ്രമങ്ങളാണ് ജില്ലാ കോൺഗ്രസ് നേതൃത്വം നടത്തുന്നത്. നിലവിലെ കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനാണ് മേയർ സ്ഥാനത്തേക്ക് ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്നത്.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാലിന്റെ പിന്തുണ ദീപ്തിക്ക് തുണയാകുമെന്നാണ് സൂചന. എന്നാൽ കഴിഞ്ഞ രണ്ട് കൗൺസിലുകളിൽ മികച്ച പ്രകടനം നടത്തിയ അഡ്വ. വി. കെ മിനിമോൾക്കും സാധ്യതയേറെയാണ്. 2015ൽ യു.ഡി.എഫ് ഭരണം നേടിയപ്പോൾ മേയർ ആയി ആദ്യം പരിഗണിച്ചിരുന്നത് ഷൈനി മാത്യുവിനെ ആയിരുന്നു. പക്ഷെ വലിയ അട്ടിമറിക്കൊടുവിലാണ് സൗമിനി ജെയ്ൻ മേയറായത്. പശ്ചിമകൊച്ചിയിൽ നിന്ന് മേയർ എന്ന ആവശ്യവുമായി ഷൈനിയെ പിന്തുണക്കുന്നവർ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."