HOME
DETAILS

പാലക്കാട് കാലിടറി എൽഡിഎഫ്; ഇടത് കോട്ടകളിൽ വിള്ളൽ; യു.ഡി.എഫിന് മിന്നും ജയം

  
ആതിര ഉണ്ണികൃഷ്ണൻ
December 14, 2025 | 5:21 AM

palakkad the ldf faced setbacks with losses in its traditional strongholds

പാലക്കാട്: കഴിഞ്ഞ തദ്ദേശ തരഞ്ഞെടുപ്പിൽ ഇടത് തരംഗം ആഞ്ഞുവീശിയ ജില്ലയിൽ  ഇത്തവണ കാലിടറി. വൻ ഭൂരിപക്ഷം പുലർത്തുന്ന ഇടതുകേന്ദ്രങ്ങളിൽ പോലും രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിഞ്ഞു. വികസനങ്ങളും വിവാദങ്ങളും ജില്ലയിൽ ചൂടുപിടിച്ച ചർച്ചയായപ്പോൾ തദ്ദേശവിധി ആർക്ക് അനുകൂലമാണെന്ന കാത്തിരിപ്പിലായിരുന്നു പാലക്കാടുകാർ. 

നിലനിർത്താനും പിടിച്ചടക്കാനും കടുത്ത പോരാട്ടം നടന്നു. കോട്ടകൾ പലതും ഇളകി. ജില്ലാ പഞ്ചായത്ത്, ഏഴ് നഗരസഭകൾ, പതിനാല് ബ്ലോക്ക് പഞ്ചായത്തുകൾ, 88 ഗ്രാമപഞ്ചായത്ത് എന്നിവയുൾപ്പെടുന്നതാണ് പാലക്കാടിന്റെ തദ്ദേശഭൂപടം. പാലക്കാട് ജില്ലാ കൗൺസിലിന്റെ കാലം മുതൽ എൽ.ഡി.എഫ് മാത്രം ഭരിച്ച ജില്ലാപഞ്ചായത്താണ് പാലക്കാട്ടേത്. 31 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തിൽ 19 സീറ്റിൽ എൽ.ഡി.എഫും 12 സീറ്റിൽ യു.ഡി.എഫും വിജയിച്ചു. ഭൂരിപക്ഷമുണ്ടെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സീറ്റുകൾ നിലനിർത്താൻ എൽ.ഡി.എഫിന് സാധിച്ചിട്ടില്ല. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലും അലയടിച്ച് യു.ഡി.എഫ് തരംഗം. എൽ.ഡി.എഫിൻ്റെ ശക്തികേന്ദ്രങ്ങളായ പല പഞ്ചായത്തുകളും പിടിച്ചെടുത്താണ് യു.ഡി.എഫ് ശക്തി തെളിയിച്ചത്. ജില്ലിയലെ 88 പഞ്ചായത്തുകളിൽ 32 പഞ്ചായത്തുകളാണ് ഇത്തവണ യു.ഡി.എഫ് നേടിയത്. 2020ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ലഭിച്ചത് 23 പഞ്ചായത്തുകളായിരുന്നു. ഭരണ സാരഥ്യത്തിൽ വർധനവുണ്ടായത് തന്നെ പാലക്കാടിൻ്റെ ചരിത്രത്തിൽ യു.ഡി.എഫ് മുന്നേറ്റമായി.

എന്നാൽ കഴിഞ്ഞ തവണ 63 സീറ്റ് നേടിയ എൽ.ഡി.എഫിന് ഇപ്രാവശ്യം അടിപതറി. 46 സീറ്റുകൾ മാത്രമാണ് ഇത്തവണ എൽ.ഡി.എഫിന് നേടാൻ കഴിഞ്ഞത്. രാഹുൽ വിഷയത്തിൽ പതറാതെ യു.ഡിഎഫ് സീറ്റ് കൂട്ടിയപ്പോൾ ശബരിമല വിഷയം എൽ.ഡി.എഫിനെ പിടിച്ചു കുലുക്കി. 
തൃത്താല മണ്ഡലത്തിലെ തൃത്താല പഞ്ചായത്ത് 25 വർഷങ്ങൾക്ക് ശേഷമാണ് യു.ഡി.എഫ് അധികാരത്തിലെത്തുന്നത്. പട്ടാമ്പിയിലെ മുതുതലയും വിളയൂരും സമാന രീതിയിൽ അര നൂറ്റാണ്ടോളമുള്ള ആധിപത്യം തകർത്ത് യു.ഡി.എഫ് പിടിച്ചെടുത്തു. കാരാക്കുറിശ്ശിയിൽ യു.ഡി.എഫ് ഒൻപത് സീറ്റുകൾ നേടി വിജയിച്ചപ്പോൾ കഴിഞ്ഞ തവണ വിജയിച്ച എൽ.ഡി.എഫിന് ഇത്തവണ ലഭിച്ചത് അഞ്ച് സീറ്റുകളാണ്. ബി.ജെ.പിക്ക് ഒന്നും സ്വതന്ത്രൻ നാലും സീറ്റുകൾ നേടാൻ സാധിച്ചു.

കരിമ്പയിൽ എട്ട് സീറ്റുമായി യു.ഡി.എഫ് ജയിച്ചപ്പോൾ തൊട്ടുപിന്നാലെ എൽ.ഡി.എഫ് ഏഴ് സീറ്റ് നേടി. ബി.ജെ.പി രണ്ടും സ്വതന്ത്രൻ ഒന്നും നേടി. യു.ഡി.എഫ് 13 സീറ്റുമായി കൊഴിഞ്ഞാമ്പാറ കൈക്കുള്ളിലാക്കിയപ്പോൾ എൽ.ഡി.എഫ് നേടിയത് വെറും നാലെണ്ണം മാത്രം. ബി.ജെ.പിക്കാകട്ടെ രണ്ട് സീറ്റുകളും കിട്ടി. കുലുക്കല്ലൂരിൽ അഞ്ച് സീറ്റുകൾ ലഭിച്ച എൽ.ഡി.എഫിനെ പിന്നിലാക്കിക്കൊണ്ട് ഒൻപത് സീറ്റുകളുമായി യു.ഡി.എഫ് വിജയിച്ചു. ബി.ജെ.പി ക്ക് ഒന്നും കിട്ടാതിരുന്നപ്പോൾ സ്വതന്ത്രർ അഞ്ച് സീറ്റുകൾ നേടി. മരുതറോഡിൽ 12 സീറ്റുകളുമായി യു.ഡി.എഫ് വിജയക്കൊടി പാറിച്ചപ്പോൾ എൽ.ഡി.എഫ് എട്ടും ബി.ജെ.പി ഒന്നും നേടി. നെല്ലായയിൽ യു.ഡി.എഫ് പത്തു സീറ്റുകൾ നേടി എൽ.ഡി.എഫിനെ അട്ടിമറിച്ചു.  

പുതുക്കോട് യു.ഡിഎഫ് നേടിയപ്പോൾ വടകരപ്പതിയും വല്ലപ്പുഴയും എൽ.ഡി.എഫ് നിലനിർത്തി. പുതുക്കോടും തൃത്താലയും യഥാക്രമം10, 13 സീറ്റുകൾ നേടി. വടകരപ്പതിയിലും വല്ലപ്പുഴയിലും 10, 11 സീറ്റ് നേടി യു.ഡി.എഫ് കരുത്തു തെളിയിച്ചു. 2020ൽ എൽ.ഡി.എഫിൻ്റെ കൂടെ നിന്ന അഗളി ഇത്തവണ ഒരു സീറ്റ് വ്യത്യാസത്തിൽ യു.ഡി.എഫിനൊപ്പം നിന്നു. യു.ഡി.എഫിന് പത്തും എൽ.ഡി.എഫിന് ഒൻപതും സീറ്റ് നേടിയപ്പോൾ എൻ.ഡി.എക്ക് രണ്ടു സീറ്റുകൾ നേടി. അതേസമയം ബ്രൂബറി വിവാദം നിലനിൽക്കുന്ന എലപ്പുള്ളി ഇത്തവണ യു.ഡി.എഫിനെ മാറ്റി നിർത്തി എൽ.ഡി.എഫിനെ വിജയിപ്പിച്ചത് എങ്ങനെയെന്നത് ഒരു ചോദ്യചിഹ്നമായി നിലനിൽക്കുന്നു.  കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു പഞ്ചായത്തുപോലും ലഭിക്കാതിരുന്ന ബി.ജെ.പി ഇത്തവണ രണ്ടിടങ്ങളിൽ കരുത്ത് തെളിയിച്ചു. എൽ.ഡി.എഫ് കോട്ടയായ അകത്തേത്തറയും പുതൂരും താമര വിരിയിച്ചു. കഴിഞ്ഞ തവണ അകത്തേത്തറ എൽ.ഡി.എഫ്10 സീറ്റ് നേടി വിജയിച്ചപ്പോൾ ഇത്തവണ10 സീറ്റ് നേടി ബി.ജെ.പി ആ സ്ഥാനം കൈയ്യടക്കി. അകത്തേത്തറയിൽ എൽ.ഡി.എഫിന്എട്ടും യു.ഡി.എഫിന് ഒരു സീറ്റുമാണ് ഇത്തവണ ലഭിച്ചത്.

palakkad the ldf faced setbacks with losses in its traditional strongholds 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടാതി പള്ളിയിൽ കതിന പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പള്ളി വികാരിക്കും ട്രസ്റ്റികൾക്കുമെതിരെ കേസ്

Kerala
  •  9 days ago
No Image

'അഞ്ച് വയസ്സായില്ല.. അതിന് മുന്‍പേ മൊബൈലിലെ എല്ലാ ഫംഗ്ഷനും അവന് നിസ്സാരം' ഇത് അഭിമാനമല്ല, അപകടം

Kerala
  •  9 days ago
No Image

അൽ ഐനിലെ ജബൽ ഹഫീത്തിൽ ബാർബിക്യൂ നിരോധനം; നിയമം ലംഘിച്ചാൽ 4,000 ദിർഹം വരെ പിഴ

uae
  •  9 days ago
No Image

മഡൂറോയുടെ അറസ്റ്റിൽ അമേരിക്കയ്ക്ക് ഉത്തരകൊറിയയുടെ മിസൈൽ മറുപടി; 'അധിനിവേശം അംഗീകരിക്കില്ല'

International
  •  9 days ago
No Image

അവനെ ഇന്ത്യൻ ടീമിലെടുക്കാത്തതിൽ ഒരു അത്ഭുതവും തോന്നുന്നില്ല: അശ്വിൻ

Cricket
  •  9 days ago
No Image

പുനര്‍ജനി പദ്ധതി കേസ്: പണം വാങ്ങിയതിന്‌ തെളിവില്ല, വി.ഡി സതീശനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

Kerala
  •  9 days ago
No Image

മഹാരാഷ്ട്രയെ യുപിയും ബീഹാറുമാക്കാൻ സമ്മതിക്കില്ല; മഹായുതി സഖ്യത്തിനെതിരെ ആഞ്ഞടിച്ച് 'താക്കറെ സഹോദരന്മാർ'

National
  •  9 days ago
No Image

ഒഴിയാതെ ഐപിഎൽ വിവാദം: ഇടഞ്ഞ് ബംഗ്ലാദേശ്, ലോകകപ്പ് വേദിയിൽ തർക്കം

Cricket
  •  9 days ago
No Image

സ്വിറ്റ്‌സർലൻഡിലെ ആഡംബര റിസോർട്ടിലെ സ്ഫോടനം; മരിച്ചവരിൽ ഇറ്റാലിയൻ-ഇമാറാത്തി പൗരനും

uae
  •  9 days ago
No Image

ഇന്ത്യയുടെ ടി-20 ലോകകപ്പ് ടീമിൽ നിന്നും അവനെ ഒഴിവാക്കിയത് അത്ഭുതപ്പെടുത്തി: പോണ്ടിങ്

Cricket
  •  9 days ago