യു.എ.ഇയില്‍ മഴയിലോ മൂടല്‍മഞ്ഞിലോ ഫോട്ടോ എടുക്കാന്‍ നില്‍ക്കേണ്ട; 800 ദിര്‍ഹം വരെ പിഴ ലഭിച്ചേക്കും
ദുബൈ: യു.എ.ഇയില്‍ കാലാവസ്ഥ മാറ്റങ്ങള്‍ കാരണം മഴയും മൂടല്‍മഞ്ഞും അനുഭവപ്പെടുന്ന സമയത്ത് വാഹനം ഓടിക്കുമ്പോള്‍ ചില പതിവ് ട്രാഫിക്ക് ലംഘനങ്ങള്‍ ഒഴിവാക്കണമെന്ന് പൊലിസ് മുന്നറിയിപ്പ് നല്‍കി. ഡിസംബര്‍ മാസത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയും മൂടല്‍മഞ്ഞും പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ ആണ് ഡ്രൈവര്‍മാര്‍ക്ക് പൊലിസ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. വിവിധ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ താഴെ കൊടുക്കുന്നു.
* ഡ്രൈവിങ് സമയത്ത് ഫോട്ടോ എടുക്കല്‍: പിഴ:
800 ദിര്‍ഹം, 4 ബ്ലാക്ക് പോയിന്റുകള്‍
വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മഴയുടെയോ മൂടല്‍മഞ്ഞിന്റെയോ ഫോട്ടോ എടുക്കുന്നത് ശ്രദ്ധ തിരിക്കലായി കണക്കാക്കപ്പെടുന്നു. ഫെഡറല്‍ ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം ഇത് കുറ്റകരമാണ്. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)യുടെ കണക്കുകള്‍ പ്രകാരം, ടെക്സ്റ്റിങ് ചെയ്യുമ്പോള്‍ അപകട സാധ്യത 32 ശതമാനം വര്‍ധിക്കുകയും ഡ്രൈവറുടെ പ്രതികരണ സമയം 50 ശതമാനം കുറയുകയും ചെയ്യും.
* ഹസാര്‍ഡ് ലൈറ്റുകള്‍ ഓണ്‍ ചെയ്ത് ഡ്രൈവ് ചെയ്യല്‍:
പിഴ: 500 ദിര്‍ഹം, 4 ബ്ലാക്ക് പോയിന്റുകള്‍
കുറഞ്ഞ ദൃശ്യതയുള്ള സമയത്ത് ഹസാര്‍ഡ് ലൈറ്റുകള്‍ ഓണ്‍ ചെയ്ത് വാഹനം ഓടിക്കുന്നത് തെറ്റാണ്. ഇത് മറ്റ് ഡ്രൈവര്‍മാരെ ആശയക്കുഴപ്പത്തിലാക്കും. ലെയിന്‍ മാറ്റുമ്പോള്‍ ഇന്‍ഡിക്കേറ്റര്‍ കാണാന്‍ കഴിയാതെയും വരും. ദൃശ്യത വളരെ കുറവാണെങ്കില്‍ സുരക്ഷിത സ്ഥലത്ത് വാഹനം നിര്‍ത്തി കാത്തിരിക്കുക. ഹസാര്‍ഡ് ലൈറ്റുകള്‍ വാഹനം നിര്‍ത്തിയോ ബ്രേക്ഡൗണോ ആയ സമയത്ത് മാത്രം ഉപയോഗിക്കുക.
* ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കാതെ ലെയിന്‍ മാറ്റല്‍:
പിഴ: 400 ദിര്‍ഹം
സാധാരണ കാലാവസ്ഥയിലും അപകടകരമായ മഴയിലോ മൂടല്‍മഞ്ഞിലോ ഇത് കൂടുതല്‍ ഗുരുതരമാണ്. 2019ലെ റോഡ് സേഫ്റ്റി പഠന പ്രകാരം, 47 ശതമാനം ഡ്രൈവര്‍മാരും ലെയിന്‍ മാറ്റുമ്പോള്‍ ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കുന്നില്ല.
* റെക്ലസ് ഡ്രൈവിങ്:
പിഴ: 2000 ദിര്‍ഹം, 23 ബ്ലാക്ക് പോയിന്റുകള്‍, 60 ദിവസത്തെ വാഹന കണ്ടുകെട്ടല്‍
മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുന്ന രീതിയില്‍ വാഹനം ഓടിക്കല്‍, ട്രാഫിക് തടസ്സപ്പെടുത്തല്‍, റെഡ് ലൈറ്റ് ജംപ് ചെയ്യല്‍ അല്ലെങ്കില്‍ പെട്ടെന്നുള്ള സ്വര്‍വിങ് എന്നിവ മഴയിലും മൂടല്‍മഞ്ഞിലും കൂടുതല്‍ അപകടകരമാണ്. ഇത്തരം റെക്ലസ് ഡ്രൈവിങിന് കനത്ത ശിക്ഷയാണ്.
മഴയും മൂടല്‍മഞ്ഞും ഉള്ള സമയത്ത് സുരക്ഷിത ഡ്രൈവിങ് പാലിക്കുകയും നിയമങ്ങള്‍ അനുസരിക്കുകയും ചെയ്യുക. അപകടങ്ങള്‍ ഒഴിവാക്കാനും പിഴകള്‍ ഒഴിവാക്കാനും ഇത് സഹായിക്കുമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
As the weather changes in the UAE, you may experience rainy or foggy conditions while driving around the city or on long road trips over the weekend. However, there are some common driving mistakes that police authorities in the UAE regularly warn motorists against.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."