HOME
DETAILS

തന്ത്രങ്ങളെല്ലാം തിരിച്ചടിച്ചു; മലപ്പുറത്ത് ലീഗിന് വന്‍ നേട്ടം -മലബാറില്‍ സിപിഎമ്മിനെ കൈവിട്ടത് മുസ്‌ലിം വോട്ടുകളെന്ന്

  
Web Desk
December 14, 2025 | 6:05 AM

declining cpm influence among muslim voters reflected in local body election setback

 

കോഴിക്കോട്: ഇടതുപക്ഷം തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിട്ട തകര്‍ച്ച കേരളത്തിലെ മുസ്്ലിം സമുദായത്തിന് ഇടയിലെ സിപിഎം സ്വാധീനം കുറയുന്നതിന്റെ ലക്ഷണമാണെന്ന് വിലയിരുത്തല്‍. മലപ്പുറത്ത് മുസ്്‌ലിം ലീഗ് നേടിയ ഉജ്ജ്വല വിജയവും മലബാര്‍ മേഖലയിലെ മുസ്്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ യുഡിഎഫ് നേടിയ മുന്നേറ്റവും ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സിപിഎമ്മിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിന്റെ തെളിവായുമാണ് വിലയിരുത്തുന്നത്.

സിപിഎം നേതാക്കള്‍ തുടര്‍ച്ചയായി നടത്തിയ വര്‍ഗീയ നിറം കലര്‍ന്ന പ്രസ്താവനകള്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുസ്്‌ലിം വിരുദ്ധ പ്രസ്താവനകളോടുള്ള മൃദു സമീപനം എന്നിവ മുസ്്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പാര്‍ട്ടിയുടെ പ്രകടനത്തെ ബാധിച്ചെന്നും വിലയിരുത്തല്‍. യുഡിഎഫ് -ജമാഅത്തെ ഇസ്്‌ലാമി സഖ്യം സജീവ ചര്‍ച്ചയാക്കിയ സിപിഎം നടപടി ഹിന്ദു വോട്ടുകള്‍ ആകര്‍ഷിക്കാനുള്ള ഒരു തന്ത്രമായി തുറന്നു കാട്ടുന്നതിലും യുഡിഎഫ് വിജയിക്കുകയായിരുന്നു.

ജമാഅത്തെ ഇസ്്‌ലാമി ബന്ധം സംബന്ധിച്ച എല്‍ഡിഎഫ് ആരോപണങ്ങളെ മുന്‍കാലങ്ങളില്‍ സിപിഎം ഉണ്ടാക്കിയ ധാരണകള്‍ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് നേതാക്കള്‍ പ്രതിരോധിച്ചത്. ഇത്തരം ആരോപണങ്ങള്‍ക്ക് സിപിഎമ്മിന് ഉത്തരമില്ലായിരുന്നു. സിപിഎം ജമാഅത്ത് വിഷയം സജീവ ചര്‍ച്ചയാക്കിയത് അനവസരമാണെന്ന പൊതു ധാരണയും ഉണ്ടാക്കി. മുസ്്‌ലിം സമുദായത്തിലെ ഒരു ചെറിയ വിഭാഗം പിന്തുണയ്ക്കുന്ന ഒരു സംഘടനയ്ക്ക് അനാവശ്യ പ്രാധാന്യം നല്‍കുന്നു എന്ന നിലയിലുള്ള വിലയിരുത്തലുകളും ശക്തമാക്കി.

കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലിനെ ഒറ്റപ്പെടുത്താനുള്ള സിപിഎം നീക്കവും ദ്രുവീകരണത്തിന് കാരണമായി. രാഹുല്‍ മാങ്കൂട്ടത്തില്‍ ബലാത്സംഗ കേസില്‍ പ്രതിയായ സാഹചര്യം ഉപയോഗിച്ച് ഷാഫി പറമ്പിലിനെ കടന്നാക്രമിക്കാന്‍ ആയിരുന്നു സിപിഎം ശ്രമിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ഇത്തരം നീക്കങ്ങള്‍ സിപിഎമ്മിന്റെ വര്‍ഗീയ നീക്കമായാണ് വിലയിരുത്തപ്പെട്ടതും.

സിപിഎം മുന്നോട്ട് വച്ച ധ്രുവീകരണ രാഷ്ട്രീയം ജനങ്ങള്‍ തള്ളിയതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്നാണ് മുസ്്‌ലം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി പിണറായി സര്‍ക്കാരിനു കീഴില്‍ പൊതുജനങ്ങള്‍ ദുരിതമനുഭവിക്കുകയായിരുന്നു, ഭരണ വിരുദ്ധ വികാരം തെരഞ്ഞടുപ്പിലെ പ്രധാന ഘടകമായിരുന്നു.

 ഈ അതൃപ്തിക്ക് പുറമേ, ശബരിമല വിഷയം സമൂഹത്തിലെ വലിയൊരു വിഭാഗത്തെ ഇടതുപക്ഷത്ത് നിന്ന് കൂടുതല്‍ അകറ്റിയെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സിപിഎം ഹിന്ദുത്വ രാഷ്ട്രീയം കളിച്ചുവെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയും പറയുന്നു.

 

Political observers assess that the Left Front’s setback in the local body elections signals a decline in CPM’s influence among the Muslim community in Kerala. The Muslim League’s sweeping victory in Malappuram and the UDF’s strong gains in Muslim-majority areas of Malabar are seen as clear indications of a loss of trust among minority communities towards the CPM.Analysts point out that repeated statements with communal overtones by CPM leaders, along with the party’s soft approach towards SNDP Yogam general secretary Vellappally Natesan’s anti-Muslim remarks, negatively impacted the party’s performance in Muslim-dominated regions. The CPM’s attempt to project a UDF–Jamaat-e-Islami alliance as a major campaign issue, allegedly to consolidate Hindu votes, also backfired, helping the UDF instead.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ വിമാനത്താവളത്തിൽ പാർക്കിംഗ് ഇനി കൂടുതൽ എളുപ്പം; പേയ്‌മെന്റിനായി സാലിക് ഇ-വാലറ്റ് വരുന്നു

uae
  •  13 hours ago
No Image

ജോസ് കെ. മാണിയെ സോണിയ ഗാന്ധി ഫോണിൽ വിളിച്ചതായി സൂചന; യുഡിഎഫിലേക്ക് മടങ്ങിയേക്കും, 'തുടരു'മെന്ന് റോഷി അഗസ്റ്റിൻ

Kerala
  •  13 hours ago
No Image

മലയാളി യുവാവ് ഷാർജയിൽ ഹൃദയാഘാതംമൂലം അന്തരിച്ചു

uae
  •  14 hours ago
No Image

'പരീക്ഷിക്കാനാണ് തീരുമാനമെങ്കില്‍ യുദ്ധത്തിനും തയാര്‍'- യു.എസിനോട് ഇറാന്‍; ട്രംപ് 'ബുദ്ധിപൂര്‍വ്വം' തീരുമാനമെടുക്കാമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ മന്ത്രി

International
  •  14 hours ago
No Image

ട്രംപിന്റെ ഒരു വർഷത്തെ ഭരണം കൊണ്ട് റദ്ദാക്കിയത് ഒരു ലക്ഷത്തിലധികം വിസകൾ, ഇരകൾ കൂടുതലും ഇന്ത്യക്കാർ; യു.എസ് വാതിലുകൾ അടയ്ക്കുമ്പോൾ ഗൾഫിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്

Saudi-arabia
  •  14 hours ago
No Image

ഒന്നിച്ചു ജീവിക്കാന്‍ അസമില്‍ നിന്ന് കൊച്ചിയിലേക്ക്; ട്രെയിന്‍ ഇറങ്ങിയ പാടെ 'പണി കിട്ടി'; 14കാരിയും കാമുകനും പിടിയില്‍

Kerala
  •  15 hours ago
No Image

ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25 ശതമാനം തീരുവ; ഭീഷണിയുമായി ട്രംപ്

International
  •  15 hours ago
No Image

ആധുനിക ബഹ്‌റൈന്റെ ശില്പിയെ മറക്കാനാകില്ല; 2026 'ഈസ അൽ കബീർ വർഷം'; പ്രഖ്യാപനവുമായി ബഹ്‌റൈൻ രാജാവ്

bahrain
  •  16 hours ago
No Image

പ്രിസൺമീറ്റ്; സ്‌പോൺസറെ തേടി ജയിൽ ജീവനക്കാരുടെ 'മാരത്തൺ'; ജീവനക്കാർ വക 500 രൂപ

Kerala
  •  16 hours ago
No Image

വിശ്വസ്തന്റെ രണ്ടാം വീഴ്ച; പി.എസ്.എൽ.വിക്ക് തിരിച്ചടി; ഭാവി ദൗത്യങ്ങളിൽ കൂടുതൽ ജാഗ്രത ‌പുലർത്തുമെന്ന് ഐ.എസ്.ആർ.ഒ 

National
  •  16 hours ago