HOME
DETAILS

' ഒരിഞ്ചു പോലും പിന്നോട്ടില്ല' ; വിമര്‍ശനത്തിന് മറുപടിയുമായി ആര്യ രാജേന്ദ്രന്‍

  
Web Desk
December 14, 2025 | 7:37 AM

not-an-inch-back-arya-rajendran-responds-to-criticism-thiruvananthapuram-corporation

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ തോല്‍വിയിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മേയര്‍ ആര്യ രാജേന്ദ്രന്‍. ഒരിഞ്ച് പോലും പിന്നോട്ടില്ല(not an inch back) എന്നെഴുതിയ വാട്‌സ്ആപ്പ് സ്റ്റാറ്റസിലൂടെയാണ് വിമര്‍ശനങ്ങള്‍ക്ക് ആര്യാ രാജേന്ദ്രന്‍ മറുപടി നല്‍കിയത്. 

നേരത്തെ, മേയര്‍ ആര്യാ രാജേന്ദ്രന് എതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ കൗണ്‍സിലര്‍ ഗായത്രി ബാബു രംഗത്തെത്തിയിരുന്നു. കരിയര്‍ വളര്‍ത്താനുള്ള കോക്കസായി ഓഫിസിനെ കണ്ടെന്നും പാര്‍ട്ടിയെക്കാള്‍ വലുതെന്ന ഭാവമായിരുന്നെന്നും കൗണ്‍സിലിലെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായിരുന്ന ഗായത്രി ബാബു ഫേസ്ബുക്കില്‍ കുറിച്ചു. പേര് പരാമര്‍ശിക്കാതെയായിരുന്നു വിമര്‍ശനം.

വിവാദമായതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു. ചിലര്‍ക്ക് തന്നെക്കാള്‍ താഴ്ന്നവരോട് പുച്ഛമാണ്. കാണാന്‍ പുറത്ത് കാത്തുനിന്നിരുന്നവരെ പോലും കണ്ടില്ല. പ്രാദേശിക നേതാക്കളുടെയോ സഖാക്കളുടെയോ ആവശ്യങ്ങള്‍ പരിഗണിച്ചില്ല. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് എല്‍.ഡി.എഫിന്റെ ജനകീയത ഇല്ലാതാക്കി. അടിസ്ഥാനപരമായ കാര്യങ്ങള്‍ അവഗണിച്ചു. ഇവയെല്ലാം ഒഴിവാക്കിയിരുന്നെങ്കില്‍ കനത്തിലാകുമായിരുന്നില്ല തിരിച്ചടിയെന്നും പോസ്റ്റിലുണ്ട്.

അതേസമയം, ഗായത്രി ബാബുവിനെ തള്ളി മന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തിയിരുന്നു. ഗായത്രി ബാബുവിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ആര്യയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ഒരു പരാതിയും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ല എന്നുമായിരുന്നു മന്ത്രി പറഞ്ഞത്. ഗായത്രിയുടെ പരാമര്‍ശം പാര്‍ട്ടി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

 

Thiruvananthapuram Mayor Arya Rajendran has responded to criticism following the Corporation election setback by posting a WhatsApp status stating “Not an inch back,” signalling that she will not retreat in the face of attacks.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  9 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  9 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  9 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  9 days ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  9 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  9 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  9 days ago
No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  9 days ago
No Image

ഈ ​ഗതാ​ഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  9 days ago
No Image

എനിക്കെതിരെയുള്ളത് വ്യാജ പരാതി; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

crime
  •  9 days ago